എന്തും വാട്സാപ് വഴി വാങ്ങാം! പുതിയ ഷോപ്പിങ് സംവിധാനവുമായി ജിയോമാർട്ട്
മെറ്റാ, ജിയോ പ്ലാറ്റ്‌ഫോമുകൾ ചേർന്ന് വാട്സാപ്പിൽ ആദ്യമായി എൻഡ്-ടു-എൻഡ് ഷോപ്പിങ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വാട്സാപ് ചാറ്റിൽ തന്നെ ജിയോമാർട്ടിൽ നിന്ന് ഷോപ്പിങ് നടത്താം. ആഗോളതലത്തിൽ ആദ്യമായാണ് വാട്സാപ് വഴി ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്. വാട്സാപ് ചാറ്റിൽ നിന്ന്

മെറ്റാ, ജിയോ പ്ലാറ്റ്‌ഫോമുകൾ ചേർന്ന് വാട്സാപ്പിൽ ആദ്യമായി എൻഡ്-ടു-എൻഡ് ഷോപ്പിങ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വാട്സാപ് ചാറ്റിൽ തന്നെ ജിയോമാർട്ടിൽ നിന്ന് ഷോപ്പിങ് നടത്താം. ആഗോളതലത്തിൽ ആദ്യമായാണ് വാട്സാപ് വഴി ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്. വാട്സാപ് ചാറ്റിൽ നിന്ന് പുറത്തുപോകാതെ തന്നെ ജിയോമാർട്ടിന്റെ മുഴുവൻ ഉൽപന്നങ്ങളും ബ്രൗസ് ചെയ്യാനും കാർട്ടിലേക്ക് ഇനങ്ങൾ ചേർക്കാനും പണമടയ്ക്കാനും സാധിക്കും.
ഇന്ത്യയിൽ ജിയോമാർട്ടുമായി ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. വാട്സാപ്പിലെ ഞങ്ങളുടെ ആദ്യത്തെ എൻഡ്-ടു-എൻഡ് ഷോപ്പിങ് അനുഭവമാണിത്. ആളുകൾക്ക് ഇപ്പോൾ ചാറ്റിലൂടെ തന്നെ ജിയോമാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാം. ബിസിനസ് മെസേജിങ് കൂടുതൽ സാധ്യതയുള്ള ഒരു മേഖലയാണ്, ഇതുപോലുള്ള ചാറ്റ് അധിഷ്‌ഠിത അനുഭവങ്ങൾ വരും വർഷങ്ങളിൽ ജനങ്ങളും ബിസിനസുകളും തമ്മിൽ ആശയവിനിമയം നടത്താനുള്ള വഴിയായിരിക്കുമെന്ന് മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
ലോകത്തിലെ മുൻനിര ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. 2020 ൽ ജിയോ പ്ലാറ്റ്‌ഫോമുകളും മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആളുകളെയും ബിസിനസുകളെയും ഓൺലൈനിൽ കൊണ്ടുവരുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യം നൽകുന്ന യഥാർഥ നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു കാഴ്ചപ്പാട് സക്കർബർഗും ഞാനും പങ്കിട്ടു. നൂതനമായ ഉപഭോക്തൃ അനുഭവത്തിന്റെ ഒരു ഉദാഹരണമാണ് വാട്സാപ്പിൽ ജിയോമാർട്ടിനൊപ്പം ആദ്യത്തെ എൻഡ്-ടു-എൻഡ് ഷോപ്പിങ് അനുഭവം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഓൺലൈൻ ഷോപ്പിങ് ലളിതവും സൗകര്യപ്രദവുമായ മാർഗം പ്രാപ്തമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ വാട്സാപ്പിലെ ജിയോമാർട്ട് അനുഭവം വർധിപ്പിക്കുന്നു എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും എല്ലാ തലത്തിലുമുള്ള ആളുകൾക്കും ബിസിനസുകൾക്കും പുതിയ വഴികളിൽ കണക്റ്റുചെയ്യാനും കൂടാതെ, രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനം നൽകാനുമുള്ള അവസരങ്ങൾ നൽകുന്നതിനുമായി മെറ്റായും ജിയോ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ ലോഞ്ച്. ആളുകളുടെ ഷോപ്പിങ് അനുഭവത്തിന് സമാനതകളില്ലാത്ത ലാളിത്യവും സൗകര്യവും നൽകിക്കൊണ്ട് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ബിസിനസുകൾ അവരുടെ ഉപഭോക്താക്കളുമായി കണക്റ്റുചെയ്യുന്ന രീതിയിൽ വാട്സാപ് അനുഭവത്തിലെ ജിയോമാർട്ട് വിപ്ലവം സൃഷ്ടിക്കും. ഉപഭോക്താക്കൾക്ക് വാട്സാപ്പിലെ ജിയോമാർട്ട് നമ്പറിലേക്ക് 'Hi' എന്ന് അയച്ചു ഷോപ്പിങ് തുടങ്ങാം.
English Summary: Reliance Jio now lets JioMart users shop groceries directly from WhatsApp