വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം...

വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം.

 

ADVERTISEMENT

∙ വിഡിയോയ്ക്ക് പിന്നിൽ?

 

വിമാനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരിൽ നാലുപേരാണ് ഫെയ്സ്ബുക് ലൈവ് വിഡിയോയ്ക്ക് പിന്നിലെന്ന് കരുതുന്നത്. എന്നാൽ വൈ-ഫൈ ലഭ്യമല്ലാത്ത വിമാനത്തില്‍നിന്ന് എങ്ങനെ ഫെയ്സ്ബുക് ലൈവ് സാധ്യമായി എന്നതു ചർച്ചയാണ്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നുള്ള നാല് പേർ യെതി എയർലൈൻസ് ഫ്ലൈറ്റിലെ തങ്ങളുടെ അനുഭവം 1.30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. അവരിൽ ഒരാൾ ‘ഞങ്ങൾ ഇത് ആസ്വദിക്കുന്നു’ എന്നു പറയുന്നത് കേൾക്കാം. സോനു ജയ്‌സ്വാള്‍ എന്ന യാത്രക്കാരന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നാണ് ലൈവ് പോയതെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ‘ബൂംലൈവ്’ വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ അവസാനം വിമാനം പെട്ടെന്ന് തിരിയുന്നതും തീപിടിക്കുന്നതും കാണാം. വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു സാധാരണ വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല. (ലോകത്തെ മുൻനിര എയർലൈനുകൾ ചില ക്ലാസുകളിൽ വൈ-ഫൈ നൽകുന്നുണ്ട്, അതും ചില റൂട്ടുകളിൽ മാത്രം) എന്നാൽ ടേക്ക് ഓഫ് ലാൻഡിങ് സമയങ്ങളിൽ അവരും മൊബൈൽ ഉപയോഗിക്കാൻ സമ്മതിക്കാറില്ല.

Image Credit: Techa Tungateja/Istock

 

ADVERTISEMENT

∙ വേണോ ഫ്ലൈറ്റ് മോഡ്?

Representative Image. Photo Credit : Maria Savenko / Shutterstock.com

 

ശേഷിപ്പുകൾ തിരഞ്ഞ്... വിമാനാപകടം സംഭവിച്ച നേപ്പാളിലെ പോഖരയിൽ, കണ്ടുകിട്ടാത്ത മൃതദേഹങ്ങൾക്കായി നടത്തിയ തിരച്ചിൽ.

വിമാനം കരയിലേക്ക് അടുക്കുകയും അടുത്തുള്ള ടെലികോം ടവറുകളുടെ പരിധിയിൽ വരികയും ചെയ്യുമ്പോൾ, ചില ഉപകരണങ്ങൾക്ക് സിഗ്നൽ ലഭിക്കുകയും മൊബൈൽ ഡേറ്റ സജീവമാവുകയും ചെയ്യുന്ന പതിവുണ്ട്. നേപ്പാളിലെ പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം നദീതടത്തിൽ തകർന്നു വീഴുമ്പോൾ എഫ്ബി ലൈവ് വിഡിയോ ഇന്റർനെറ്റ് ഉപയോഗിക്കാതെ മൊബൈലിൽ പകർത്തിയതാകാം. വിമാനത്തിന്റെ ലാൻഡിങ് നിമിഷം സ്മാർട് ഫോൺ സിഗ്നൽ പിടിച്ചെടുത്തിരിക്കാം. ലാൻഡിങ്ങിനിടെ പെട്ടെന്ന് നെറ്റ്‌വർക്ക് ലഭിക്കുകയും എഫ്ബിയിലേക്ക് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കാമെന്നുമാണ് സാങ്കേതിക വിദഗ്ധൻ, വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞത്. ദുരന്തസമയത്തെ ഈ എഫ്ബി ലൈവ് വിഡിയോ വാർത്ത ഇപ്പോൾ കൂടുതൽ വിമാന യാത്രക്കാർക്കിടയിൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. വിമാന യാത്രയിൽ ഫോൺ ഫ്ളൈറ്റ് മോഡിലേക്ക് മാറ്റിയില്ലെങ്കിൽ കാര്യമായ ഭീഷണി ഇല്ലെങ്കിലും ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഫോൺ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

 

ADVERTISEMENT

∙ സിഗ്നലുകൾക്ക് പ്രശ്നമാണോ?

 

(Photo by Pau BARRENA / AFP)

മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഓഫ് ചെയ്യുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യേണ്ടതില്ലെന്ന് വാദിക്കുന്നവർക്കും അവരുടേതായ വാദങ്ങളുണ്ട്. ഇതില്‍ ഏതാണ് സത്യമെന്നറിയാന്‍ ചില കാര്യങ്ങള്‍ പരിശോധിക്കാം– മുന്‍പ് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു പോലും നിയന്ത്രണം ഉണ്ടായിരുന്നു. എന്നാലിന്ന് വിമാനം ടേക്ക് ഓഫ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇവ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ ഉപയോഗിച്ചാല്‍ അത് പൈലറ്റുമാര്‍ക്ക് ലഭിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകളെ ബാധിക്കുമെന്ന സംശയമാണ് മുന്‍പ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായത്. വിമാനം നിശ്ചിത ഉയരത്തിലെത്തിയാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമേ നിന്ന് സിഗ്നലുകള്‍ ലഭിക്കില്ല എന്നതാണ് ഇവ പിന്നീട് ഉപയോഗിക്കാന്‍ അനുവദിച്ചതിന് കാരണം. പക്ഷേ, വിമാനം പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴുമുള്ള സ്ഥിതി ഇതല്ല. ഫോണ്‍ മുതല്‍ ലാപ്ടോപ് വരെയുള്ള ഗാഡ്ജറ്റുകള്‍ ഭൂമിയില്‍നിന്നുള്ള പല സിഗ്നലുകളും സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സിഗ്നലുകള്‍ സ്വീകരിക്കുന്നത് വിമാനത്തിന് ലഭിക്കുന്ന സിഗ്നലുകളെ ബാധിച്ചേക്കും. ഈ ഭയമാണ് പറന്നുയരുമ്പോളും ഇറങ്ങുമ്പോഴും മൈബൈല്‍ ഫ്ലൈറ്റ് മോഡിലാക്കാനും ലാപ്ടോപ് ഓഫ് ചെയ്യാനും നിർദേശിക്കുന്നതിന് പിന്നിൽ.

 

വിമാനത്തിലേക്ക് ലഭിക്കുമെന്ന പറയുന്ന സിഗ്നലുകളെ ഗാഡ്ജറ്റുകള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെയാണ് ശാസ്ത്രലോകം നല്‍കുന്ന ഉത്തരം. എന്നാല്‍ സാധ്യത തീരെ കുറവാണെന്നു മാത്രം. വളരെ ദുര്‍ബലമായ തോതില്‍ മാത്രമേ ഇത്തരത്തില്‍ സിഗ്നലുകളെ ഗാഡ്ജറ്റുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയൂ. നൂറു കണക്കിന് പേരുടെ ജീവനും വഹിച്ച് ആകാശത്ത് കൂടി പോകുന്ന വിമാനത്തിന് അപകടത്തിനുള്ള നേരിയ സാധ്യത പോലും അറിഞ്ഞുകൊണ്ട് അനുവദിക്കാനാകില്ല. അതിനാല്‍ തന്നെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സ്പീക്കറിന്റേയും മറ്റും സമീപത്ത് മൊബൈല്‍ ഫോണ്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഇത്തരത്തില്‍ മൊബൈലിലേക്കെത്തുന്ന തരംഗങ്ങള്‍ നടത്തുന്ന ഇടപെടലിന് ഉദാഹരണമാണ്. സമാനമായ പ്രശ്നം വൈമാനികരും നേരിട്ടേക്കാമെന്നാണ് പൈലറ്റുമാരും വിവരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രധാനപ്പെട്ട പല വിവരങ്ങളും കണ്‍ട്രോള്‍ സ്റ്റേഷനുമായി വിനിമയം നടത്തുന്നതിന് തടസ്സം നേരിടുമെന്ന് അമേരിക്കന്‍ പൈലറ്റും ‘കോക്പിറ്റ് കോണ്‍ഫിഡന്‍ഷ്യല്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പാട്രിക് സ്മിത്ത് പറയുന്നു.

സൂപ്പര്‍-ഫാസ്റ്റ് 5ജി നെറ്റ്‌വര്‍ക്കിന് അനുവദിക്കുന്ന സ്‌പെക്ട്രം വിമാനത്തിലെ ഇലക്ട്രോണിക്‌സിനോട് ഇടപെടാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

∙ ആ വിമാന അപകടങ്ങള്‍ക്കു പിന്നിൽ?

 

ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൃഷ്ടിച്ചതെന്ന് കരുതുന്ന രണ്ടപകടങ്ങളാണ് വ്യോമയാന ചരിത്രത്തിലുള്ളത്. 2000ത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഉണ്ടായ അപകടമാണ് ഇവയില്‍ ആദ്യത്തേത്. കണ്‍ട്രോള്‍ സ്റ്റേഷനില്‍ നിന്നു ലഭിച്ച സന്ദേശം വ്യക്തമായി പൈലറ്റിന് ലഭിക്കാത്തതാണ് അന്നത്തെ അപകടത്തിന് കാരണമായി കരുതുന്നത്. ഇതിനു കാരണമായത് വിമാനത്തിലുള്ള പലരും ലാന്‍ഡിങ് സമയത്ത് സെല്‍ഫോണുകള്‍ ഉപയോഗിച്ചതിനാലാണെന്ന് കരുതുന്നു. ഇക്കാര്യം ഇതുവരെ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല. 2003ല്‍ ന്യൂസീലന്‍ഡിലുണ്ടായതാണ് രണ്ടാമത്തെ അപകടം. വിമാനത്തിന് ലഭിച്ച സിഗ്നലുകള്‍ മൊബൈല്‍ സിഗ്നലുകളുമായി ഇടകലര്‍ന്നതാണ് ഇവിടുത്തെ അപകടത്തിന് കാരണമായതെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. സിഗ്നലുകള്‍ തമ്മില്‍ വേര്‍തിരിച്ച് അറിയാന്‍ പൈലറ്റിന് കഴിയാതെ വന്നതോടെ സംഭവിച്ച അപകടത്തില്‍ നിരവധി പേര്‍ അന്ന് മരിച്ചിരുന്നു.

 

∙ യാത്രയ്ക്കിടെ ‘5ജി ഫോണുകൾ’ ഉപയോഗിച്ചാൽ...

സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിലെ ദൃശ്യം. ചിത്രം: JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP

 

5ജി ഫോണുകള്‍ ഉപയോഗിക്കുന്ന യാത്രികര്‍ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഹാൻഡ്സെറ്റുകൾ ഓഫാക്കണമെന്ന് നേരത്തേ തന്നെ രാജ്യങ്ങളിലെ സിവില്‍ വ്യോമയാന മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. 5ജി ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങളുടെ ഉയരം അളക്കുന്ന അള്‍ട്ടിമീറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. വിമാനങ്ങളിലെ 5ജി ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം അടുത്തിടെ വിമാന കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതു പ്രകാരം വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും 5ജി ഫോണുകള്‍ ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുകയോ ചെയ്യണം. അള്‍ട്ടിമീറ്റര്‍ അടക്കമുള്ള വിമാനത്തിലെ നിര്‍ണായകമായ ഉപകരണങ്ങളുടെ തരംഗദൈര്‍ഘ്യത്തോട് അടുത്തോ അതിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ തരംഗങ്ങളാണ് 5ജി ഫോണുകളില്‍നിന്നു വരുന്നത്. ഇത് ഉപകരണങ്ങളുടെ റീഡിങ്ങില്‍ മാറ്റം വരുത്തുമെന്നതായിരുന്നു അപായ മുന്നറിയിപ്പിന് പിന്നില്‍.

 

വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് നേരത്തേ തന്നെ നിയന്ത്രണങ്ങളുണ്ട്. അതേസമയം, പല വിമാന കമ്പനികളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനും കോളുകള്‍ ചെയ്യാനും യാത്രക്കാരെ അനുവദിക്കാറുണ്ട്. ഇതാണ് കര്‍ശനമായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണം. 5ജി ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ദൃശ്യമായാല്‍ ഉടന്‍ തന്നെ എയര്‍ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വഴി വിമാനത്താവള അധികൃതരെ അറിയിക്കണമെന്നും ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്. മുന്‍ തലമുറകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗത്തിലുള്ള കണക്ടിവിറ്റിയും ബാന്‍ഡ്‌വിഡ്ത്തും 5ജിക്കുണ്ട്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതിനനുസരിച്ചുള്ള അധിക വേഗവും കൂടുതല്‍ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യവും 5ജിയില്‍ ലഭിക്കും. അതേസമയം, കുറഞ്ഞ ദൂരത്തേക്ക് മാത്രമേ 5ജി സിഗ്നലുകള്‍ സഞ്ചരിക്കൂ എന്നതാണ് പ്രധാന ന്യൂനത. അതുകൊണ്ട് കൂടുതല്‍ ബേസ് സ്റ്റേഷനുകളും ടവറുകളും 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിന് ആവശ്യമാണ്. ഇത്തരം 5ജി ടവറുകളും മറ്റും വിമാനത്താവളങ്ങള്‍ക്ക് അടുത്ത് വേണ്ടെന്നും ഫ്രഞ്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

 

∙ 5ജിക്കെതിരെ വ്യാപക ആരോപണങ്ങൾ

 

5ജി സാങ്കേതികവിദ്യക്കൊപ്പം നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുന്‍ തലമുറകളെ അപേക്ഷിച്ച് 3 മുതല്‍ 300 ജിഗാഹെട്‌സ് വരെ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം, മരങ്ങളും ചുമരുകളും അടക്കമുള്ളവയുടെ തടസ്സങ്ങള്‍ പോലും 5ജിയുടെ അള്‍ട്രാഹൈ തരംഗങ്ങളെ ബാധിക്കും. ഇത് കൂടുതല്‍ ടവറുകള്‍ക്ക് കാരണമായതും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വഴിമരുന്നിട്ടു. അമേരിക്കന്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ സി-ബാന്‍ഡ് ഫ്രീക്വന്‍സികള്‍ ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങിയപ്പോൾ തന്നെ 5ജിക്കെതിരെ ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. ഈ സൂപ്പര്‍-ഫാസ്റ്റ് 5ജി നെറ്റ്‌വര്‍ക്കിന് അനുവദിക്കുന്ന സ്‌പെക്ട്രം വിമാനത്തിലെ ഇലക്ട്രോണിക്‌സിനോട് ഇടപെടാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ വിമാനം തകർന്നു വീണേക്കാമെന്ന് വരെ അവര്‍ പറയുന്നു. സി-ബാന്‍ഡ് ഫ്രീക്വന്‍സി ഇപ്പോള്‍ സാറ്റലൈറ്റ് പ്രൊവൈഡര്‍മാരും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, അതുംകൂടി 5ജിക്കു വിട്ടുകൊടുക്കാനാണ് അമേരിക്കയിലെ നീക്കം. സി-ബാന്‍ഡ് വിട്ടുകൊടുക്കുക വഴി 5ജിയിലും ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരാമെന്ന അമേരിക്കയുടെ മോഹമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

 

എന്നാല്‍, ഇത്തരം ഫ്രീക്വന്‍സികള്‍ വിമാനത്താവളത്തിനടുത്തുള്ള ട്രാന്‍സ്മിറ്ററുകളും പ്രസിരിപ്പിക്കാന്‍ തുടങ്ങിയാല്‍ അവ വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക്‌സുമായി ഇടപെടാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. താന്‍ ഈ കാര്യത്തില്‍ അതിശക്തമായ സുരക്ഷാ പ്രശ്‌നമാണ് കാണുന്നതെന്ന് വ്യോമയാന സാങ്കേതികവിദ്യാപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന, വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ആര്‍ടിസിഎയുടെ മേധാവിയായ ടെറി മക്‌വീനസ് പറയുന്നു. അല്ലെങ്കില്‍ അതു മറികടക്കാനുള്ള എന്തെങ്കിലും കണ്ടെത്തലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. 

 

∙ വിമാനം തകരുമോ? വാദവും മറുവാദവും

 

അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അഥവാ എഫ്‌സിസി പറയുന്നത് 5ജിക്കു നല്‍കിയിരിക്കുന്ന സി-ബാന്‍ഡ് സ്‌പെക്ട്രവും വിമാനത്തിലെ റഡാര്‍ അള്‍ട്ടിമീറ്ററുകളും തമ്മില്‍ ഒരു ബഫര്‍ ഉണ്ടെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ അതു മതിയാകുമെന്നുമാണ്. ഇവയ്ക്കു രണ്ടിനും ഒരേസമയം സുരക്ഷിതമായി പ്രവര്‍ത്തിക്കാമെന്നാണ് എഫ്‌സിസിയുടെ വാദം. തങ്ങള്‍ വിശ്വസിക്കുന്നത് 5ജി അത്തരമൊരു ഇടപെടലും നടത്തില്ലെന്നാണ് എഫ്‌സിസിയുടെ വക്താവ് വില്‍ വിക്വിസ്റ്റ് പറഞ്ഞത്.

 

എന്നാല്‍, തങ്ങളുടെ വാദം തെളിയിക്കാനായി 217-പേജുള്ള പഠനമാണ് ആര്‍ടിസിഎ പുറത്തിറക്കിയത്. അത്തരം സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. ഷിക്കാഗോയിലെ ഓ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലെയുള്ള ഇടങ്ങളില്‍, എന്തുകൊണ്ട് വിമാനങ്ങള്‍ തകരാം എന്നതിന്റെ കാര്യകാരണങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നിലയിലാണ് മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങളായിരിക്കും കാത്തിരിക്കുന്നതെന്ന് സ്ഥാപിക്കാനുള്ള ഡേറ്റ കൈവശമുണ്ടെന്നാണ് ടെറി മക്‌വീനസിന്റെ വാദം. ഈ പ്രശ്‌നം പരിഹരിക്കാനുളള മാര്‍ഗങ്ങളൊന്നും ടെറിക്കു നിര്‍ദേശിക്കാനില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍സ് വ്യവസായവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പരിഹാരം ഉരുത്തിരിഞ്ഞുവരാമെന്നാണ് അദ്ദേഹം പറയുന്നത്. ആള്‍ട്ടിമീറ്ററുകള്‍ പുതിയതായി ഡിസൈന്‍ ചെയ്ത് എടുക്കാനും മാറ്റിവയ്ക്കാനും വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ലാന്‍ഡിങ്ങിന്റെ നിര്‍ണായക സമയത്ത് കൃത്യതയില്ലാത്ത സിഗ്നലുകളായിരിക്കും ചെല്ലുക. ഓരോ തവണയും ഇതു സംഭവിക്കാം. അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനം താറുമാറായി ഇത് മഹാവിപത്തിനു കാരണമാകുമെന്നും പഠനം പറയുന്നു. താനൊരു 5ജി വിരുദ്ധനല്ല. എന്നാല്‍, വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ടെറി വ്യക്തമാക്കുന്നു.

 

∙ 5ജിക്കെതിരെ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്കയും

 

അതേസമയം, അമേരിക്കന്‍ വിമാനക്കമ്പനികളുടെ ഗ്രൂപ്പായ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക ആര്‍ടിസിഎയുടെ പഠന റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയതും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. എഫ്‌സിസി തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക. സുരക്ഷ നിര്‍ണായകമായ വ്യോമയാന സാങ്കേതികവിദ്യ 5ജി സി-ബാന്‍ഡ് വരുമ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയെങ്കിലും എഫ്‌സിസി ചെയ്യണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സി-ബാന്‍ഡ്, അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിടില്ലെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തി. ഇക്കാര്യത്തില്‍ തങ്ങള്‍ എഫ്‌സിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണിപ്പോള്‍ എന്നാണ് അവര്‍ പറയുന്നത്. അതേസമയം, ഫ്രാന്‍സിലെ വ്യോമയാന മന്ത്രാലയം വിമാനത്താവളങ്ങള്‍ക്കടുത്ത് 5ജി ടവറുകള്‍ സ്ഥാപിക്കല്‍ മന്ദഗതിയിലാക്കി. ഇക്കാര്യത്തില്‍ തങ്ങള്‍ പഠനം നടത്തുകയാണെന്നാണ് അവര്‍ പറഞ്ഞത്. 

 

∙ വിമാനത്താവളങ്ങള്‍ക്കടുത്ത് 5ജി ടവർ വേണ്ടേ?

 

5ജി വയർലെസ് സാങ്കേതികകവിദ്യയിൽ നിന്നുള്ള തരംഗസ്വാധീനം കാരണം വിമാനങ്ങൾ പറക്കുന്നത് ബാധിക്കപ്പെടാമെന്ന് ബോയിങ്, എയർബസ് കമ്പനികളുടെ അധികൃതരും വ്യോമയാന മേഖലയിലെ വിദഗ്ധരുമായ ഡേവ് കാൽഹൗൻ, ജെഫ്രി നിറ്റൽ എന്നിവർ യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ട്ഗീഗിന് അയച്ച കത്തിൽ പറയുന്നുണ്ട്. എയർലൈൻസ് ഫോർ അമേരിക്ക എന്ന ഗവേഷക സംഘത്തിന്റെ പഠനം അടിസ്ഥാനമാക്കിയാണ് ഇവർ കത്തയച്ചിരിക്കുന്നത്. ഈ ഭീഷണി മുൻനിർത്തി ഇന്ത്യയിലും വിമാനത്താവളങ്ങൾക്ക് സമീപത്തെ 5ജി ടവറുകൾ നീക്കം ചെയ്തിരുന്നു.

 

∙ നിര്‍ദ്ദേശം പാലിക്കാറുണ്ടോ?

 

സ്ഥിരമായി യാത്ര ചെയ്യുന്നവരായാലും ആദ്യമായി യാത്ര ചെയ്യുന്നവരായാലും മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡിലാക്കാനോ സ്വിച്ച് ഓഫ് ചെയ്യാനോ ആവശ്യപ്പെടുമ്പോള്‍ പലര്‍ക്കും മടിയാണ്. യാത്രക്കാരില്‍ പകുതി പേരും ഇത്തരത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മടിക്കുന്നവരായിരിക്കും. പതിനഞ്ച് വര്‍ഷം മുന്‍പുള്ള ഫോണിന്റെ റേഡിയേഷന്റെ അളവിലും ഏറെ കുറവാണ് ഇപ്പോഴത്തെ മൊബൈലിന്റെ റേഡിയേഷന്‍. എങ്കിലും ഒരുകൂട്ടം മൊബൈലുകള്‍ ഒരുമിച്ച് സിഗ്നലിനായി ശ്രമിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന റേഡിയോ ട്രാഫിക് ചെറുതല്ല. ഇത് നേരിയ തോതിലെങ്കിലും വിമാനത്തിന് ലഭിക്കുന്ന സിഗ്നലുകളെ ബാധിച്ചാല്‍ തന്നെ അതുയര്‍ത്തുന്ന ഭീഷണി ഏറെ വലുതുമാ. അതുകൊണ്ടുതന്നെ എന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെങ്കിലും സ്വന്തം സുരക്ഷയും സഹയാത്രികരുടെ സുരക്ഷയും മുന്‍നിര്‍ത്തി ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും മൊബൈല്‍ ഫ്ലൈറ്റ് മോഡിലിടുകയും മറ്റ് ഉപകരങ്ങളുണ്ടെങ്കില്‍ അവ ഓഫാക്കുകയും ചെയ്യുന്നതാകും ഉത്തമമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.

 

English Summary: How Serious is the Threat of 5G and Internet in flights?