ഇതാ ആൻഡ്രോയ്ഡിനും ആപ്പിളിനുമുള്ള ഇന്ത്യൻ ബദൽ; ഭറോസ്; ‘ചോർത്തൽ ഭയക്കേണ്ട’
വിവരങ്ങൾ ചോർത്തിക്കൊണ്ടു പോകുന്ന, അനങ്ങിയാൽ ട്രാക്ക് ചെയ്യുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളെയും ഫോണുകൾക്കു ഭീഷണിയാകുന്ന അപ്ഡേറ്റ് ബഗ്ഗുകളെയും ഇനി ഭയക്കണ്ട. ആൻഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി വരികയാണു പൂർണമായും തദ്ദേശീയമായി നിർമിച്ച മൊബൈൽ ഫോൺ ഓപറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) അവതരിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ഭറോസ് അധിഷ്ഠിത മൊബൈൽ ഫോണുകൾ വിപണിയിലെത്തിക്കാനാണു നിർമാതാക്കളുടെ ശ്രമം. കേന്ദ്ര സർക്കാർ സഹായത്തോടെ മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത ഭറോസിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? ഭറോസും ആൻഡ്രോയ്ഡ് ഒഎസും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്? ഈ സേവനം ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകും? പരിശോധിക്കാം.

വിവരങ്ങൾ ചോർത്തിക്കൊണ്ടു പോകുന്ന, അനങ്ങിയാൽ ട്രാക്ക് ചെയ്യുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളെയും ഫോണുകൾക്കു ഭീഷണിയാകുന്ന അപ്ഡേറ്റ് ബഗ്ഗുകളെയും ഇനി ഭയക്കണ്ട. ആൻഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി വരികയാണു പൂർണമായും തദ്ദേശീയമായി നിർമിച്ച മൊബൈൽ ഫോൺ ഓപറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) അവതരിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ഭരോസ് അധിഷ്ഠിത മൊബൈൽ ഫോണുകൾ വിപണിയിലെത്തിക്കാനാണു നിർമാതാക്കളുടെ ശ്രമം. കേന്ദ്ര സർക്കാർ സഹായത്തോടെ മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത ഭറോസിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? ഭറോസും ആൻഡ്രോയ്ഡ് ഒഎസും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്? ഈ സേവനം ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകും? പരിശോധിക്കാം.
∙ ഐഐടി ബുദ്ധി
മദ്രാസ് ഐഐടി വികസിപ്പിച്ച തദ്ദേശീയ മൊബൈൽ ഫോൺ ഓപറേറ്റിങ് സിസ്റ്റമാണ് (ഒഎസ്) ഭറോസ് (BharOS) . ഐഐടിയിലെ സ്റ്റാർട്ടപ്പായ ‘ജാൻഡ്‌കോപ്‌സാ’ണ് ഭറോസ് സൃഷ്ടിച്ചത്. സ്വകാര്യത, സുരക്ഷ എന്നിവയിലൂന്നി തയാറാക്കപ്പെട്ട ഭറോസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് എന്നിവ പോലെ ഫോണുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറാണ്. സർക്കാർ – പൊതു ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ഒരു സ്വതന്ത്ര ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ധനസഹായത്തോടെയാണു ഭറോസ് വികസിപ്പിച്ചത്.
ഇതു വഴി സ്‌മാർട്ട്‌ഫോണുകളിൽ വിദേശ ഓപറേറ്റിങ് സിസ്റ്റംസ് (ഒഎസ്) ഉപയോഗിക്കുന്നതു കുറയ്ക്കാനും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ ഭറോസിലുണ്ടാവില്ല. പൂർണമായും ഉപയോക്താക്കൾക്ക് വിശ്വാസമുള്ള ആപ്ലിക്കേഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ഇതുവഴി സൗകര്യം ലഭിക്കും. അപ്ഡേറ്റുകളും ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും ബഗ് പരിഹരിക്കലുകളും ഉൾപ്പെടെ സ്വയം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനുള്ള കഴിവും ഭറോസിനുണ്ട്.
∙ എന്താണു ഭറോസ്..?
ഗൂഗിൾ ആപ്പുകളോ സേവനങ്ങളോ ഇല്ലാത്ത ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണിത്. സാങ്കേതികമായി, ആൻഡ്രോയിഡിന്റെ ഗൂഗിൾ ഒഎസിൽ നിന്ന് ഭറോസ് വ്യത്യസ്തമല്ല. ഭറോസും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസും തമ്മിലുള്ള പ്രധാന വ്യത്യാസം, ഭറോസ് ഗൂഗിൾ സേവനങ്ങളുമായി ബന്ധമുള്ളതല്ല എന്നതാണ്, കൂടാതെ ഇതിൽ ഉപയോക്താക്കളെ അവരുടെ താൽപ്പര്യമുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുന്നു.
∙ ആൻഡ്രോയ്ഡ് പോലെയാണോ പ്രവർത്തനം..?
ഭറോസ് ഒരു തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും, ഇത് ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ളതായതിനാൽ ഫീച്ചറുകളുടെയും ഇൻർഫെയ്സിന്റെയും കാര്യത്തിൽ ഇത് ആൻഡ്രോയ്ഡിൽ നിന്നു വ്യത്യസ്തമല്ല. മുൻകൂട്ടി നിർമിച്ച ആപ്ലിക്കേഷനുകളൊന്നും ഭറോസിലുണ്ടാവില്ല. ഇതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. എന്നാൽ, വിശ്വാസമില്ലാത്ത സോഴ്സുകളിൽ നിന്ന് എപികെ (APK) ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു ഫോണിന്റെ സുരക്ഷയെ ബാധിക്കും. അതേ സമയം, ഡിഫോൾട്ട് ബ്രൗസറായി ഡക്ക് ഡക്ക് ഗോ, സന്ദേശം അയയ്ക്കാനുള്ള സിഗ്നൽ പോലെയുള്ള ആപ്ലിക്കേഷനുകൾ ഭറോസിലുണ്ട്.
∙ ഫോണിൽ എങ്ങനെ ഭറോസ് ഇൻസ്റ്റാൾ ചെയ്യാം?
നിലവിൽ, ഭറോസ് എപ്പോൾ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വിൻഡോസ് ഒഎസിൽ നിന്ന് വ്യത്യസ്തമായി, എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഭറോസ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല, കൂടാതെ ഓരോ സ്‌മാർട്ട്‌ഫോൺ മോഡലിനും സുഗമമായി പ്രവർത്തിക്കുന്നതിനു വരുത്തേണ്ട മാറ്റങ്ങൾക്കായി ഭറോസിനു പിന്നിലുള്ള സംഘം പ്രയത്നം തുടരുകയാണ്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഫോണുകളിൽ മാത്രമേ ഭറോസ് ലഭ്യമാകൂ.
∙ ഭറോസ് എപ്പോൾ എല്ലാവർക്കും കിട്ടും..?
എല്ലാ ഫോണുകൾക്കും അനുസൃതമായി ഭറോസിനെ രൂപപ്പെടുത്തുന്ന പ്രക്രിയയിലാണു നിർമാതാക്കൾ. ഇതിനായി കുറച്ചു സമയം വേണ്ടി വന്നേക്കും. എന്നു പുറത്തിറങ്ങും എന്നതു സംബന്ധിച്ചും വിവരങ്ങളൊന്നുമില്ല.
∙ എന്റെ ഫോണിൽ ഭറോസ് പ്രവർത്തിക്കുമോ..?
ഭറോസ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകൾ പുറത്തിറക്കാൻ ചില കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പിക്‌സൽ സ്‌മാർട്ട്‌ഫോണുകളിൽ ഭരോസ് പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഭറോസിനെ പിന്തുണയ്ക്കുന്നത് ഏതൊക്കെ മോഡലുകളാണെന്ന് ഇനിയും സ്ഥിരീകരണമില്ല.
∙ ആൻഡ്രോയിഡിനേക്കാൾ മികച്ചതാണോ?
ഫീച്ചറുകളുടെയും സുരക്ഷയുടെയും കാര്യത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയെക്കാളും മികച്ചതാണ് ഭറോസ് ഡെവലപ്പർമാർ അവകാശപ്പെടുന്നു. കൂടാതെ, മികച്ച ബാറ്ററി ലൈഫും അവർ അവകാശപ്പെടുന്നു. ഇതിന് ഒരു സ്വകാര്യ ആപ്പ് സ്റ്റോർ ഉണ്ടായിരിക്കും കൂടാതെ ഉപയോക്താക്കൾക്ക് ചില തേഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. ഇതിന് മിക്ക ആപ്പുകളും പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിലും, ഗൂഗിൾ പ്ലേ സേവനങ്ങൾ ആവശ്യമുള്ള കുറച്ച് ആപ്പുകൾ ഭറോസ് ഫോണിൽ പ്രവർത്തിക്കില്ല. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സേവനങ്ങളെ ഭറോസ് പിന്തുണയ്ക്കില്ല.
English Summary: BharOS FAQ: Everything you need to know