ചെറുകിട സംരംഭകർക്കും വ്യക്തികൾക്കും വ്യത്യസ്തമായ തൊഴിൽവൈദഗ്ധ്യവും സേവനങ്ങളും ചുറ്റുപാടുമുള്ളവരെ അറിയിക്കാനും മൊബൈൽ ആപ്ലിക്കേഷൻ. ആശാരിമാർക്കും അക്കൗണ്ടന്റ്മാർക്കും വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പാചകക്കാർക്കും തയ്യൽതൊഴിലാളികൾക്കും മെക്കാനിക്കിനുമെല്ലാം സ്കിൽസ്സ് (Skilss) ആപ്പിലൂടെ 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട സംരംഭകർക്കും വ്യക്തികൾക്കും വ്യത്യസ്തമായ തൊഴിൽവൈദഗ്ധ്യവും സേവനങ്ങളും ചുറ്റുപാടുമുള്ളവരെ അറിയിക്കാനും മൊബൈൽ ആപ്ലിക്കേഷൻ. ആശാരിമാർക്കും അക്കൗണ്ടന്റ്മാർക്കും വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പാചകക്കാർക്കും തയ്യൽതൊഴിലാളികൾക്കും മെക്കാനിക്കിനുമെല്ലാം സ്കിൽസ്സ് (Skilss) ആപ്പിലൂടെ 50 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിൽ തൊഴിൽപരമായ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിലൂടെ അധികവരുമാനം നേടാനാകുമെന്നാണ് ആപ് തയാറാക്കിയ കാനഡയിലെ ടൊറന്റോ ആസ്ഥാനമായുള്ള ബാനെറ്റ് കമ്പനിയുടെ സിഇഒ ബിജു മാത്യൂസ് പറഞ്ഞു.

ADVERTISEMENT

‘തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും മാത്രമല്ല, ചുറ്റുവട്ടത്ത് ലഭ്യമായ ഉൽപന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും സ്കിൽസ് ആപ് പ്രയോജനപ്പെടുത്താനാകും. പ്രധാനമായും ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്. വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും വിൽക്കാനും വാങ്ങാനുമുള്ള ഉൽപന്നങ്ങൾ ചേർക്കുന്നതിനും സൗകര്യമുണ്ടാകും. ചെറുകിട സംരംഭകർക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉപയോക്താക്കളുമായി സാധനസാമഗ്രികളുടെ വിവരങ്ങൾ പങ്കുവയ്ക്കാനുമാകും’ എന്നും ബിജു മാത്യൂസ് പറഞ്ഞു.

ADVERTISEMENT

കാനഡയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭാവിയിൽ ഓൺലൈൻ വ്യാപാരരംഗത്തുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് അണിയറക്കാരുടെ ലക്ഷ്യം. ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും Skilsss ലഭ്യമാണെന്ന് പ്രോജക്ട് മാനേജർ ജെഫിൻ സണ്ണി അറിയിച്ചു. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.skilsss.com

ADVERTISEMENT

English Summary: Earn extra income with skilsss by making use of your skills