ചൈനീസ് സർക്കാരിനെ വിമർശിച്ച് ‘മുങ്ങിയ’ ജാക് മാ പഠിപ്പിക്കാൻ വീണ്ടും ക്ലാസിലേക്ക്...
ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ജാക് മായുടെ 2020ലെ സമ്പാദ്യം 2500 കോടി ഡോളര്‍ ( ഏകദേശം 1.87 ലക്ഷം കോടി രൂപ) ആയിരുന്നു. സമ്പത്തിന്റേയും പ്രസിദ്ധിയുടേയും ഉന്നതിയില്‍ നിന്നും നാക്കുപിഴയെന്ന് പറയാവുന്ന ചൈനീസ് ഭരണകൂടത്തിനെതിരായ ചില വിമര്‍ശനങ്ങളാണ് ജാക്മായെ വലിച്ചു താഴേക്കിട്ടത്. രണ്ടു വര്‍ഷത്തോളം

ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ജാക് മായുടെ 2020ലെ സമ്പാദ്യം 2500 കോടി ഡോളര്‍ ( ഏകദേശം 1.87 ലക്ഷം കോടി രൂപ) ആയിരുന്നു. സമ്പത്തിന്റേയും പ്രസിദ്ധിയുടേയും ഉന്നതിയില്‍ നിന്നും നാക്കുപിഴയെന്ന് പറയാവുന്ന ചൈനീസ് ഭരണകൂടത്തിനെതിരായ ചില വിമര്‍ശനങ്ങളാണ് ജാക്മായെ വലിച്ചു താഴേക്കിട്ടത്. രണ്ടു വര്‍ഷത്തോളം പൊതുജീവിതത്തില്‍ നിന്നും വിട്ടുനിന്ന ജാക് മാ ഇപ്പോള്‍ കോളജ് പ്രഫസറായാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ ഹോങ്കോങ്ങിലും ടോക്യോയിലും ടെല്‍ അവീവിലും റുവാണ്ടയിലെ കിഗാലിയിലുമെല്ലാം കോളജുകളില്‍ അദ്ദേഹം വിദ്യാര്‍ഥികളെ പഠിപ്പിക്കും.
1999ല്‍ ജാക്ക് മായും 17 കൂട്ടുകാരും ചേര്‍ന്ന് സ്ഥാപിച്ച ആലിബാബയെന്ന ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആലിബാബ 2014ല്‍ ലിസ്റ്റ് ചെയ്തത് 2500 കോടി ഡോളറിന്റെ ഓഹരിയാണ്. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കണ്‍സ്യൂമര്‍, ഫിന്‍ടെക്, മ്യൂസിക്, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്, എഐ, ക്ലൗഡ് സേവനങ്ങള്‍, കായികരംഗം എന്നിങ്ങനെ പല മേഖലകളിലേക്കും വളര്‍ന്ന ആലിബാബയുടെ വിപണി മൂല്യം 2020ഓടെ 85,900 കോടി ഡോളറായി ( ഏകദേശം 69.46 ലക്ഷം കോടി രൂപ).
2020ല്‍ ചൈനയിലെ വിപണി നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിനുമെതിരെ ജാക് മാ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇതോടെയാണ് ജാക്ക് മാ എന്ന അതികായന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ചൈനയില്‍ ആരാണ് യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ജാക്ക് മായേയും ലോകത്തേയും കമ്മ്യൂണിസ്റ്റ് ഭരണകൂടം പിന്നീട് കാണിച്ചുകൊടുക്കുകയായിരുന്നു.
2020ല്‍ ആന്റ് ഗ്രൂപ്പ് തുടങ്ങിയ ജാക് മാ ഇതേവര്‍ഷം തന്നെ 3450 കോടി ഡോളറിന്റെ ( ഏകദേശം 2.82 ലക്ഷം കോടി രൂപ) ഓഹരി വില്പനക്ക് തയാറെടുക്കുകയായിരുന്നു. ഓഹരി വില്പനക്കുള്ള അനുമതി ചൈനീസ് അധികൃതര്‍ നിഷേധിച്ചതോടെ ജാക് മായുടെ വന്‍ വീഴ്ച ആരംഭിച്ചു. 2021ല്‍ ആലിബാബക്ക് 280 കോടി ഡോളര്‍ (ഏകദേശം 21,000 കോടി രൂപ) കുത്തകവിരുദ്ധ നിയമത്തിന്റെ പേരില്‍ പിഴ ചുമത്തി. പിന്നീട് ജാക്മായെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറം ലോകം അറിഞ്ഞില്ല.
ഭരണകൂടത്തിന്റെ നടപടികള്‍ ഭയന്ന് ചൈന വിട്ട ജാക് മാ യൂറോപ്, ജപ്പാന്, തായ്ലാന്ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യ മേഖലക്കുള്ള പിന്തുണ ശക്തമാക്കിയതോടെയാണ് ജാക്ക് മാ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ മാസം ഹോങ്കോങ് യൂനിവേഴ്സിറ്റിയുടെ മൂന്നു വര്‍ഷത്തേക്കുള്ള ഹോണററി പ്രഫസര്‍ പദവി ജാക്ക് മാ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോക്യോ കോളജിലും വിസിറ്റിങ് പ്രഫസറായി ജാക്ക് മാ എത്തും. വിവിധ വിഷയങ്ങളിലുള്ള ഗവേഷണങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നൽകാനും അദ്ദേഹം സമയം കണ്ടെത്തും. സംരംഭകരംഗത്ത് ജാക് മാക്കുള്ള പരിചയസമ്പത്ത് ഉപയോഗിക്കാനും ജാപ്പനീസ് കോളജിന് പദ്ധതിയുണ്ട്.
റുവാണ്ടയിലെ കിഗാലിയിലുള്ള ആഫ്രിക്കന്‍ ലീഡര്‍ഷിപ്പ് സര്‍വകലാശാലയിലും ജാക് മാ വിസിറ്റിങ് പ്രഫസറാവും. ഇസ്രയേലിലെ ടെല്‍ ഇവീവ് സര്‍വകലാശാലയാണ് ജാക്ക് മായെ വിസിറ്റിങ് പ്രഫസറായി നിയമിച്ച മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം. 2018ല്‍ ഇതേ സ്ഥാപനം ജാക് മായ്ക് ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിരുന്നു. ലോകപ്രസിദ്ധനായ സംരംഭകനാവുന്നതിന് മുൻപ് ചൈനയില്‍ ഇംഗ്ലിഷ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട് ജാക്ക് മാ.
English Summary: Jack Ma returns to public life with professorships in Hong Kong, Tokyo, Tel Aviv and Kigali