കൂടുതൽ കാലം ഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പുതിയ ഫോണ്‍ വാങ്ങിയാല്‍ നമ്മളില്‍ ഭൂരിഭാഗവും ആദ്യം ചെയ്യുന്നത് ഇഷ്ടപ്പെട്ട കവര്‍ വാങ്ങിയിടുകയെന്നതാവും. പുറമേക്ക് കേടുപറ്റാതെ സംരക്ഷിക്കുന്ന ഈ ഫോണ്‍ കവറുകള്‍ സ്മാര്‍ട് ഫോണുകളുടെ ഉള്ളു തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്ലാസ്റ്റിക്, റബര്‍, ലെതര്‍ എന്നിങ്ങനെ എന്തുകൊണ്ടുള്ള

പുതിയ ഫോണ്‍ വാങ്ങിയാല്‍ നമ്മളില്‍ ഭൂരിഭാഗവും ആദ്യം ചെയ്യുന്നത് ഇഷ്ടപ്പെട്ട കവര്‍ വാങ്ങിയിടുകയെന്നതാവും. പുറമേക്ക് കേടുപറ്റാതെ സംരക്ഷിക്കുന്ന ഈ ഫോണ്‍ കവറുകള്‍ സ്മാര്‍ട് ഫോണുകളുടെ ഉള്ളു തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്ലാസ്റ്റിക്, റബര്‍, ലെതര്‍ എന്നിങ്ങനെ എന്തുകൊണ്ടുള്ള കവറായായാലും ചാര്‍ജ് ചെയ്യുമ്പോള്‍ അധികമായി ചൂടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഫോണ്‍ കവറുകള്‍ മൂലം ചാര്‍ജ് ചെയ്യുമ്പോള്‍ അധികമായി സ്മാര്‍ട് ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ ബാറ്ററിയെ ബാധിക്കുമെന്ന് ആപ്പിള്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്.
ആപ്പിളിന്റെ ഐഫോണും ഐപാഡും ആപ്പിള്‍ വാച്ചും അടക്കമുള്ള ഉപകരണങ്ങള്‍ 0 ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെയുള്ള താപനിലയിലാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. മുറിയിലെ താപനിലക്ക് അനുയോജ്യമായ രീതിയിലാണ് ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്മാര്‍ട് ഉപകരണങ്ങളുടെ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
കട്ടിയേറിയ ഫോണ്‍ കെയ്സുകള് ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട് ഫോണുകള്‍ ചൂടാവുന്നതോടെ ഈ പരിധിയാണ് ലംഘിക്കപ്പെടുന്നത്. അനാവശ്യമായി ചൂടാവുന്നത് സ്ഥിരമായാല് അത് ബാറ്ററിയുടേയും ഫോണിന്റേയും ആയുസിനേയും ഫോണിന്റെ പ്രകടനത്തേയുമൊക്കെ ബാധിക്കും.
കുറഞ്ഞ ശേഷിയുള്ള 5W ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമിതമായി സ്മാര്‍ട് ഫോണുകള്‍ ചൂടാവുന്നത് തടയാനാവും. ഉയര്‍ന്ന ശേഷിയുള്ള യുഎസ്ബി - സി ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ അത് ഫോണുകളുടെ താപനില വര്‍ധിപ്പിക്കുന്നുണ്ട്. ഫോണ്‍ കവറുകളുടെ കാര്യത്തില്‍ റബര്‍ കെയ്സുകളേക്കാള് ഭേദമാണ് സിലിക്കണ്‍ കെയ്സുകളെന്നും 'പിസി ഡോക്ടേഴ്സ് ഫിക്സ് ഇറ്റ് യുവര്‍സെല്‍ഫ് ഗൈഡ്' എന്ന പുസ്തകം എഴുതിയ അഡ്രിയാന്‍ കിങ്സ്ലി ഹ്യൂഗ്സ് പറയുന്നു.
സ്മാര്‍ട് ഫോണുകള്‍ 30 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില്‍ ചാര്‍ജ് സൂക്ഷിക്കുന്നതാണ് ബാറ്ററിയുടെ ആയുസ് കൂട്ടുകയെന്ന് ചൈനീസ് കമ്പനിയായ വാവെയ് നിര്‍ദേശിച്ചിരുന്നു. സ്മാര്‍ട് ഫോണുകളുടേയും ബാറ്ററിയുടേയും കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമിതമായി ചൂടാവുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ ഇനി നിങ്ങളുടെ കെയ്സുള്ള ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചൂടാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
English Summary: Why you should never charge your phone with its case on, according to repair experts