സമുദ്രപേടകത്തിൽ രണ്ടുകോടിയോളം രൂപയുടെ യാത്ര, നിയന്ത്രണം ഗെയിം കൺട്രോളറിൽ!; ടൈറ്റനായി പ്രാർഥനയോടെ ലോകം
ടൈറ്റാനിക്ക് കാണാനായി 5 യാത്രികരെയും കൊണ്ടുപോയ ടൈറ്റനെ നിയന്ത്രിക്കുന്നത് സാധാരണ ഗെയിം കൺട്രോളറാണെന്ന റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുണ്ടെന്നു കരുതപ്പെടുന്ന ടൈറ്റനെ ഒരു പഴയ ഗെയിം കൺട്രോളർ അതും 'ഔട്ഡേറ്റഡ്' ആയത്, എങ്ങനെയാവും നിയന്ത്രിക്കുമെന്ന ചോദ്യമാണ്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി 5 യാത്രികരെയും കൊണ്ടുപോയ ടൈറ്റനെ നിയന്ത്രിക്കുന്നത് സാധാരണ ഗെയിം കൺട്രോളറാണെന്നു റിപ്പോർട്ടുകൾ.അത്യാധുനികമെന്നു കരുതപ്പെടുന്ന ടൈറ്റനെ ഒരു പഴയ ഗെയിം കൺട്രോളർ, അതും 'ഔട്ഡേറ്റഡ്' ആയത്, എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യം ഉയരുമ്പോൾ അത്ര അസാധാരണമായ ഒന്നല്ല ഇതെന്നാണ് വിദഗ്ദർ പറയുന്നത്.യുഎസ് നേവിയുൾപ്പെടെയുള്ളവർ വിവിധ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിന് ഗെയിംപാഡുകൾ ഉപയോഗിക്കുന്നണ്ടത്രെ, എന്നാൽ സമുദ്രപേടകത്തിൽ കമ്പനി പിന്തുടരേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളിലെ ചില വിഴ്ചകൾ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.
പല നിർണായക സംവിധാനങ്ങളെയും നിയന്ത്രിക്കാൻ നിസ്സാരമെന്നു തോന്നുന്ന ഗെയിം കൺട്രോളുകളുടെ പുതുതലമുറയ്ക്കു കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ എന്താണ് ടെറ്റനു സംഭവിച്ചതെന്നറിയാൻ, അതിൽ കാലഹരണപ്പെട്ട ഗെയിം കൺട്രോളിനു പങ്കുണ്ടോയെന്നറിയാനൊക്കെ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. സമുദ്രപേടകത്തെയും സഞ്ചാരികളെയും കണ്ടെത്തുന്നതിലാണ് നിലവിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്.അതിനുശേഷ സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്താനാണ് സാധ്യത.അതുവരെ ഇത്തരം അഭ്യൂഹങ്ങൾ കത്തിപ്പടരും.
18ന് ഞായർ രാവിലെ പ്രാദേശിക സമയം 6 മണിയോടെ (ഇന്ത്യൻസമയം പുലർച്ചെ 1.30 ന്) ആയിരുന്നു ആ യാത്ര ആരംഭിച്ചത്. സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. യുഎസ് നാവികസേന, യുഎസ് എയർഫോഴ്‌സ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, കനേഡിയൻ സൈന്യം എന്നിവയുടെ സംയുക്ത തിരച്ചിലാണ് നടക്കുന്നത്.
ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ് , എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ഫ്രഞ്ച് പൗരനായ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്ര പുറപ്പെടുമ്പോൾ ടൈറ്റൻ എന്ന കാർബൺ ഫൈബർ സബ്‌മെർസിബിളിൽ 96 മണിക്കൂറിലേക്കുള്ള ഓക്സിജൻ സംഭരണം ഉണ്ടായിരുന്നെന്ന് ആഴക്കടൽ പര്യവേക്ഷണ കമ്പനിയായ ഓഷൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ വക്താവ് പറയുന്നു. അകത്തുനിന്നു തുറക്കാനാവാത്ത സമുദ്രപേടകത്തിലെ അഞ്ചു ജീവനുകൾ രക്ഷിക്കാൻ പരിശ്രമിക്കുകയാണ് രക്ഷാപ്രവർത്തകർ.