എം13യുടെ വില കുറച്ച് സാംസങ് ; വിവിധ കാർഡ് ഓഫറുകളും
കഴിഞ്ഞ ജൂലൈയിലായിരുന്നു ഗാലക്സി എം13 സാംസങ് പുറത്തിറക്കിയത്. ബജറ്റിലൊതുങ്ങുന്ന സ്മാർട്ഫോൺ എന്ന പേരു നേടിയ ഈ സ്മാർട്ഫോണിന്റെ വില ഒരു വർഷം പിന്നിടുമ്പോൾ പോക്കറ്റിലൊതുങ്ങുന്ന തരത്തിൽ കുറച്ചിരിക്കുകയാണ് കമ്പനി. രണ്ട് സ്റ്റേറേജുകളിലെത്തുന്ന

കഴിഞ്ഞ ജൂലൈയിലായിരുന്നു ഗാലക്സി എം13 സാംസങ് പുറത്തിറക്കിയത്. ബജറ്റിലൊതുങ്ങുന്ന സ്മാർട്ഫോൺ എന്ന പേരു നേടിയ ഈ സ്മാർട്ഫോണിന്റെ വില ഒരു വർഷം പിന്നിടുമ്പോൾ പോക്കറ്റിലൊതുങ്ങുന്ന തരത്തിൽ കുറച്ചിരിക്കുകയാണ് കമ്പനി. രണ്ട് സ്റ്റേറേജുകളിലെത്തുന്ന ഫോണിന്റെ വിലയിൽ 1000 രൂപയാണ് കുറവു വരുത്തിയത്.
നിലവിൽ ഫോണിന്റെ 4 ജിബി മോഡലിവു 10,999 രൂപയും 6 ജിബി മോഡലിനു 12999 രൂപയുമാണുള്ളത്. മാത്രമല്ല സാംസങ് ആപ്പിലെ വെൽകം ഓഫറിലൂടെ 2000 രൂപ കിഴിവും കാർഡ് ഓഫർ പ്രകാരം 10 ശതമാനം ക്യാഷ്ബാകും ലഭിക്കും.1080 x 2408 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റർ) ഡിസ്പ്ലേയാണ് ഫോണിൽ വരുന്നത്.
Exynos 850 (8nm) ഉപയോഗിച്ച് പവർ ചെയ്യുന്നു. .മുൻവശത്ത്, 8 എംപി ക്യാമറയുണ്ട്, പിൻവശത്ത് . f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയും, f/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് ക്യാമറയും ഉൾപ്പെടുന്നു.
15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിനു കരുത്ത് പകരുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജും 6 ജിബി റാമും 128 ജിബി സ്റ്റോറേജും. കൂടാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
English Summary: Samsung Galaxy M13 receives a price cut in India