ആരും ഭയപ്പെടേണ്ടതില്ലെന്നും വലിയ ശബ്ദത്തോടെ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം വരുമെന്നും എന്നാൽ പ്രത്യേകം മുൻകരുതലൊന്നും ആവശ്യമില്ലെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എത്ര മുന്നറിയിപ്പുണ്ടെങ്കിലും ഇതുവരെ പരിചയമില്ലാത്ത ഒരു സംവിധാനം ഫോണില്‍ പ്രവർത്തിച്ചപ്പോൾ സംഭവിച്ച കാര്യങ്ങള്‍ നമുക്കൊന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും ഭയപ്പെടേണ്ടതില്ലെന്നും വലിയ ശബ്ദത്തോടെ  ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം വരുമെന്നും എന്നാൽ  പ്രത്യേകം മുൻകരുതലൊന്നും ആവശ്യമില്ലെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എത്ര മുന്നറിയിപ്പുണ്ടെങ്കിലും ഇതുവരെ പരിചയമില്ലാത്ത ഒരു സംവിധാനം ഫോണില്‍ പ്രവർത്തിച്ചപ്പോൾ സംഭവിച്ച കാര്യങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

തലേദിവസം തന്നെ ഈ സംവിധാനത്തിന്റെ പരീക്ഷണത്തെക്കുറിച്ചു സന്ദേശം വന്നു, എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ തിരക്കു പിടിച്ചു നടന്നവർ ഫോൺ അപ്രതീക്ഷിതമായി വിറയ്ക്കാനും ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങിയപ്പോൾ ഒന്നു ഞെട്ടി. ചിലർ ഇതു പ്രതീക്ഷിച്ചിരുന്നതുപോലെ സ്ക്രീൻ ഷോട് എടുത്തു പങ്കുവച്ചു. മറ്റുചിലർ ഇവിടെയൊന്നും കിട്ടിയില്ല.ഇവിടെയൊന്നും വന്നില്ല എന്നൊക്കെ പറഞ്ഞു അടുത്തിരിക്കുന്നയാളുടെ ഫോണിലേക്കു നിരാശയോടെ നോക്കി.

ADVERTISEMENT

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) വിന്യസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു അലേർട്ട്. സന്ദേശം എപ്പോൾ സ്വീകരിച്ചുവെന്നും വിവിധ ഉപകരണങ്ങളിലേക്ക് അയച്ചുവെന്നും സൂചിപ്പിക്കുന്ന ടൈംസ്റ്റാമ്പും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിങ് സിസ്റ്റംവഴി അയച്ച സാമ്പിൾ സന്ദേശമാണിത്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രവർത്തനവും ആവശ്യമില്ലാത്തതിനാല്‍ ദയവായി ഈ സന്ദേശം അവഗണിക്കുക എന്നതായിരുന്നു സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.

ADVERTISEMENT

അലേർട്ട് സിസ്റ്റത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുമുള്ള ഒരു പരിശോധനയുടെ ഭാഗമായിരുന്നു അലേർട്ട്.  ഫോൺ ഓണായിരിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് പരിഗണിക്കാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സിബിഎസ്.

ഏതാനും ആഴ്ചകൾക്ക് മുൻപും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഒരു ഫ്ലാഷ് സന്ദേശം നിരവധി ഉപയോക്താക്കൾക്ക് അയച്ചിരുന്നു. അപ്രതീക്ഷിതമായ ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ആ പ്രദേശത്തെ മുഴുവൻ ആളുകളെയും വിവരം അറിയിക്കാനുൾപ്പടെയുള്ള കാര്യങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാനാകും.