ആരുടെ കൈയ്യക്ഷരവും കൂളായി അനുകരിക്കും; തിരിച്ചറിയാനാകുമോയെന്നു പരീക്ഷിക്കാം!
ചാറ്റ്ജിപിറ്റി പോലെയുളള എഐ സംവിധാനങ്ങള്‍ക്ക് കത്തുകളും തമാശയും ഒക്കെ എഴുതാന്‍ സാധിക്കുമെന്നതു നാം കണ്ടും. കംപ്യൂട്ടറിൽ മാത്രമായിരിക്കും എഐയുടെ എഴുത്തും വരയുമെന്നൊക്കെ കരുതിയാൽ തെറ്റി.എഐക്ക് വ്യക്തികളുടെ കൈയ്യക്ഷരം അനുകരിക്കാനും സാധിക്കുമെന്നു റിപ്പോർട്ടുകൾ. ഈ സംവിധാനം കൂടുതല്‍
ചാറ്റ്ജിപിറ്റി പോലെയുളള എഐ സംവിധാനങ്ങള്‍ക്ക് കത്തുകളും തമാശയും ഒക്കെ എഴുതാന്‍ സാധിക്കുമെന്നതു നാം കണ്ടും. കംപ്യൂട്ടറിൽ മാത്രമായിരിക്കും എഐയുടെ എഴുത്തും വരയുമെന്നൊക്കെ കരുതിയാൽ തെറ്റി.എഐക്ക് വ്യക്തികളുടെ കൈയ്യക്ഷരം അനുകരിക്കാനും സാധിക്കുമെന്നു റിപ്പോർട്ടുകൾ. ഈ സംവിധാനം കൂടുതല്‍
ചാറ്റ്ജിപിറ്റി പോലെയുളള എഐ സംവിധാനങ്ങള്‍ക്ക് കത്തുകളും തമാശയും ഒക്കെ എഴുതാന്‍ സാധിക്കുമെന്നതു നാം കണ്ടും. കംപ്യൂട്ടറിൽ മാത്രമായിരിക്കും എഐയുടെ എഴുത്തും വരയുമെന്നൊക്കെ കരുതിയാൽ തെറ്റി.എഐക്ക് വ്യക്തികളുടെ കൈയ്യക്ഷരം അനുകരിക്കാനും സാധിക്കുമെന്നു റിപ്പോർട്ടുകൾ. ഈ സംവിധാനം കൂടുതല്‍
ചാറ്റ്ജിപിറ്റി പോലെയുളള എഐ സംവിധാനങ്ങള്‍ക്ക് കത്തുകളും തമാശയും ഒക്കെ എഴുതാന്‍ സാധിക്കുമെന്നതു നാം കണ്ടും. കംപ്യൂട്ടറിൽ മാത്രമായിരിക്കും എഐയുടെ എഴുത്തും വരയുമെന്നൊക്കെ കരുതിയാൽ തെറ്റി.എഐക്ക് വ്യക്തികളുടെ കൈയ്യക്ഷരം അനുകരിക്കാനും സാധിക്കുമെന്നു റിപ്പോർട്ടുകൾ. ഈ സംവിധാനം കൂടുതല്‍ പ്രചാരമാര്‍ജ്ജിച്ചാല്‍ കൈയ്യക്ഷരങ്ങളുടെ ഉടമസ്ഥാവകാശവും നഷ്ടമാകും.
എച്ഡബ്ല്യൂടി എഐ
ഹാന്‍ഡ്‌റിട്ടണ്‍ ടെക്‌സ്റ്റെസ് എന്നതിനെ പ്രതിനിധീകരിക്കുന്ന ചുരുക്കെഴുത്താണ് എച്ഡബ്ല്യൂടി((HWT) എന്നത്. കൈയ്യക്ഷരം അനുകരിക്കാന്‍ നിര്‍മ്മിത ബുദ്ധി നടത്തിയിരിക്കുന്നശ്രമങ്ങളില്‍ ഏറ്റവുമധികം വിജയിച്ച എച്ഡബ്ല്യൂടി എഐ സൃഷ്ടിച്ചിരിക്കുന്നത് അബുദാബിയിലെ മുഹമ്മദ് ബിന്‍ സയിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകരാണ്. എച്ഡബ്ല്യൂടി എഐയുടെ കൈയ്യക്ഷരാനുകരണം ഒരാളുടെ യഥാര്‍ത്ഥ കൈയ്യക്ഷരത്തോട് വളരെ അടുത്തുനില്‍ക്കുന്നുഎന്നാണ് വിലയിരുത്തല്‍.
വിഷന്‍ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ടെക്‌നോളജി
കൈയ്യക്ഷരം അനുകരിക്കാനുള്ള ശ്രമത്തിന് ഇതുവരെ ഉപയോഗിച്ചിരുന്നത് ജനറെറ്റിവ് അഡ്‌വേഴ്‌സറിയല്‍ നെറ്റ്‌വര്‍ക് (ഗ്യാന്‍) ആണ്. ഇത് ഒരു ഡീപ് ലേണിങ് ആര്‍ക്കിടെക്ചര്‍ആയി അറിയപ്പെടുന്നു. ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളെ പരസ്പരം മത്സരിപ്പിക്കുക വഴി, ഒരു ഡേറ്റാ സെറ്റില്‍ നിന്ന് കൂടുതല്‍ വിശ്വസനീയമായ ഡേറ്റാ ജനറേറ്റു ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്യാന്‍. ഉദാഹരണത്തിന് ഒരു പറ്റം ഫോട്ടോകള്‍ കണ്ടിട്ട് അവയെ അടിസ്ഥാനമാക്കി പുതിയ ഫോട്ടോ സൃഷ്ടിക്കാന്‍ അതിനു സാധിക്കും. അടുത്തിടെ വൈറലും വിവാദവുമൊക്കെയാ ഡീപ് ഫെയ്ക് മുഖങ്ങളും മറ്റും സൃഷ്ടിക്കാന്‍ ഈ ടെക്നോളജിയാണ് ഉപയോഗിച്ചത്.
അതുപോലെ തന്നെ പാട്ടുകളുടെ ഒരു ഡേറ്റാ ബെയ്‌സ് ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്യാനിന് ഒറിജിനല്‍ പാട്ടും സൃഷ്ടിക്കാന്‍ സാധിക്കും. എന്നാല്‍ കൈയ്യക്ഷര അനുകരണത്തിൽ ഗ്യാനിന് വേണ്ട കൃത്യത ആര്‍ജ്ജിക്കാനായില്ല. എച്ഡബ്ല്യൂടി എഐ സൃഷ്ടിച്ചവര്‍ ഗ്യാനിനു പകരം വിഷന്‍ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന് അറിയപ്പെടുന്ന ന്യൂറല്‍ നെറ്റ്‌വര്‍ക്കാണ് പ്രയോജനപ്പെടുത്തിയത്.
ഇത് കംപ്യൂട്ടര്‍ വിഷന്‍ ടാസ്‌കുകള്‍ക്കായി സൃഷ്ടിച്ചതാണ്. വിഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ഒരു ചിത്രത്തിലെ ഭാഗങ്ങളെ കൂടുതല്‍ സ്പഷ്ടമായി വേര്‍തിരിച്ചറിയാന്‍സാധിക്കും. ഒരാളുടെ കൈയ്യക്ഷരം അനുകരിക്കണമെങ്കില്‍ അയാളുടെ എഴുത്ത് വിശദമായി പരിശോധിക്കണം, എന്ന് ഗവേഷകനായ ഫഹദ് ഖാന്‍ പറയുന്നു. എഴുതിയ ആള്‍ അക്ഷരങ്ങളെ എങ്ങനെ യോജിപ്പിച്ചിരിക്കുന്നു, വാക്കുള്‍ക്കു തമ്മില്‍ എന്തുമാത്രം അകലമിട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിമനസിലാക്കിയ ശേഷം നടത്തുന്ന ശ്രമങ്ങളേ വിജയിക്കൂ.
എല്ലാ ഭാഷകളിലും വരും
ഇത്തരം സാങ്കേതികവിദ്യ നിലവിലുണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് കുറ്റാന്വേഷകര്‍ക്കും മറ്റുംഗുണകരമായിരിക്കും. നിലവില്‍ ഇംഗ്ലിഷില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക. അറബിക് അടക്കം മറ്റ് ഭാഷകള്‍ എച്ഡബ്ല്യൂടി എഐയെ പരിശീലിപ്പിക്കാനായിരിക്കും ഇനി ഗവേഷകര്‍ ശ്രമിക്കുക.
വിഡിയോ ഗെയിം കളി പഠിക്കാന്‍ 40,000 ഡോളര്‍ കോഴ്‌സ്
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബെര്‍ക്‌ലി (യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, യുസി) ദി ആര്‍ട്ട് ഓഫ് ഫൈറ്റിങ് ഗെയിംസ് എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്‌സ് 'സ്പ്രിങ് 2024'ല്‍ ആരംഭിക്കുന്നു. ഇതിന് പ്രതിവര്‍ഷ ഫീസ് ഇട്ടിരിക്കുന്നത് 40,000 ഡോളര്‍ ആണ്.
കുട്ടികള്‍ ജാപ്പനീസ് വിഡിയോ ഗെയിം ആയ 'സ്ട്രീറ്റ് ഫൈറ്റര്‍ III തേഡ് സ്‌ട്രൈക്' പഠിക്കും ഈ കോഴ്‌സ് കുട്ടികള്‍ക്ക് ജീവിത്തില്‍ വിജയം നേടാന്‍ എങ്ങനെ സഹായിക്കും എന്ന കാര്യത്തില്‍ ഒരു വിശദീകരണവും കോളജ് നല്‍കുന്നില്ലെന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു.
∙ആപ്പിള്‍ വിഷന്‍ പ്രോയുടെ ഗ്ലാസ് മാറ്റണമെങ്കില്‍ ഐഫോണ്‍ വാങ്ങുന്ന ചിലവ്
ആപ്പിളിന്റെ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ ഗ്ലാസ് പൊട്ടുകയോ മറ്റൊ ചെയ്ത് അതു മാറ്റിവയ്‌ക്കേണ്ടിവന്നാല്‍ ഒരു പുതിയ ഐഫോണ്‍ 15 വാങ്ങുന്ന പണം നല്‍കേണ്ടിവരും! അതായത് 799 ഡോളര്‍. എന്നാല്‍, വിഷന്‍ പ്രോയക്ക് ഒപ്പം ആപ്പിള്‍കെയര്‍ പ്ലാന്‍പ്ലസ് എടുത്തിട്ടുണ്ടെങ്കില്‍ ആപ്പിള്‍ അത് ഫ്രീയായി നന്നാക്കി തരും. ആപ്പിള്‍കെയര്‍ പ്ലാന്‍പ്ലസിന് 299 ഡോളര്‍ അടയ്ക്കണം. വിഷന്‍ പ്രോയ്ക്ക് ഗ്ലാസ് അല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ വന്നാല്‍ അതു പരിഹരിക്കാന്‍ 2,399 ഡോളര്‍ വരെ വേണ്ടിവന്നേക്കാമെന്നും ആപ്പിള്‍ വിലയിരുത്തുന്നു.
∙നോക്കിയ ബ്രാന്‍ഡ് ഫോണുകളുടെ നിര്‍മാണം നിറുത്തുമോ?
ഫിനിഷ് കമ്പനിയായ നോക്കിയയുടെ ബ്രാന്‍ഡ് നെയിം എച്എംഡി ഗ്ലോബല്‍ എന്ന കമ്പനി വാങ്ങുകയായിരുന്നു. പിന്നിട് നോക്കിയ എന്ന പേരില്‍ ഫോണ്‍ ഇറക്കിവന്നത് എച്എംഡി ഗ്ലോബല്‍ ആയിരുന്നു. എന്നാല്‍, ഇനി എച്ച്എംഡി ഗ്ലോബല്‍ എന്ന പേരില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ടെന്ന് 91മൊബൈല്‍സ്. ആദ്യത്തേ മോഡല്‍ ഒരു മധ്യനിര ഫോണ്‍ ആയിരിക്കാം. നോക്കിയ ബ്രാന്‍ഡില്‍ ഇനി എച്എംഡി ഗ്ലോബല്‍ ഫോണ്‍ ഇറക്കുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
∙മണ്ണിനടിയില്‍ പുഷ്പിക്കുന്ന ചെടി കണ്ടെത്തി ശാസ്ത്രലോകം
സസ്യശാസ്ത്ര മേഖലയെ ത്രില്ലടിപ്പിച്ചൊരു കണ്ടെത്തല്‍-മണ്ണിനടിയില്‍ പുഷ്പിക്കുന്ന ഒരു ചെടിയെ തിരിച്ചറിഞ്ഞു. ഇതാദ്യമായാണ് അത്തരം ഒരു ചെടിയുണ്ടെന്ന് ശാസ്ത്രം അംഗീകരിച്ചതെന്ന് ന്യൂ യോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിനങ്ഗാ സബ്‌ടെറാനിയ (Pinanga subterranea) എന്ന ശാസ്ത്ര നാമം ഉള്ള, പാം (പന) വിഭാഗത്തില്‍ പെട്ട ഈ ചെടി ശാസ്ത്ര ലോകത്തിന് പുതിയതാണ്. ബൊര്‍നിയോ (Borneo) ദ്വീപിലാണ് ചെടി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ഇതിന്റെ പുതുമ ശാസ്ത്ര ലോകത്തിനു മാത്രമേയുള്ളു. പ്രാദേശിക വാസികള്‍ക്ക് വളരെ കാലമായി പരിചിതമായമായ കാര്യമാണിതത്രെ. പ്രാദേശിക വിജ്ഞാനത്തെ ശാസ്ത്രം അംഗീകരിക്കുന്ന അവസരങ്ങളില്‍ ഒന്നായും ഇതിനെ കാണുന്നു. എന്തായാലും, ഇത്തരം ചെടികള്‍ ഉണ്ടെന്ന് അഗീകരിക്കുക വഴി ശാസ്ത്ര മേഖലയിലെ അന്വേഷണങ്ങള്‍ക്ക് പുതിയ ദിശകളിലേക്ക് നീങ്ങാനാകും.