സാമുറായ് വാൾ നിർമിച്ച് മാർക്ക് സക്കർബർഗ്; 'ഇനി വെല്ലുവിളിച്ചാൽ യുദ്ധം'
മസ്കും സക്കർബർഗും തമ്മില്‍ അടുത്തിടെ ഒരു വെല്ലുവിളി അരങ്ങേറി. കേജ് പോരാട്ടത്തിനായുള്ള ഒരു വെല്ലുവിളിയാണ് ഇരുവരും നടത്തിയതും. സ്ഥലവും സമയവും തീരുമാനിച്ചശേഷം ഇരുവരും പതിയെ സമാധാനത്തിലേക്കു നീങ്ങി, ഇപ്പോഴിതാ തന്റെ ഉള്ളിലെ യോദ്ധാവിനെ സക്കർബർഗ് ഊതിയുരുക്കുകയാണെന്ന രീതിയിലുള്ള വിഡിയോകളാണ് മസ്ക്

മസ്കും സക്കർബർഗും തമ്മില്‍ അടുത്തിടെ ഒരു വെല്ലുവിളി അരങ്ങേറി. കേജ് പോരാട്ടത്തിനായുള്ള ഒരു വെല്ലുവിളിയാണ് ഇരുവരും നടത്തിയതും. സ്ഥലവും സമയവും തീരുമാനിച്ചശേഷം ഇരുവരും പതിയെ സമാധാനത്തിലേക്കു നീങ്ങി, ഇപ്പോഴിതാ തന്റെ ഉള്ളിലെ യോദ്ധാവിനെ സക്കർബർഗ് ഊതിയുരുക്കുകയാണെന്ന രീതിയിലുള്ള വിഡിയോകളാണ് മസ്ക് പങ്കുവയ്ക്കുന്നത്.
ജപ്പാനിലെ സാമുറായ് യോദ്ധാക്കളുമായി ബന്ധപ്പെട്ടു നാം കേട്ടിട്ടുള്ള കറ്റാന വാൾ(Katana sword) നിർമിക്കുന്ന മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ(Mark Zuckerberg ) ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജാപ്പനീസ് വാൾ മാസ്റ്ററായ അകിഹിര കൊകാജിയിൽ(akihira.kokaji) നിന്നാണ് വാൾ നിർമാണ പാഠം പഠിച്ചിരിക്കുന്നത്.
Read More:സാങ്കേതിക ലോകത്തെ 'കൊടുമൺ പോറ്റി'!; ഇലോൺ മസ്കിന്റെ ഭ്രമയുഗം
എന്തായാലും സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങൾക്കും നിരവധി അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്. യഥാര്‍ഥ നിന്‍ജയാകാനൊരുങ്ങുകയാണെന്നും ഇനി യുദ്ധം റിങ്ങിലായിരിക്കുമെന്നും ഒരാൾകുറിച്ചു.
ഗ്രൂപ് ചാറ്റിൽനിന്നും ഇലോൺ മസ്ക് പുറത്തായി എന്നുള്ള രസകരമായ കമന്റുകളും പുറത്തുവരുന്നുണ്ട്. മിക്സഡ് മാർഷ്യൽ ആർട്സ്, ജു–ജിറ്റ്സു തുടങ്ങിയ ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളാണ് സക്കർബർഗ്. ലോകത്തിലെ ഏറ്റവും മാരകമായ കറ്റാന കൂടി സ്വന്തമാക്കിയതോടെ ഇനി ഒരു വെല്ലുവിളി മസ്ക് നടത്തില്ലെന്നു സക്കർബർഗ് ഫാൻസ് പറയുന്നു.