ഏതു സ്മാര്‍ട്ട്ഫോണും സുരക്ഷിതമാക്കാന്‍ ഈ ഒരു കാര്യം; നിര്‍ബന്ധമായും ചെയ്യണമെന്ന് എന്‍എസ്എ
ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും ഐഫോണ്‍ ആണെങ്കിലും ഏതാനും ദിവസങ്ങള്‍ക്കിടയില്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് അവയ്ക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി വലിയൊരളവില്‍ കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ കയറിക്കൂടിയേക്കാവുന്ന മാല്‍വെയറുകളും, സീറോ ഡേ ആക്രമണങ്ങളുംഇതുവഴി നിര്‍വീര്യമാക്കാന്‍
ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും ഐഫോണ്‍ ആണെങ്കിലും ഏതാനും ദിവസങ്ങള്‍ക്കിടയില്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് അവയ്ക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി വലിയൊരളവില്‍ കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ കയറിക്കൂടിയേക്കാവുന്ന മാല്‍വെയറുകളും, സീറോ ഡേ ആക്രമണങ്ങളുംഇതുവഴി നിര്‍വീര്യമാക്കാന്‍
ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും ഐഫോണ്‍ ആണെങ്കിലും ഏതാനും ദിവസങ്ങള്‍ക്കിടയില്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് അവയ്ക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി വലിയൊരളവില്‍ കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ കയറിക്കൂടിയേക്കാവുന്ന മാല്‍വെയറുകളും, സീറോ ഡേ ആക്രമണങ്ങളുംഇതുവഴി നിര്‍വീര്യമാക്കാന്‍
ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും ഐഫോണ്‍ ആണെങ്കിലും ഏതാനും ദിവസങ്ങള്‍ക്കിടയില്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് അവയ്ക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി വലിയൊരളവില്‍ കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ കയറിക്കൂടിയേക്കാവുന്ന മാല്‍വെയറുകളും, സീറോ ഡേ ആക്രമണങ്ങളുംഇതുവഴി നിര്‍വീര്യമാക്കാന്‍ സാധിച്ചേക്കുമെന്നാണ് അമേരിക്കയുടെ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ) പറഞ്ഞതെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് 2010 മുതല്‍ ഇറക്കിയിട്ടുള്ള ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നാണ് ഉപദേശം. എന്‍എസ്എയുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന രേഖ കണ്ടെത്തിയത് ഏതാനും വര്‍ഷം മുമ്പാണെങ്കിലും അത് ഇപ്പോഴും പ്രായോഗികമാക്കാവുന്നഒരു ഉപദേശമാണെന്ന് വിദഗ്ധര്‍ പറയുന്നു. സമയാസമയങ്ങളില്‍ ഓര്‍ത്ത് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ താത്പര്യമില്ലാത്ത ആളുകള്‍ക്ക് മറ്റൊരു ഉപായവും പരിഗണിക്കാം: ഇന്ന് പല ഫോണുകളിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ഷെഡ്യൂള്‍ ചെയ്യാം.
ഫോണ്‍ സുരക്ഷിതമാക്കാന്‍ വേണ്ട കാര്യങ്ങളില്‍ ബയോമെട്രിക്‌സ് ഉപയോഗിക്കുന്നതും, ഒറിജിനല്‍ ചാര്‍ജിങ് കേബിളുകള്‍ ഉപയോഗിക്കുന്നതും എന്‍എസ്എ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോപൈലറ്റ് പ്ലസ് സജ്ജം; ഗ്യാലക്‌സി ബുക്4 എജ് ലാപ്‌ടോപ് എത്തി
തങ്ങളുടെ ആദ്യത്തെ എഐ കേന്ദ്രീകൃത ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. ഗ്യാലക്‌സി ബുക്4 എജ് എന്ന പേരില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കംപ്യൂട്ടറിന് 14, 16-ഇഞ്ച് സ്‌ക്രീന്‍ വേരിയന്റുകള്‍ ഉണ്ട്. ഇവയുടെ 3കെ ഡിസ്‌പ്ലേക്ക് 120ഹെട്‌സ് വരെ റിഫ്രെഷ് റേറ്റും ഉണ്ട്. ഇവയില്‍ 16-ഇഞ്ച് വേരിയന്റിന് പ്രകടന മികവ് വര്‍ദ്ധിപ്പിക്കാനായി പ്രൊസസറിന്റെ ക്ലോക് സ്പീഡ് അല്‍പ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ എക്‌സ് എലൈറ്റ് പ്രൊസസറാണ് ഗ്യാലക്‌സി ബുക്4 എജിന്‍ കരുത്തു നല്‍കുന്നത്. ലോകത്തെ ആദ്യത്തെ കോപൈലറ്റ് പ്ലസ് ലാപ്‌ടോപ്പുകളിലൊന്നാണിത്. രണ്ടു മോഡലുകളുടെയും ന്യൂറല്‍ പ്രൊസസിങ് യൂണിറ്റിന് 45ടോപ്‌സ് (45TOPS) പെര്‍ഫോര്‍മന്‍സ് ആണ് ഉള്ളതെന്ന്കമ്പനി.കോപൈലറ്റ് പ്ലസിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ 45ടോപ്‌സ് ധാരാളം മതിയെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.
തുടര്‍ച്ചയായി വിഡിയോ കണ്ടാല്‍ പോലും ഒരു മുഴുവന്‍ ചാര്‍ജില്‍ 22 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും കമ്പനി പറയുന്നു. 65w ഫാസ്റ്റ് ചാര്‍ജിങ്ശേഷിയും ഉണ്ട്.വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് 16ജിബി വരെ റാമും, 1ടിബി വരെ സംഭരണശേഷിയും ഉള്ള മോഡലുകള്‍ ഉണ്ട്. ഇവ എന്നാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുക എന്ന് സംസങ് ഇതുവരെ അറിയിച്ചിട്ടില്ല.
ഇന്‍സ്റ്റയില്‍ പരസ്യം കാണല്‍ നിര്‍ബന്ധമാക്കാന്‍ മെറ്റാ
ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്തു മറികടക്കാന്‍ സാധിക്കാത്ത പരസ്യങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മെറ്റാ എന്ന് ടെക് ക്രഞ്ച്. 'പരസ്യത്തിനുള്ള ഇടവേള' (ആഡ് ബ്രെയ്ക്) എന്നാണ് മെറ്റാ ഇതിനെ വിളിക്കുന്നതത്രെ. പരസ്യം അവസാനിക്കുന്നതു വരെ അത് കണ്ടേ മതിയാകൂ എന്ന രീതിയിലാണ്ഇത് കൊണ്ടുവരുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇപ്പോള്‍ ഈ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്.
ഏതാനും സെക്കന്‍ഡുകളാണ് ഇപ്പോള്‍ പരസ്യങ്ങളുടെ ദൈര്‍ഘ്യം. മെറ്റാ ഇത് ഇത് വര്‍ദ്ധിപ്പിക്കുമോ, കുറയ്ക്കുമോ എന്നൊന്നും പ്രവചിക്കാനാവില്ലെന്ന് റെഡിറ്റിലും, എക്‌സ് പ്ലാറ്റഫോമിലും പങ്കുവച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പമുള്ളകുറിപ്പുകള്‍ പറയുന്നു. കാണാതെ മുന്നോട്ടു പോകാനാകാത്ത പരസ്യങ്ങള്‍ യൂട്യൂബിലും മറ്റും നേരത്തെ മുതല്‍ ഉണ്ട്.
റൈസണ്‍ 9000 സീരിസ് സെന്‍5, റൈസണ്‍ 5000എക്‌സ്ടി സീരിസ് ഡെസ്‌ക്ടോപ് പ്രൊസസറുകള്‍ പുറത്തിറക്കി
വര്‍ദ്ധിച്ച കരുത്തു കാണിക്കാന്‍ സാധിക്കുന്ന ഡെസ്‌ക്ടോപ് പ്രൊസസറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് എഎംഡി. റൈസണ്‍ 9000 സീരിസ് സെന്‍5, റൈസണ്‍ 5000എക്‌സ്ടി സീരിസ് എന്നിങ്ങനെയാണ് ഇവയുടെ നാമകരണം. പിസിഐഇ 5.0, ഡിഡിആര്‍5 റാം എന്നിവ സ്വീകരിക്കാന്‍ കെല്‍പ്പുള്ള ഈ ചിപ്പുകള്‍എഎം5 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നു. ആഗോള തലത്തില്‍ ഏറ്റവും മികച്ച ഡെസ്‌ക്ടോപ് പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ റൈസണ്‍ 9 9950എക്‌സ് ചിപ്പ് എന്ന് എഎംഡി അവകാശപ്പെട്ടു. ഇരു സീരിസുകളിലുമുള്ള പ്രൊസസറുകള്‍ ജൂലൈ മുതല്‍ വിപണിയിലെത്തും.
ബാറ്ററി എഫിഷ്യന്‍സിയുള്ള പ്രൊസസറുമായി ഇന്റല്‍
പ്രമുഖ പ്രൊസസര്‍ നിര്‍മ്മാണ കമ്പനിയായ ഇന്റലിന്റെ ലൂനാര്‍ ലെയ്ക് പ്രൊസസറുകള്‍ക്ക് മുന്‍ തലമുറയിലെ പ്രൊസസറുകളെക്കാള്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് ലഭിക്കും. നേരത്തെ ലഭ്യമാക്കിയ മീറ്റിയോര്‍ ലെയ്കിനെക്കാള്‍ 40 ശതമാനം വരെ അധിക നേരം പ്രവര്‍ത്തിപ്പിക്കാവുന്നലാപ്‌ടോപ്പുകള്‍ ലൂനാര്‍ ലെയ്ക് പ്രൊസസറുകള്‍ ഉപയോഗിച്ച് പുറത്തിറക്കാമെന്ന് ഇന്റല്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ഡാന്‍ റോജേഴ്‌സ് പറഞ്ഞു.
യൂണിവേഴ്‌സിറ്റികള്‍ക്കായി ചാറ്റ്ജിപിറ്റി എജ്യൂ
കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, അദ്ധ്യാപകര്‍ക്കും മറ്റും പ്രയോജനപ്പെടുത്താനായി പുതിയ എഐ ചാറ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍എഐ. ചാറ്റ്ജിപിറ്റി എജ്യു എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഇത് പഠന രംഗത്തുള്ളവര്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കുമെന്നാണ്റിപ്പോര്‍ട്ട്.മറ്റൊരാളോട് എന്ന രീതിയില്‍ ഇടപെടാം എന്നതാണ് ചാറ്റ്ജിപിറ്റി എജ്യൂവിനെ വ്യത്യസ്തമാക്കുന്നത്. ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ നിര്‍മ്മിത ബുദ്ധി പതിപ്പുകളിലൊന്നായ ജിപിടി-4ഓയില്‍ അധിഷ്ഠിതമാണ് ഇത്.