തിരുവനന്തപുരം ∙ നിർമിതബുദ്ധിയുടെ കൈപിടിച്ച് ഏറ്റവും വലിയ സോഫ്റ്റ്‌വെയർ മാറ്റം അവതരിപ്പിക്കാൻ ആപ്പിൾ. ജൂൺ 10നു കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപേഴ്സ് കോൺഫറൻസിൽ(ഡബ്ലുഡബ്ലുഡിസി 2024) ജനറേറ്റീവ് എഐ സാങ്കേതികവിദ്യയടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം(ഐഒഎസ് 18) അവതരിപ്പിക്കുമെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിർമിതബുദ്ധിയുടെ കൈപിടിച്ച് ഏറ്റവും വലിയ സോഫ്റ്റ്‌വെയർ മാറ്റം അവതരിപ്പിക്കാൻ ആപ്പിൾ. ജൂൺ 10നു കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപേഴ്സ് കോൺഫറൻസിൽ(ഡബ്ലുഡബ്ലുഡിസി 2024) ജനറേറ്റീവ് എഐ സാങ്കേതികവിദ്യയടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം(ഐഒഎസ് 18) അവതരിപ്പിക്കുമെന്നാണു വിവരം. സാംസങ്, ഗൂഗിൾ ഫോണുകളിൽ ഒരു വർഷം മുന്നേ അവതരിപ്പിച്ച സംവിധാനമാണു ജനറേറ്റീവ് എഐ.

എം4 ചിപ്പ്

ADVERTISEMENT

കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ആപ്പിളിന്റെ പുതിയ ഐപാഡ് പ്രോ മോഡലുകളിൽ നിർമിതബുദ്ധിയെ പിന്തുണയ്ക്കുന്ന എം4 ചിപ്പ് ഉൾപ്പെടുത്തിയിരുന്നു. ജനറേറ്റീവ് എഐ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതാണു പുതിയ ചിപ്പ്. കൂടുതൽ വേഗമാണ് ഇതിന്റെ പ്രധാന സവിശേഷത. എഐ പ്രവർത്തനങ്ങളെ വേഗത്തിലാക്കുന്ന ന്യൂറൽ എൻജിൻ എന്ന സംവിധാനം ഇവയിലുണ്ട്.

ഇന്റർനെറ്റുമായി നേരിട്ടു ബന്ധിപ്പിക്കാതെ ഫോണിനുള്ളിൽ തന്നെയുള്ള ചിപ്പ് വഴിയാകും ആപ്പിൾ എഐ പ്രവർത്തിക്കുക. ഇത് ഉപഭോക്താവിന്റെ സ്വകാര്യതയ്ക്കു കൂടുതൽ സംരക്ഷണം നൽകും. പ്രതിയോഗികളായ മൈക്രോസോഫ്റ്റും ഗൂഗിളും എഐ സാങ്കേതികവിദ്യയിൽ ബഹുദൂരം മുന്നിലായതാണു പുതിയ നീക്കത്തിന് ആപ്പിളിനെ പ്രേരിപ്പിക്കുന്നത്. ആപ്പിൾ വോയ്സ് അസിസ്റ്റന്റായ ‘സിരിയിൽ’ ആയിരിക്കും നിർമിതബുദ്ധിയുടെ ഏറ്റവുമധികം സ്വാധീനമുണ്ടാകുക.

Image Credit: fireFX/shutterstock.com
ADVERTISEMENT

പുതിയ സോഫ്റ്റ്‌വെയർ വേർഷനിൽ എന്തൊക്കെ?

വോയ്സ് ക്ലോണിങ്, വോയ്സ് ടാസ്ക്, വോയ്സ് ടൂ ഇമേജ് ക്രിയേഷൻ സംവിധാനങ്ങൾ പുതിയ സോഫ്റ്റ്‌വെയർ വേർഷനിൽ ഉണ്ടാകും. ഐ മെസേജ് ആപ്ലിക്കേഷനും മാറ്റങ്ങൾ ഉണ്ടാകുമെന്നാണു സൂചന.കൂടാതെ നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിക്കുന്ന ഇമേജ് എൻഹാൻസ്, ഒബ്ജക്ട് റിമൂവിങ് ടൂളുകൾ ആപ്പിളിലും എത്തും.

ADVERTISEMENT

നിർമിതബുദ്ധി ഉപയോഗത്തിൽ മറ്റു കമ്പനികളെക്കാൾ മുന്നിലെത്തുകയാണു ലക്ഷ്യമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള സംവിധാനങ്ങളാണ് ഐഒഎസ് 18ൽ അവതരിപ്പിക്കുക എന്നും ആപ്പിൾ സിഇഒ ടിം കുക്ക് കോൺഫറൻസിനു മുന്നോടിയായുള്ള അറിയിപ്പിൽ‌ വിശദീകരിച്ചിട്ടുണ്ട്.