ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സ്‌കൂൾ വിദ്യാർഥിനികളെ പങ്കെടുപ്പിച്ച് ദക്ഷിണേഷ്യയിൽ രണ്ടാമത് നടത്തപ്പെട്ട വൈ-സൈ (WiSci-വുമൺ ഇൻ സയൻസ്) സൗത്ത് ഏഷ്യ സ്റ്റീം (STEAM-സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, ആർട്ട് ആൻഡ് ഡിസൈൻ, മാത്തമാറ്റിക്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സ്‌കൂൾ വിദ്യാർഥിനികളെ പങ്കെടുപ്പിച്ച്  ദക്ഷിണേഷ്യയിൽ രണ്ടാമത് നടത്തപ്പെട്ട വൈ-സൈ (WiSci-വുമൺ ഇൻ സയൻസ്) സൗത്ത് ഏഷ്യ സ്റ്റീം (STEAM-സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, ആർട്ട് ആൻഡ് ഡിസൈൻ, മാത്തമാറ്റിക്‌സ് ക്യാംപ്  കൊച്ചിയിൽ ജൂൺ 2 മുതൽ 8 വരെ നടന്നു നേതൃത്വ വികസനം, നൈപുണ്യ വികസനം, മാർഗദർശിത്വം, വിവിധ സ്റ്റീം മേഖലകളിൽ  കൂടുതൽ ബന്ധങ്ങൾ സൃഷ്‌ടിക്കാനുമുള്ള  അവസരമാണ് ക്യാംപ് ലഭ്യമാക്കിയത്. 

യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷൻ സ്ഥാപിച്ച  രാജ്യാന്തര നേതൃത്വ വികസന സംരംഭമായ ഗേൾ അപ്പ്, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് കീഴിലുള്ള ഓഫീസ് ഓഫ് ഗ്ലോബൽ പാർട്‌ണർഷിപ്പ്സ്, യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ, കൊച്ചിയിലെ രാജഗിരി ബിസിനസ് സ്‌കൂൾ എന്നിവ കാറ്റർപില്ലർ ഫൗണ്ടേഷൻ, ഗൂഗിൾ, ഇന്റൽ, റ്റി.ഇ. കണക്റ്റിവിറ്റി ഫൗണ്ടേഷൻ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ക്യാംപ് സംഘടിപ്പിച്ചത്.

ADVERTISEMENT

ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്നതിനും ലോകമെമ്പാടും സ്റ്റീം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎസ് ഗവൺമെന്റിന്റെ സഹകരണപരമായ ശ്രമങ്ങളിലൊന്നാണ് വൈ-സൈ ഗേൾസ് സ്റ്റീം ക്യാമ്പ്.  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും നേതൃത്വ വികസനത്തിലും ഞങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ അവരുടെ കഴിവുകൾ പൂർണ്ണമായും അനാവരണം ചെയ്യുന്നതിനും സമൂഹങ്ങളിലെ സാമ്പത്തിക ശാക്തീകരണത്തെ നയിക്കുന്നതിനുമുള്ള താക്കോലാണെന്ന് വിശ്വസിക്കുന്നതായി ആഗോള പങ്കാളിത്തത്തിനായുള്ള യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെൻ്റ് പ്രത്യേക പ്രതിനിധി ഡൊറോത്തി മക്ഓലിഫ് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു. 

ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ക്രിസ് ഹോഡ്‌ജസാണ് ജൂൺ രണ്ടിന് കൊച്ചിയിൽ ക്യാംപ് ഉദ്ഘാടനം ചെയ്‌തത്‌. 'വുമൺ ഇൻ സയൻസ് സംരംഭങ്ങളിൽ യുഎസ്. ഗവൺമെന്റ് പൂർണഹൃദയത്തോടെയാണ് നിക്ഷേപം നടത്തുന്നത്. സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, ആർട്സ്, മാത്തമാറ്റിക്സ് എന്നീ കരിയർ മേഖലകളിൽ ഭാവിയിലെ ചാംപ്യരായി മികവ് പുലർത്താൻ പെൺകുട്ടികളുടെ ശാക്തീകരണത്തിന് സുരക്ഷിത ഇടങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ പെൺകുട്ടികൾ, സ്റ്റെമിനിസ്റ്റുകളുടെ ഈ പുതിയ തലമുറ, തീർച്ചയായും വിജയം കൈവരിക്കുമെന്നും ക്രിസ് ഹോഡ്‌ജസ് പറഞ്ഞു.

ADVERTISEMENT

സംവേദനാത്മകമായ ശിൽപ്പശാലകൾ, ചെയ്‌ത്‌ പരിശീലിക്കുന്ന പ്രവർത്തനമുറകൾ, സാമൂഹിക മാറ്റത്തിനായി തങ്ങളുടെ അഭിനിവേശം പങ്കിടുന്ന വ്യവസായ വിദഗ്ദ്ധരുമായും സമാനമനസ്കരുമായും ചേർന്നുള്ള ചർച്ചകൾ എന്നിവയിലൂടെ യുവ വിദ്യാർത്ഥികൾ സ്റ്റീമിൻ്റെ ലോകത്തേക്കുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രചോദനവും കൈവരിക്കും.

സ്റ്റീമിൽ ഇടപഴകുന്നതിലൂടെ യുവതികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവും ആത്മവിശ്വാസവും പ്രദാനം ചെയ്യാൻ നമുക്കുള്ള കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു ഈ ക്യാംപെന്ന് ഗേൾ അപ്പ് സിഇഒ. മെലിസ കിൽബി പറഞ്ഞു.

ADVERTISEMENT

കാലാവസ്ഥാ ശാസ്ത്രം, വ്യോമയാന രംഗത്തെ സ്ത്രീ പ്രാതിനിധ്യം, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജി എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി സ്റ്റീം വിഷയങ്ങൾ ഈ സയൻസ് ക്യാംപ് പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു.  2015 മുതൽ, 34 രാജ്യങ്ങളിൽ നിന്നുള്ള 1,100ൽ അധികം യുവതികൾ ലോകത്തിലുടനീളം സംഘടിപ്പിക്കപ്പെട്ട വൈ-സൈ സ്റ്റീം ക്യാംപുകളിൽ വിജയകരമായി പരിശീലനം നേടിയിട്ടുണ്ട്. തങ്ങളുടെ ഒരാഴ്ചക്കാലത്തെ അനുഭവങ്ങളെ അവർ ലോകത്ത് ആജീവനാന്തകാലം ക്രിയാത്മകമായ സ്വാധീനം സൃഷ്ടിക്കുന്നതിലേക്ക് വഴിതിരിക്കുന്നു.