എക്സ്പോ കാണാനും ആവേശത്തിന്റെ ഭാഗമാകാനും നടനും സംവിധായകനുമായ ബേസിൽ ജോസഫും എത്തി. ഭാര്യ എലിസബത്തിന്റെയും കുഞ്ഞിന്റെയും ഒപ്പമാണു വന്നത്. റോബോ സോക്കർ ഉൾപ്പെടെയുള്ള ഗെയിമുകളിൽ പങ്കെടുത്ത് ഏറെനേരം എക്സ്പോ വേദിയിൽ ചെലവിട്ടാണു മടങ്ങിയത്.യൂറോ കപ്പ് ഫുട്ബോൾ ആവേശത്തിനു ജർമനിയിൽ തുടക്കമിടുമ്പോൾ ഇവിടെ ‘റോബോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സ്പോ കാണാനും ആവേശത്തിന്റെ ഭാഗമാകാനും നടനും സംവിധായകനുമായ ബേസിൽ ജോസഫും എത്തി. ഭാര്യ എലിസബത്തിന്റെയും കുഞ്ഞിന്റെയും ഒപ്പമാണു വന്നത്. റോബോ സോക്കർ ഉൾപ്പെടെയുള്ള ഗെയിമുകളിൽ പങ്കെടുത്ത് ഏറെനേരം എക്സ്പോ വേദിയിൽ ചെലവിട്ടാണു മടങ്ങിയത്.യൂറോ കപ്പ് ഫുട്ബോൾ ആവേശത്തിനു ജർമനിയിൽ തുടക്കമിടുമ്പോൾ ഇവിടെ ‘റോബോ സോക്കർ’ ആവേശത്തിലാണു കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’യിലാണു റോബട്ടുകളും എഐ കാഴ്ചകളുമായി മാന്ത്രികലോകം തീർക്കുന്നത്. ജെയിൻ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എക്സ്പോ 17നു സമാപിക്കും. 10 മുതൽ രാത്രി 10 വരെയാണു സന്ദർശക സമയം.

രണ്ടു കുഞ്ഞൻ റോബട്ടുകളെ ഉപയോഗിച്ചു ഇരുവശങ്ങളിലുമായി നിന്നാണു റോബോ സോക്കർ. കൂടുതൽ ഗോളടിപ്പിക്കുന്നവരാണു ജേതാവ്. റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി മേഖലകളിലെ പുത്തൻ പരീക്ഷണങ്ങളും കാഴ്ചകളും കണ്ടും തൊട്ടും കേട്ടും അനുഭവിച്ചും എക്സ്പോയിൽ അറിയുന്നത് ആയിരങ്ങളാണ്. 

കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോയിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഭാര്യ എലിസബത്തും റോബോ സോക്കർ കളിക്കുന്നു.
ADVERTISEMENT

റോബട്ടുകൾ പോരാളികളായ മത്സരങ്ങൾ കാണാനും തിരക്കേറെ. പ്രത്യേകം ഒരുക്കിയ വേദിയിലാണു പോരാട്ടങ്ങൾ. അതിവേഗം പാഞ്ഞുവന്നു കൂട്ടിയിടിച്ചും ഇടിച്ചു പറത്തിയുമാണ് ഇത്തരം യുദ്ധങ്ങൾ. ആരവത്തോടെയാണു കാഴ്ചക്കാർ ഈ ഗോദയ്ക്കു ചുറ്റും കൂടുന്നത്. റോബട്ട്, എഐ കാഴ്ചകളുടെ ആവേശത്തിലേക്കു കഴിഞ്ഞ ദിവസം നടൻ ഗോകുൽ സുരേഷും നടി അനാർക്കലി മരയ്ക്കാറും എത്തി. വെർച്വൽ ലോകത്തെ അനുഭവങ്ങളിൽ ഏറെ നേരം ചെലവിട്ടാണ് ഇരുവരും മടങ്ങിയത്. ഇവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഗഗനചാരി’ എന്ന സയൻസ് ഫിക്‌ഷൻ സിനിമ 21നു റിലീസാകും. 

ഒരു റോബട്ടിനകത്ത് എന്തെല്ലാമുണ്ട്, എങ്ങനെയാണ് അവ നിർമിക്കുന്നത്, പ്ര‍‍വർത്തനം എങ്ങനെ ഇതൊക്കെ അറിയാനും പഠിക്കാനും വേണ്ടിവന്നാൽ ഒരുകൈ നോക്കാനും റോബോവേഴ്സ് അവസരമൊരുക്കുന്നു. നിർമിതബുദ്ധി എങ്ങനെയാണു റോബട്ടുകളിൽ ഉപയോഗിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധർ വിശദീകരിക്കും. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന എക്സ്പോയുടെ സാങ്കേതിക പിന്തുണ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സാണ്. പ്രവേശനം പാസ് മുഖേന.ടിക്കറ്റുകൾ www.roboversexpo.com എന്ന വെബ്സൈറ്റിലും എക്സ്പോ കൗണ്ടറിൽ നേരിട്ടും ലഭിക്കും.