ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിക്കുന്ന അതേ ദിവസം, രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സെല്ലറായ ഫ്‌ളിപ്കാര്‍ട്ടും ആദായ വില്‍പ്പന പ്രഖ്യാപിച്ചു. ഇരു ഓണ്‍ലൈന്‍ വ്യാപാരികളുടെയും സെയില്‍ ആരംഭിക്കുക ജൂലൈ 20ന് ആയിരിക്കും. ആമസോണ്‍ സെയില്‍ ജൂലൈ 21ന് അവസാനിക്കുമെങ്കില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ആദായ

ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിക്കുന്ന അതേ ദിവസം, രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സെല്ലറായ ഫ്‌ളിപ്കാര്‍ട്ടും ആദായ വില്‍പ്പന പ്രഖ്യാപിച്ചു. ഇരു ഓണ്‍ലൈന്‍ വ്യാപാരികളുടെയും സെയില്‍ ആരംഭിക്കുക ജൂലൈ 20ന് ആയിരിക്കും. ആമസോണ്‍ സെയില്‍ ജൂലൈ 21ന് അവസാനിക്കുമെങ്കില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ആദായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിക്കുന്ന അതേ ദിവസം, രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സെല്ലറായ ഫ്‌ളിപ്കാര്‍ട്ടും ആദായ വില്‍പ്പന പ്രഖ്യാപിച്ചു. ഇരു ഓണ്‍ലൈന്‍ വ്യാപാരികളുടെയും സെയില്‍ ആരംഭിക്കുക ജൂലൈ 20ന് ആയിരിക്കും. ആമസോണ്‍ സെയില്‍ ജൂലൈ 21ന് അവസാനിക്കുമെങ്കില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ആദായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിക്കുന്ന അതേ ദിവസം, രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സെല്ലറായ ഫ്‌ളിപ്​കാര്‍ട്ടും ആദായ വില്‍പ്പന പ്രഖ്യാപിച്ചു. ഇരു ഓണ്‍ലൈന്‍ വ്യാപാരികളുടെയും സെയില്‍ ആരംഭിക്കുക ജൂലൈ 20ന് ആയിരിക്കും. ആമസോണ്‍ സെയില്‍ ജൂലൈ 21ന് അവസാനിക്കുമെങ്കില്‍,ഫ്‌ളിപ്​കാര്‍ട്ടിന്റെ ആദായ വില്‍പ്പന ജൂലൈ 25 വരെ നീളും. ഐഫോണ്‍ 15, ഗ്യാലക്‌സി എസ്23, നതിങ് ഫോണ്‍ 2എ തുടങ്ങി പല ഫോണുകള്‍ക്കും ഫ്‌ളിപ്കാര്‍ട്ടിന്റെ ഗോട്ട് സെയിലില്‍ വിലക്കുറവുണ്ടാകും.

എന്താണ് ഗോട്ട് സെയില്‍?

ADVERTISEMENT

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) എന്ന പ്രയോഗത്തിന്റെ ചുരുക്കെഴുത്താണ് ഗോട്ട്. ഇതായിരിക്കാം ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദായ വില്‍പ്പന അതിനാല്‍ തന്നെ വമ്പന്‍ ഓഫറുകള്‍ ഉണ്ടാിയിരിക്കാമെന്നാണ് സൂചന. 

പ്രൈം, പ്ലസ് മെമ്പര്‍മാര്‍ക്ക് കൂടുതല്‍ ലാഭം

പ്രൈം മെമ്പര്‍മാര്‍ക്ക് ആമസോണ്‍ അധിക കിഴിവു നല്‍കുന്നതു പോലെ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗത്വമുള്ളവര്‍ക്ക് കൂടുതല്‍ കിഴിവ് ലഭിക്കുന്ന രീതിയിലായിരിക്കും ഗോട്ട് സെയില്‍. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജൂലൈ 19 മുതല്‍ ഓഫറുകള്‍ സ്വന്തമാക്കി തുടങ്ങാം. ഗോട്ട് സെയല്‍ജൂലൈ 25 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ്പിലും, വെബ്‌സൈറ്റിലും ലൈവ് ആയിരിക്കും. 

ബാങ്ക് ഡിസ്‌കൗണ്ടുകളും

ADVERTISEMENT

വിലക്കുറവിന് പുറമെ ചില ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും കിഴിവ് ലഭിക്കും. അക്‌സിസ് ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് 10 ശതമാനം വരെ അധിക കിഴിവ് ലഭിക്കുക. ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് പരമാവധി 5000 രൂപ വരെആയിരിക്കും. ഈ ഡസ്‌കൗണ്ട് ഓരോ ഉല്‍പ്പന്നത്തിനും വ്യത്യസ്തമായിരിക്കും. ഇതിനു പുറമെ, ഫ്‌ളിപ്കാര്‍ട്ട് അക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും ഉണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍

കിഴിവുകള്‍ നേടാനായാല്‍ നതിങ് ഫോണ്‍ 2എ 19,999 രൂപയ്ക്ക് വാങ്ങാമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറയുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഗൂഗിള്‍ പിക്‌സല്‍ 7 തുടക്ക വേരിയന്റിന് 32,999 രൂപയ്ക്ക് ലഭിക്കും. അതേസമയം, അടുത്ത തലമുറ ഫോണായ പിക്‌സല്‍ 8ന്റെ വില 47,999 രൂപയില്‍ആരംഭിക്കും. 

വില കുറഞ്ഞ മോഡലുകള്‍ മതിയെന്നുള്ളവരെയും ഫ്‌ളിപ്കാര്‍ട്ട് നിരാശപ്പെടുത്തിയേക്കില്ല. മോട്ടോ ജി34 മോഡല്‍ 9,999 രൂപയ്ക്കു സ്വന്തമാക്കാനാകും. എന്നാല്‍, പുതിയതായി പുറത്തിറക്കിയ മോട്ടറോള എജ് 50 ഫ്യൂഷന്‍ 20,999 രൂപയ്ക്കു ലഭിക്കുമെന്നും, മോട്ടറോള എജ് 50 പ്രോ 27,999 രൂപയ്ക്ക് വാങ്ങാനാകുമെന്നും ഫ്‌ളിപ്കാര്‍ട്ട് പറയുന്നു. 

ADVERTISEMENT

ഐഫോണ്‍ 15ന്റെ വില ഇപ്പോഴും രഹസ്യം

ഫ്‌ളിപ്കാര്‍ട്ട് ഗോട്ട് സെയിലിലെ സ്റ്റാര്‍ ആയേക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 15 ആണ്. ഇതിന്റെ ഓഫര്‍ വില ഇതെഴുതുന്ന സമയത്തും പുറത്തുവിട്ടിട്ടില്ല. സാംസങ്, റിയല്‍മി, ഷഓമി ഫോണുകളുടെ ഓഫര്‍ വില മണിക്കൂറുകള്‍ക്കുളളില്‍ പ്രഖ്യാപിക്കും.  

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന ശാലകളില്‍ ഒന്നായ ആമസോണ്‍ ഒരുക്കുന്ന പ്രൈം ഡേ സെയിലില്‍ വാങ്ങാവുന്ന 50,000 രൂപയില്‍ താഴെയുള്ള ചില ഫോണുകള്‍ പരിശോധിക്കാം. ഇവയിൽ പല ഫോണുകളും പ്രീമിയം ലേബൽ വരില്ലെങ്കിലും ഉപയോക്താവിന്റെ പോക്കറ്റ് കീറാതെ മികച്ച പ്രകടനം ഉറപ്പുവരുത്തുന്ന മോഡലുകളാണ്.

ജൂലൈ 20ന് ആരംഭിക്കുന്ന പ്രൈംഡേ വിൽപ്പനയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് സ്മാർട് ഫോണിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മികച്ച ഓഫറുകള്‍ പ്രതീക്ഷിക്കാം. എഴുപതോളം ബ്രാൻഡുകളുടെ വിവിധ ഉപകരണങ്ങളുടെ എസ്ക്ലൂസീവ് ലോഞ്ചുകളും പ്രൈം ദിനങ്ങളോടു അനുബന്ധിച്ച് ഉണ്ടായിരിക്കും. ആമസോൺപേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിനു 5% അൺലിമിറ്റഡ് ക്യാഷ്ബാക് ഉണ്ടായിരിക്കും. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും.

ആമസോണ്‍ പ്രൈം ഡേയിൽ വാങ്ങാനാവുന്ന ഫോണുകൾ

ഐഫോൺ 13

ആമസോൺ പ്രൈം ഡേ സമയത്ത് ഫോൺ 47,999 രൂപയ്ക്ക് ലഭിക്കും. എന്നിരുന്നാലും, ഇതിൽ ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നുണ്ടെന്ന് ഓർക്കുക. 2022-ൽ 79,900 രൂപയ്ക്കാണ് ഐഫോൺ 13 ലോഞ്ച് ചെയ്തത്.

ഗൂഗിള്‍ പിക്‌സല്‍ 8എ

ക്യാമറാ പ്രകടനത്തിന് ഊന്നല്‍ നല്‍കി ഫോണ്‍ വാങ്ങുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഫോണാണ് അടുത്തിടെ ഇറക്കിയ ഗൂഗിള്‍ പിക്‌സല്‍ 8എ 5ജി. അതിനു പുറമെ ഇതൊരു എഐ ഫോണുമാണ്. പുതിയകാല സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ട കാര്യക്ഷമതയുമായി ഇറങ്ങിയിരിക്കുന്ന ആദ്യ തലമുറ ഹാന്‍ഡ്‌സെറ്റുകളിലൊന്ന്.

വണ്‍പ്ലസ് 12ആര്‍

ഫ്‌ളാഗ്ഷിപ് ഫോണുകളുടെ പ്രകടനമേന്മ ലഭിക്കാന്‍ വലിയ പണം മുടക്കേണ്ടതില്ല എന്ന ആശയവുമായി ഫോണ്‍ നിര്‍മ്മാണം നടത്തി അത്ഭുതപ്പെടുത്തിയ കമ്പനിയായ വണ്‍പ്ലസും പിന്നീട് പ്രീമിയം ഫോണുകള്‍ക്ക് വന്‍ വില ഈടാക്കാന്‍ തുടങ്ങി. എന്നാല്‍ കമ്പനി ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളില്‍വിലയും ഫീച്ചറുകളും ബാലന്‍സ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന ഫോണാണ് വണ്‍പ്ലസ് 12ആര്‍. ഇതിന് 120ഹെട്‌സ് ഡൈനാമിക് റിഫ്രെഷ് റേറ്റ് ഉള്ള, 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ് പ്രോഎക്‌സ്ഡിആര്‍ ഡിസ്‌പ്ലെ ആണ് പിടിപ്പിച്ചിരിക്കുന്നത്. 

 വണ്‍പ്ലസ് സണ്‍സെന്റ് ഡ്യൂണ്‍വേര്‍ഷന്‍ പ്രൈം ഡേ വില്‍പ്പനയ്‌ക്കൊപ്പം പുറത്തിറക്കും. അതിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് 3 ഫ്രീയായി നല്‍കുന്നു.ഇതെഴുതുന്ന സമയത്ത് ലഭ്യമായ 8ജിബി/128ജിബി വേര്‍ഷന്‍ വില്‍ക്കുന്നത് 39,998 രൂപയ്ക്കാണ്.നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം.

സാംസങ് ഗ്യാലക്‌സി എ55 5ജി

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് തങ്ങളുടെ പ്രധാന സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളില്‍ പലതും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫോണാണ് ഗ്യാലക്‌സി എ55 5ജി. നിരാശപ്പെടുത്താത്ത ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഉണ്ട്. ഫോണിന് 120ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് സൂപ്പര്‍ അമോലെഡ്ഡിസ്‌പ്ലെയുണ്ട്. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസ് പ്ലസിന്റെ ആവരണവും ഉണ്ട്. എഫ് 1.8 അപര്‍ചറുള്ള പ്രധാന ക്യാമറയുടെ റെസലൂഷന്‍ 50എംപിയാണ്. ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റത്തില്‍  ഒപ്പമുള്ളത് 12എംപി അള്‍ട്രാ-വൈഡ്, 5എംപി മാക്രോ എന്നിവയാണ്.  ഫീച്ചറുകള്‍ നേരിട്ടു കണ്ട് പരിശോധിച്ച് വിലയിരുത്താം.

Nothing Phone (2a)

നതിങ് ഫോണ്‍ (2) 5ജി

ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തില്‍ വേറിട്ട വഴി സ്വീകരിച്ചെത്തിയ നതിങ് കമ്പനിയുടെ ഇപ്പോഴത്തെ ഫ്‌ളാഗ്ഷിപ് മോഡലായ നതിങ് ഫോണ്‍ (2) 5ജിയുടെ എംആര്‍പി 54,999 രൂപയായിരുന്നു. ഇപ്പോള്‍ വില്‍ക്കുന്ന വില 40,999 രൂപ. പ്രൈം ഡേയില്‍ അധിക കിഴിവുകള്‍ പ്രതീക്ഷിക്കുന്നു. 

സിഎംഎഫ് ഫോണ്‍ 1 5ജി

വേറിട്ടൊരു ഫോണ്‍ ആണോ നോക്കുന്നത്? അധികം പൈസ മുടക്കാതെ വാങ്ങാന്‍ ഒരു മോഡല്‍. ഫോണ്‍ നിര്‍മ്മാണത്തില്‍ നിരന്തരം പുതുമ തേടുന്ന നതിങ് ഏറ്റവും ഒടുവില്‍ തങ്ങളുടെ സബ് ബ്രാന്‍ഡ് ആയ സിഎംഎഎഫ് ബ്രാന്‍ഡില്‍ പുറത്തിറക്കിയ ഫോണ്‍ 1 5ജി ആണ് അടുത്തിടെ കണ്ട ഏറ്റവും വേറിട്ട ഹാന്‍ഡസെറ്റ്. ഇതെഴുതുന്ന വില്‍ക്കുന്ന ഏക വേരിയന്റിന് വില 19,999 രൂപ. ധാരാളം എക്‌സ്പാന്‍ഡബിലിറ്റി ഉണ്ടെന്നുള്ളതാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാംഫോണിന്റെ ഫീച്ചറുകളെല്ലാം നേരിട്ട് പരിശോധിച്ച് വിലയിരുത്താം.

English Summary:

Amazon Prime Day sale, Flipkart GOAT Sale