ലോകത്തെ 80 ശതമാനത്തോളം സിസ്റ്റങ്ങളെ ബാധിച്ച ക്രൗഡ്സ്ട്രൈക് പ്രശ്നം വിൻഡോസിൽ ചെയ്ത ഒരു ചെറിയ അപ്ഡേറ്റിലുണ്ടായ തകരാറാണെന്ന് ക്രൗഡ്സ്ട്രൈക് സിഇഒ.സൈബർ ആക്രമണമോ സുരക്ഷാപ്രശ്നങ്ങളോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണെന്നും ജോർജ് കർ‍ട്സ് ഒരു പ്രസ്താവനയിൽ അറിയിച്ചു.സപ്പോർട് പോർട്ടലിൽ ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ 80 ശതമാനത്തോളം സിസ്റ്റങ്ങളെ ബാധിച്ച ക്രൗഡ്സ്ട്രൈക് പ്രശ്നം വിൻഡോസിൽ ചെയ്ത ഒരു ചെറിയ അപ്ഡേറ്റിലുണ്ടായ തകരാറാണെന്ന് ക്രൗഡ്സ്ട്രൈക് സിഇഒ.സൈബർ ആക്രമണമോ സുരക്ഷാപ്രശ്നങ്ങളോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണെന്നും ജോർജ് കർ‍ട്സ് ഒരു പ്രസ്താവനയിൽ അറിയിച്ചു.സപ്പോർട് പോർട്ടലിൽ ഏറ്റവും പുതിയ പരിഹാര മാർഗങ്ങൾ തേടണമെന്നും ക്രൗഡ്സ്ട്രൈക് സിഇഒ ജോർജ് കർട്സ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിൻഡോസ് ഉപയോക്താക്കളാണ് ബ്ലൂസ്ക്രീൻ ഓഫ് ഡെത്ത്(ബിഎസ്ഒഡി) പ്രശ്നം നേരിടുന്നത്. സിസ്റ്റം പെട്ടെന്ന് ഷട്​ഡൗണാകുകയും പുനരാരംഭിക്കുകും ചെയ്യുന്ന പ്രശ്നം യുഎസിലെ സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്ട്രൈക്ക് നൽകിയ അപ്‌ഡേറ്റാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

ADVERTISEMENT

കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമാണ് അപ്‌ഡേറ്റ്.  ലോകമെമ്പാടുമുള്ള ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും എയർലൈനുകളെയുമൊക്കെ പ്രശ്നം ബാധിച്ചു. ബ്ലൂസ്ക്രീൻ‍ കാണിക്കുന്നപേജുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറയുകയാണ്.

ബാങ്കുകൾ, എയർലൈൻസ്, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സുകളെ ഈ ബഗ് ബാധിച്ചു.  ലോകമെമ്പാടുമുള്ള പല ഓഫീസുകളിലും ജോലി ചെയ്യുന്ന ആളുകളെ മാത്രമല്ല,  വിമാനത്താവളങ്ങൾ പോലുള്ള നിർണായക സ്ഥലങ്ങളിലും ഈ തകരാർ പ്രത്യക്ഷത്തിൽ ബാധിച്ചിട്ടുണ്ട്.  ക്രൗഡ് സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണം ആകാശ എയർ, ഇൻഡിഗോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രശസ്തമായ എയർലൈൻ കമ്പനികൾക്ക് ചെക്ക്-ഇൻ സംവിധാനങ്ങളിൽ പ്രശ്‌നങ്ങൾ നേരിട്ടു

ADVERTISEMENT

ക്രൗഡ്‌സ്‌ട്രൈക്ക് അപ്‌ഡേറ്റ് മൂലമുണ്ടാകുന്ന ബിഎസ്ഒഡി ബാധിച്ചതിനെ തുടർന്ന് ആകാശ എയർ ഒരു വാർത്താ കുറിപ്പ് പുറത്തിറക്കി. "ഞങ്ങളുടെ സേവന ദാതാവുമായുള്ള ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങൾ കാരണം, ബുക്കിങ്, ചെക്ക്-ഇൻ,  ബുക്കിങ് സേവനങ്ങൾ ഉൾപ്പെടെയുള്ളചില ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി ലഭ്യമല്ല. നിലവിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിങ് പ്രക്രിയകൾ പിന്തുടരുകയാണ്'. സമാനരീതിയിൽ അപ്ഡേറ്റുകൾ എക്സിലൂടെ ഭൂരിഭാഗം വിമാനക്കമ്പനികളും പുറത്തിറക്കി.