വാട്സാപ് ഇന്ത്യയിൽ പ്രവർത്തനം നിർത്തുമോ? കേന്ദ്ര ഐടി മന്ത്രി പറയുന്നു
ഇന്ത്യയിലെ സേവനങ്ങൾ വാട്സാപ് നിർത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് വാട്സാപ്പും മെറ്റയും സർക്കാരിനെ ഒന്നും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ

ഇന്ത്യയിലെ സേവനങ്ങൾ വാട്സാപ് നിർത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് വാട്സാപ്പും മെറ്റയും സർക്കാരിനെ ഒന്നും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം, ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കാരണം വാട്സാപ് ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അടുത്തിടെ രാജ്യസഭയിൽ കോണ്‍ഗ്രസ് അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വാട്സാപ്പും മാതൃകമ്പനിയാ മെറ്റയും ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കുന്ന പദ്ധതികളൊന്നും അറിയിച്ചിട്ടില്ലെന്ന് പറഞ്ഞത്. 2021-ൽ നടപ്പാക്കിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ വാട്സാപ് സമീപിച്ചിരുന്നു.
കമ്പനിയെ സന്ദേശമയയ്‌ക്കൽ സേവനത്തിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഇത് സ്വകാര്യതയ്ക്കും സംസാര സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നുമായിരുന്നു ഹർജിയിൽ വാട്സാപ് പറഞ്ഞത്.
ഒരു കോടതിയോ മറ്റ് യോഗ്യതയുള്ള അതോറിറ്റിയോ ഉത്തരവിടുമ്പോൾ അതിന്റെ പ്ലാറ്റ്‌ഫോമിലെ ഏത് വിവരത്തിന്റെയും (ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ മുതലായവ) ആദ്യ ഉറവിടത്തെ തിരിച്ചറിയാൻ കഴിയണമെന്നുൾപ്പടെയുള്ളവയായിരുന്നു നിയമം.
ഏതൊക്കെ സന്ദേശങ്ങളാണ് ഡീക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് അറിയാനാവില്ല. അതിനാൽ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടിവരുമെന്നും കോടതിയിൽ കമ്പനി അറിയിച്ചിരുന്നു. കർണാടക, മദ്രാസ്, കൽക്കട്ട, കേരളം, ബോംബെ എന്നിവയുൾപ്പെടെ വിവിധ ഹൈക്കോടതികളിൽ ഈ വിഷയത്തിൽ നിരവധി ഹർജികളുണ്ട്.