അരലക്ഷത്തോളം തൊഴിലവസരങ്ങള്‍,6000 കോടി രൂപ മുടക്കാൻ ടാറ്റ; തമിഴ്നാട്ടിൽ 250 ഏക്കർ ഭൂമിയിൽ ഐഫോൺ അസംബ്ലി പ്ലാന്റ്
6000 കോടി രൂപ മുടക്കി തമിഴ്നാട്ടിൽ ടാറ്റ നിർമിക്കുന്ന അസംബ്ലി പ്ലാന്റിൽ 2024 നവംബറോടെ ഐഫോണുകളുടെ നിർമാണം ആരംഭിക്കുമെന്നു റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ ഐഫോൺ പ്ലാന്റിൽ അരലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ

6000 കോടി രൂപ മുടക്കി തമിഴ്നാട്ടിൽ ടാറ്റ നിർമിക്കുന്ന അസംബ്ലി പ്ലാന്റിൽ 2024 നവംബറോടെ ഐഫോണുകളുടെ നിർമാണം ആരംഭിക്കുമെന്നു റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ ഐഫോൺ പ്ലാന്റിൽ അരലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നു.
ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ നിർമാതാക്കൾ ടാറ്റ, പെഗാട്രോൺ, ഫോക്‌സ്‌കോൺ എന്നിവയാണ്. തയ്‌വാനീസ് കമ്പനി വിസ്‌ട്രോണിന്റെ യൂണിറ്റ് ഏറ്റെടുത്തതിന് ശേഷം ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ രണ്ടാമത്തെ ഐഫോൺ അസംബ്ലി പ്ലാന്റാണ് തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറി.
ഈ അസംബ്ലി യൂണിറ്റ് മാത്രം 35,000 മുതൽ 40,000 വരെ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ കേന്ദ്രമായി മാറുകയാണ്. ആഗോള വിതരണ ശൃംഖലയിലും ഇന്ത്യ കൂടുതൽ നിർണായക പങ്ക് വഹിക്കും.
ചൈന കേന്ദ്രീകരിച്ച് നടക്കുന്ന ഐഫോണ്‍ നിര്‍മാണം. മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമങ്ങൾ ആപ്പിൾ നടത്തിയതിന്റെ ഭാഗമായി ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു ആപ്പിൾ. 2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്.
2022ൽ ഇന്ത്യയിൽനിന്ന് 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്.ഇന്ത്യയിൽ നിർമിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽ പ്പാദനത്തിന്റെ 25 ശതമാനമായി വർധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു, ഇത് നിലവിൽ 14 ശതമാനമാണ്.ഈ വർഷം ആദ്യം ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു.