ഐഫോണ്‍ 16 സീരിസില്‍ ആപ്പിള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്ന എഐ ഫീച്ചറുകള്‍; ചാറ്റ് ജിപിറ്റി എത്തുമോ?
ഒരു തലമുറയില്‍ നിന്ന് തൊട്ടടുത്തതിലേക്കു മാറുമ്പോള്‍ ഐഫോണ്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച്, വലിയ സോഫ്റ്റ്‌വെയര്‍ മാറ്റമായിരിക്കും ആപ്പിള്‍ കമ്പനി പരിചയപ്പെടുത്താന്‍ പോകുന്നത്. ഐഓഎസ്, ഐപാഡ്ഓഎസ്, മാക്ഓഎസ് എന്നിവയിലെല്ലാം നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രധാന
ഒരു തലമുറയില്‍ നിന്ന് തൊട്ടടുത്തതിലേക്കു മാറുമ്പോള്‍ ഐഫോണ്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച്, വലിയ സോഫ്റ്റ്‌വെയര്‍ മാറ്റമായിരിക്കും ആപ്പിള്‍ കമ്പനി പരിചയപ്പെടുത്താന്‍ പോകുന്നത്. ഐഓഎസ്, ഐപാഡ്ഓഎസ്, മാക്ഓഎസ് എന്നിവയിലെല്ലാം നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രധാന
ഒരു തലമുറയില്‍ നിന്ന് തൊട്ടടുത്തതിലേക്കു മാറുമ്പോള്‍ ഐഫോണ്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച്, വലിയ സോഫ്റ്റ്‌വെയര്‍ മാറ്റമായിരിക്കും ആപ്പിള്‍ കമ്പനി പരിചയപ്പെടുത്താന്‍ പോകുന്നത്. ഐഓഎസ്, ഐപാഡ്ഓഎസ്, മാക്ഓഎസ് എന്നിവയിലെല്ലാം നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രധാന
ഒരു തലമുറയില്‍ നിന്ന് തൊട്ടടുത്തതിലേക്കു മാറുമ്പോള്‍ ഐഫോണ്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച്, വലിയ സോഫ്റ്റ്‌വെയര്‍ മാറ്റമായിരിക്കും ആപ്പിള്‍ കമ്പനി പരിചയപ്പെടുത്താന്‍ പോകുന്നത്. ഐഓഎസ്, ഐപാഡ്ഓഎസ്, മാക്ഓഎസ് എന്നിവയിലെല്ലാം നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രധാന വ്യത്യാസം.
ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നതു ശരിയാണെങ്കില്‍ ആറ് പ്രധാനപ്പെട്ട എഐ ഫീച്ചറുകളായിരിക്കും ആപ്പിള്‍ അവതരിപ്പിക്കുക. സെപ്റ്റംബര്‍ 9ന് തങ്ങളുടെ ഹെഡ്‌ക്വോട്ടേഴ്‌സില്‍ നടക്കാന്‍ പോകുന്ന ചടങ്ങില്‍ അടുത്ത തലമുറ ഐഫോണുകളും, ആപ്പിള്‍ വാച്ചുമെല്ലാം പരിചയപ്പെടുത്തുന്ന ചടങ്ങിലായിരിക്കും പുതിയ ഫീച്ചറുകളുടെ ശേഷി പറഞ്ഞുതരിക.
ചാറ്റ്ജിപിറ്റി ഉള്‍ക്കൊള്ളിക്കല്‍
നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എഐ ടൂള്‍ എന്ന് കരുതപ്പെടുന്ന ചാറ്റ്ജിപിറ്റി ആപ്പിള്‍ ഉപകരണങ്ങളിലേക്ക് ചേക്കേറും എന്നതായിരിക്കും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. സ്വന്തമായി എഐ വികസിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതികള്‍ വേണ്ടത്ര ശോഭിക്കാതെ പോയതാണ് ചാറ്റ്ജിപിറ്റിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി കരാറിലെത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
ഓപ്പണ്‍എഐയില്‍ നിക്ഷേപം ഇറക്കുന്ന കാര്യവും ആപ്പിള്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നും പറയുന്നു. ഇതു ശരിയാണെങ്കില്‍ ചാറ്റ്ജിപിറ്റി വളരെ കാലത്തേക്ക് ഐഫോണ്‍ ഉപയോക്താക്കളുടെ സന്തതസഹചാരി ആയേക്കും. ഇതിന്റെ പ്രഹരം പ്രധാനമായും ഏല്‍ക്കുക ഗൂഗിളിനായരിക്കുമോ എന്നറിയാനാണ്ടെക്‌നോളജി ലോകം കാത്തിരിക്കുന്നത്. എന്തായാലും, എന്തിനും ഏതിനും പുതിയ എഐ അസിസ്റ്റന്റിനെ ആശ്രയിക്കുന്ന ഐഫോണ്‍ ഉപയോക്താക്കളെയായിരിക്കാം കാണാന്‍ പോകുന്നത് എന്നതായിരിക്കാം ഐഫോണ്‍ പരിസ്ഥിതിയില്‍ ഇനി വരാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റം.
ചാറ്റ്ജിപിറ്റി പഴയ ഐഫോണിലും പ്രവര്‍ത്തിച്ചേക്കില്ലേ?
ഐഫോണ്‍ 15, 15 പ്ലസ്, ഐഫോണ്‍ 14 പ്രോ സീരിസുകളിലൊന്നും ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് അറിയപ്പെടുന്ന എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനു കാരണം പഴയ ഫോണുകള്‍ക്ക് വേണ്ടത്ര ഹാര്‍ഡ്‌വെയര്‍ കരുത്ത് ഇല്ലെന്നുള്ളതാണ്. അതായത്, ഇത് ഓണ്‍-ഡിവൈസ്എഐയുടെ മേഖലയാണ്. എന്നു പറഞ്ഞാല്‍, ഉപകരണത്തില്‍ തന്നെ പ്രൊസസിങ് നടത്തുന്ന രീതി.
എന്നാല്‍, ചാറ്റ്ജിപിറ്റി പ്രവര്‍ത്തിക്കുന്നത് ഒരു തരത്തിലും ഓണ്‍-ഡിവൈസ് എഐ രീതിയില്‍ അയിരിക്കില്ല. അതിന്റെ പ്രൊസസിങ് ക്ലൗഡിലായിരിക്കും നടക്കുക. അങ്ങനെ വരുമ്പോള്‍ ഐഓഎസ് 18 കിട്ടുന്ന മിക്ക ഉപകരണങ്ങളിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചാലും അത്ഭുതപ്പെടേണ്ട. ഒരു തരം എഐ ഫീച്ചറുകളും വേണ്ടത്ര സ്വകാര്യത ഉറപ്പാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി തങ്ങളുടെ പഴയ തലമുറയിലെ ഫോണുകള്‍ക്ക് ഇല്ല എന്നാണ് ആപ്പിള്‍ കരുതുന്നതെങ്കില്‍ പഴയ ഫോണുകള്‍ക്കും ചാറ്റ്ജിപിറ്റി സേര്‍ച്ച് ലഭിച്ചേക്കില്ല.
സിരിയ്ക്ക് പുതിയ ശേഷികള്‍
അടുത്തിടെ ഒരു പ്രമുഖ ടെക്‌നോളജി ലേഖകന്‍ എഴുതിയ ഒരു തമാശയുണ്ട്-താന്‍ ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരി ധാരാളമായി ഉപയോഗിക്കാറു ണ്ട്. എന്നാല്‍, അത് അലാം പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ് എന്ന്! ഒരു പ്രമുഖ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന, ലോകത്തെ ഏറ്റവും മോശംവോയിസ് അസിസ്റ്റന്റുകളില്‍ ഒന്നായിട്ടാണ് സിരി അറിയപ്പെടുന്നത്. എന്നാല്‍, നൂതന നാച്വറല്‍ ലാംഗ്വെജ് പ്രൊസസിങ് ഉള്‍ക്കൊള്ളിക്കും എന്നതിനാല്‍ സിരി സടകുടഞ്ഞ് ഉണര്‍ന്നേക്കാം എന്ന് വാദമുണ്ട്.
റൈറ്റിങ് ടൂള്‍സ്
എഴുത്ത്, തിരുത്തിയെഴുത്ത്, പ്രൂഫ്‌റീഡിങ് തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ അടക്കമായിരിക്കും റൈറ്റിങ് ടൂള്‍സ് എത്തുക. ഇത് ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ്. ഇത്, ഐഫോണ്‍ 15 പ്രോ സീരിസിലും, ഇനി പരിയചയപ്പെടുത്താന്‍ പോകുന്ന 16 സീരിസിലും ആയിരിക്കും കിട്ടുക. എം1 പ്രൊസസറുകള്‍എങ്കിലും ഉള്ള ഐപാഡുകളിലും, മാക്കിലും ലഭിക്കും.
ഇമേജ് പ്ലേഗ്രൗണ്ട്
വിവിധ തരം ചിത്രങ്ങള്‍ ഇഷ്ടാനുസരണം സൃഷ്ടിച്ചെടുക്കാനുള്ള ടൂള്‍ ആണ് ഇത്. മുമ്പൊരിക്കലും ഇല്ലാതിരുന്നത്. ഇതും ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗം.
ജെന്‍മോജി
ഉപയോക്താവിനെ പ്രതിനിധീകരിക്കാനുള്ള ഇമോജിയാണിത്. എഐ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നു. വീട്ടുകാരുടെയും കൂട്ടുകാരുടെയും ഒക്കെ ഫോട്ടോ ഉപയോഗിച്ച് ഇവ സൃഷ്ടിക്കാം. ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗം.
ക്ലീന്‍ അപ് ടൂള്‍
ഫോട്ടോയില്‍ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെയും മറ്റും തുടച്ചു നീക്കാനുളള ടൂള്‍. ഇതും ആപ്പിള്‍ എഐയുടെ ഭാഗം.
ഫോണ്‍ താഴെവയ്ക്കാത്ത പുതിയ തലമുറയ്ക്ക് ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നുണ്ടാകാമെന്ന്
ഓണ്‍ലൈന്‍ തലമുറയ്ക്ക് (ജെന്‍ സെഡ് 1997-2012 കാലഘട്ടത്തില്‍ ജനിച്ചവര്‍) കംപ്യൂട്ടറില്‍ ടൈപ് ചെയ്യാനുള്ള ശേഷിയും ഇല്ലാതാകുകയാണോ എന്ന് സംശയം. എല്ലാത്തരം ഇലക്ട്രോണിക് ഉപകരണങ്ങളും ഏറ്റവും നന്നായി ഉപയോഗിക്കാന്‍ ശേഷിയുള്ളത് ഇവര്‍ക്കായിരിക്കും എന്നായിരുന്നു ഇതുവരെയുളള പൊതുവായ ധാരണ. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ടൈപിങ് ക്ലാസുകളില്‍ പോകുന്നവരുടെ എണ്ണം വട്ടം ഇടിഞ്ഞു എന്നും, കീബോഡുമായി പരിചയപ്പെടുത്തിവിടുന്ന സ്‌കൂളുകളുടെ എണ്ണവും കുറഞ്ഞു എന്നും ദി വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2019ല്‍, ഓള്‍ട്ടോ യുണിവേഴ്‌സിറ്റിയും, കേംബ്രിജ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ടൈപ്പിങ് സ്പീഡ് കംപ്യൂട്ടര്‍ കീബോഡ് ടൈപ്പിങിന്റേതിനോട് അടുത്തുകൊണ്ടിരിക്കുന്നതായും കണ്ടെത്തിയിരുന്നു. സ്പീഡ് വ്യത്യാസം ഏകദേശം 25 ശതമാനംമാത്രമാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
ടീനേജര്‍മാരുടെ പ്രേമമാണ് പ്രേമം എന്ന് പഠനം
ടീനേജ് പ്രേമത്തിന് പൊതുവെ പപ്പി ലവ് (puppy love) എന്ന വിശേഷണം നല്‍കി ഗൗരവത്തിലെടുക്കാതെയിരിക്കുക ആയിരുന്നു ഇതുവരെ. എന്നാല്‍, കുട്ടികള്‍ തങ്ങളുടെ പ്രണയത്തെ അത്ര ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നതെന്നും, ഇതായിരിക്കാം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും തീവ്ര പ്രണയംഎന്നും അവകാശപ്പെടുന്ന പുതിയ പഠനം പ്രസിദ്ധീകരിച്ചു.
ഓക്‌സ്‌ഫെഡ് സൈക്കോളജിസ്റ്റ് ലൂസി ഫൗള്‍കീസ് (Foulkes) പറയുന്നത്, പ്രണയം തകരുന്നത് കുട്ടികള്‍ക്ക് വൈകാരികമായി വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്നാണ്. ഇതെപ്പറ്റി മുതിര്‍ന്നവരും മനസിലാക്കിയിരിക്കുന്നത് കുട്ടികളുടെ മാനസീകാരോഗ്യം തകരാതിരിക്കാന്‍ സഹായങ്ങള്‍ നല്‍കാന്‍ ഉപകരിക്കും.
പ്രായമാകല്‍ തടയാനുള്ള ശ്രമം വിജയിക്കുമോ?
മനുഷ്യര്‍ക്ക് പ്രായമാകാനുള്ള കാരണങ്ങളിലൊന്ന് പുരാതന വൈറസുകളുടെ ഡിഎന്‍എ മനുഷ്യരുടെ ജീനോമില്‍ കയറിപ്പറ്റിയിരിക്കുന്നതു കൊണ്ടാണോ? ഇതായിരിക്കാം പ്രായമാകലിന്റെ കാരണങ്ങളിലൊന്ന് എന്ന് വെയില്‍ കോണെല്‍ മെഡിസിന്‍ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊ. ഡോ. മൈക്ള്‍ കോര്‍ലെയുംകൂട്ടരും നടത്തിയ പഠനത്തില്‍ പറയുന്നു.
പ്രായമാകല്‍ മുതല്‍, ഉറക്കത്തില്‍ വരുന്ന വ്യതിയാനം, ഓര്‍മ്മയുടെ കാര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മുതല്‍ ബൈപോളാര്‍ രോഗം വരെയുള്ള കാര്യങ്ങള്‍ക്ക് പിന്നില്‍ ഈ നിര്‍വ്വീര്യമായ, ഉപയോഗശൂന്യമായ ഡിഎന്‍എ ആയിരിക്കാമെന്നാണ് പഠനം അവകാശപ്പെടുന്നത്. പുതിയ ആന്റിവൈറല്‍ചികിത്സ നടത്തി ഇത് മാറ്റാനാകുമോ എന്നാണ് ഇനി ഗവേഷകര്‍ അന്വേഷിക്കുക.