ട്രംപ് ജയിക്കണമെന്നു മസ്‌ക് പറയുന്ന ഒരു കാരണം ബഹിരാകാശവുമായി ബന്ധപ്പെട്ടത്....
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ് വിജയിക്കണമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പറയാനുള്ള കാരണം ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും പരിഗണിച്ചല്ലത്രെ. ഉദാഹരണത്തിന് അമേരിക്കയുടെ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ,
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ് വിജയിക്കണമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പറയാനുള്ള കാരണം ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും പരിഗണിച്ചല്ലത്രെ. ഉദാഹരണത്തിന് അമേരിക്കയുടെ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ,
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ് വിജയിക്കണമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പറയാനുള്ള കാരണം ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും പരിഗണിച്ചല്ലത്രെ. ഉദാഹരണത്തിന് അമേരിക്കയുടെ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ,
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ് വിജയിക്കണമെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പറയാനുള്ള കാരണം ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും പരിഗണിച്ചല്ലത്രെ. ഉദാഹരണത്തിന് അമേരിക്കയുടെ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ, മസ്‌കിനെപ്പോലെയുള്ള കോടീശ്വരന്മാര്‍ക്ക് ടാക്‌സ് ഇളവ് പ്രഖ്യാപിക്കുന്നതോ ഒന്നും പ്രതീക്ഷിച്ചല്ല മസ്‌ക് ട്രംപിന് പിന്തുണ നല്‍കുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് (എഫ്‌ഐഐ) സമ്മേളനത്തില്‍ സംസാരിക്കവേയാണ് മസ്‌ക് തന്റെ 'യഥാര്‍ത്ഥ' ഉദ്ദേശം വെളിപ്പെടുത്തിയത്.
കാര്യങ്ങള്‍ ഭൗമേതരമാണത്രെ!
മസ്‌കിന്റെ മറ്റൊരു കമ്പനിയായ സ്‌പെയ്‌സ്എക്‌സ് ചൊവ്വയില്‍ കോളനി സ്ഥാപിക്കാനുള്ള നീക്കത്തിന് അനുമതി ലഭിക്കാന്‍ ട്രംപ് ഭരണത്തില്‍ വരുന്നതാണ് നല്ലതെന്നാണ് മസ്‌ക് പറയുന്നത്. ഈ നീക്കത്തിന് വേണ്ട പിന്തുണ ലഭിക്കാന്‍ ട്രംപ് ഉള്ള വൈറ്റ്ഹൗസാണ് നല്ലത് എന്നാണ് കോടീശ്വരന്റെ വാദം. തനിക്ക് 2027ല്‍ ചൊവ്വയില്‍ ആളെ ഇറക്കാനാണ് ഉദ്ദേശം.
എന്നാല്‍, ഇത് ആ വര്‍ഷം നടത്തണമെന്നുള്ളത് കുറച്ചൊരു അതിമോഹമാണെന്നും മസ്‌ക് സമ്മതിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് ജയിക്കുന്നത് ചൊവ്വയില്‍ മനുഷ്യക്കോളനി സ്ഥാപിക്കുന്നതിനും മറ്റുമെതിരെയുള്ള നിയമങ്ങള്‍ മാറ്റിയെഴുതൽ എളുപ്പമാക്കിയേക്കില്ലെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ബഹിരാകാശ ദൗത്യങ്ങള്‍ നടത്തുന്നത് 'ഏകദേശം നിയമവിരുദ്ധം' ആക്കുന്നതിന്റെ വക്കിലെത്തിച്ചെന്ന് മസ്‌ക് ആരോപിക്കുന്നു. എന്നാല്‍, 2020മുതല്‍ സ്‌പെയസ്എക്‌സ് 300 ലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ചെന്ന് മസ്‌കിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതൊക്കെ ശരിയാണെങ്കിലും, ഒരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ചെടുക്കാന്‍ വേണ്ടതിനേക്കാളേറെ സമയം അതിന്റെ പെര്‍മിറ്റ് വാങ്ങിയെടുക്കാന്‍ വേണ്ടിവരുന്നു എന്ന് മസ്‌ക് ആരോപിക്കുന്നു.
ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു എന്നത് വാസ്തവുമാണ്. അമേരിക്കക്കാരെ വീണ്ടും ചന്ദ്രനിലെത്തിക്കണം എന്നും ചൊവ്വായില്‍ ആദ്യമിറങ്ങുന്നത് അമേരിക്കക്കാര്‍ ആയിരിക്കണം എന്നും പറഞ്ഞ് ഒരു ഉത്തരവില്‍ ട്രംപ് ഒപ്പും വച്ചിരുന്നു. എന്തായാലും 2024 തിരഞ്ഞെടുപ്പില്‍ മസ്‌ക് ട്രംപിന് ഉറച്ച പിന്തുണയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും കരുത്തുറ്റ ആന്‍ഡ്രോയിഡ് ഫോണ്‍ 53,000 രൂപയ്ക്ക് വാങ്ങാനായേക്കും
ആന്‍ഡ്രോയഡ് ഫോണുകള്‍ക്കായി ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് കരുത്തുറ്റ പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ് ചൈനയില്‍ പരിചയപ്പെടുത്തി. ഷഓമി 15 ആണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. ഇതിന് 4,499 യുവാന്‍ (ഏകദേശം 53,000 രൂപ) ആണ് വില. ഇതിനൊപ്പം കുടുതല്‍ ഫീച്ചറുകളുള്ള ഷഓമി 15 പ്രോ മോഡലും പുറത്തിറക്കി. വില ഏകദേശം 62,420 രൂപയായിരിക്കും. ഇരു മോഡലുകളും വരും മാസങ്ങളില്‍ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിച്ചേക്കും.
ഓപ്പണ്‍എഐ ആദ്യ എഐ പ്രൊസസര്‍ നിര്‍മിക്കുന്നു
നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ തങ്ങളുടെ ആദ്യ പ്രൊസസര്‍ നിര്‍മിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ. ബ്രോഡ്‌കോം, ടിഎസ്എംസി എന്നീ കമ്പനികളുമായി സഹകരിച്ചായിരിക്കും ഓപ്പണ്‍എഐമുന്നോട്ടുപോകുക എന്ന് റോയിട്ടേഴ്‌സ്.
ഫൗണ്ട്രിയുടെ കാര്യത്തില്‍ മെല്ലെപ്പോക്ക്
അതേസമയം, കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നായ ഓപ്പണ്‍എഐ ഫൗണ്ട്രി (Foundry) പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ തത്കാലം മെല്ലെപ്പോക്കായിരിക്കും അനുവര്‍ത്തിക്കുക. ഇതിനു വേണ്ട ചിലവും ഇത് നടപ്പില്‍വരുത്താന്‍ എടുത്തേക്കാവുന്ന സമയവുമാണ് കമ്പനിയെ ഇത്ര വലിയ പദ്ധതിയില്‍നിന്ന് തത്കാലം പിന്‍വലിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
കംപ്യൂട്ടിങ്ങില്‍ വളരെ സ്‌പെഷലൈസ്ഡ് ആയ പ്ലാറ്റ്‌ഫോം കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു ഫൗണ്ട്രിയുടെ കാര്യത്തില്‍ ഓപ്പണ്‍ എഐക്ക് ഉണ്ടായിരുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം നിര്‍മിച്ച കംപ്യൂട്ടറുകള്‍ വേണ്ടിയിരുന്നു. വമ്പന്‍ ഓഫിസുകള്‍ക്കും മറ്റും ഇതൊകൊണ്ട് ധാരാളം ഗുണം കിട്ടുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
എം4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക് മിനി 59,900 രൂപയ്ക്ക്
ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന ഏറ്റവും വില കുറഞ്ഞ ഉപകരണമായി മാറിയിരിക്കുകയാണ് എം5 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക് മിനി. ഇതിന്റെ തുടക്ക വേരിയന്റിന് ഇന്ത്യയില്‍ എംആര്‍പി 59,900 രൂപയായിരിക്കും. 10-കോര്‍ സിപിയു, 16ജിബി റാം തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ കരുത്തും ഉണ്ടായിരിക്കും. കൂടുതല്‍ കരുത്തുവേണ്ടവര്‍ക്കായി എം4 പ്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന തുടക്ക വേരിയന്റിന് എംആര്‍പി 1,49,900 രൂപ. നവംബര്‍ 8 മുതല്‍ വില്‍പ്പനയ്‌ക്കെത്തും.
എയര്‍പോഡ്‌സ് പ്രോ 2 ഹിയറിങ് എയ്ഡ് ആയും പ്രവര്‍ത്തിപ്പിക്കാം
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് പൊതുവെ കേള്‍വിക്ക് പ്രശ്‌നമുണ്ടാക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, ഉച്ചത്തിലുള്ള പാട്ടുകളും മറ്റും കേള്‍പ്പിക്കുന്ന കണ്‍സേര്‍ട്ടുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തങ്ങളുടെ എയര്‍പോഡ്‌സ് പ്രോ 2 അണിയുന്നത് ശ്രവണപുടത്തിന് സംരക്ഷണം ഒരുക്കുമെന്ന് ആപ്പിള്‍. ഇപ്പോള്‍ പുറത്തിറക്കിയ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റാണ് ഇതടക്കം പല ഫീച്ചറുകളും എയര്‍പോഡ്‌സ് പ്രോ 2 മോഡലിന് നല്‍കിയിരിക്കുന്നത്. എഫ്ഡിഎ അംഗീകാരമുള്ള ഒരു ശ്രവണസഹായിയായും എയര്‍പോഡ്‌സ് പ്രോ 2 പ്രവര്‍ത്തിപ്പിക്കാം.
ആരോഗ്യപരിപാലന രംഗത്തും ഈ മോഡല്‍ ഇനി പ്രയോജനപ്പെടുത്താം. അണിയുന്ന ആളുടെ ആരോഗ്യ വിവരങ്ങള്‍ ഓഡിയോ വഴി കേള്‍പ്പിക്കും. എയര്‍പോഡ്‌സ് പ്രോ 2ന് ഇന്ത്യയിലെ എംആര്‍പി 24,900 രൂപയാണ്. എഫ്ഡിഎ അംഗീകാരമുള്ള ശ്രവണ സഹായികള്‍ക്ക് 50,000 രൂപ മുതല്‍ 2,00,000 രൂപ വരെ വില വരുമെന്നിരിക്കെ എയര്‍പോഡ്‌സ് പ്രോ 2 പലര്‍ക്കും ഗുണകരമായേക്കാം. അതേസമയം, എയര്‍പോഡ്‌സ് പ്രോ 2ന് ഏകദേശം 6 മണിക്കൂറേ ബാറ്ററി കിട്ടൂ എന്നത് ഒരു ന്യൂനതയായി എടുത്തുകാട്ടപ്പെടുന്നു.
ലോകത്തെ മൂന്നിലൊന്ന് മരങ്ങള്‍ വംശനശീകരണ ഭീഷണിയിലെന്ന്
മറ്റൊരു ആസന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ്. ലോകത്തെ 38 ശതമാനം മരങ്ങള്‍ വംശനശീകരണ ഭീഷണിയിലെന്ന് ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലും, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നെയ്ച്ചറും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബിബിസി. കൊളംബിയയില്‍ നടക്കുന്ന യുഎന്‍ ബയോഡൈവേഴ്‌സിറ്റി സമിറ്റിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1,000 ലേറെ ശാസ്ത്രജ്ഞര്‍ ഈ പഠനത്തില്‍ പങ്കാളികളായിരുന്നു. മരങ്ങളുടെ നാശം അവയെ ആശ്രയിക്കുന്ന ഒട്ടനവധി പക്ഷികള്‍ക്കും ചെറു ജീവികള്‍ക്കും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.