ജിയോയുടെ മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ; വെബ്സൈറ്റിനെയും ഫൈബറിനെയും ബാധിച്ചു
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി റിലയൻസ് ജിയോ ഉപയോക്താക്കൾ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മൊബൈൽ ഉപകരണങ്ങളിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് നിരവധി ആളുകൾ എക്സിൽ (Twitter) പോസ്റ്റുചെയ്തതോടെ ജിയോ ഡൗൺ എന്നത് ട്രെൻഡിങായി, ചിലർ മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റും ആക്സസ്

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഏതാനും മണിക്കൂറുകൾ റിലയൻസ് ജിയോ ഉപയോക്താക്കൾ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിട്ടതായി റിപ്പോർട്ട്. മൊബൈൽ ഉപകരണങ്ങളിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് നിരവധി ആളുകൾ എക്സിൽ (Twitter) പോസ്റ്റുചെയ്തതോടെ ജിയോ ഡൗൺ എന്നത് ട്രെൻഡിങായി.
ചിലർ മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റും ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.ഡൗൺഡെറ്റക്‌ടറിന്റെ കണക്കനുസരിച്ച്, ഏകദേശം 10,369 ജിയോ ഉപയോക്താക്കൾ ഉച്ചമുതൽ നെറ്റ്‌വർക്ക് തകരാറിനെക്കുറിച്ച് പരാതിപ്പെട്ടു.
കമ്പനിയുടെ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബറിലും ജിയോ ടിവി പ്ലസിലും പ്രശ്‌നങ്ങളുണ്ടെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. പക്ഷേ എല്ലായിടത്തും ഒരേപോലെയല്ല നെറ്റ്വർക് പ്രശ്നങ്ങളുണ്ടായത്, ഒരേ പ്രദേശത്ത് ചിലർക്ക് പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നത് വിചിത്രമായി. കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രശ്നത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.