യൂട്യൂബ് 'ഡിലീറ്റടിച്ച' അക്കൗണ്ടുകളും വിഡിയോകളും; എന്താണ് കാരണം, തിരിച്ചു കിട്ടുമോ?
ഒരു സുപ്രഭാതത്തിൽ യുട്യൂബ് അക്കൗണ്ടുകളും ചാനലുകളും ഇല്ലാതാകുക!, ഓരോ യൂട്യൂബേഴ്സിന്റെയും ആ പേടിസ്വപ്നം ഇതാ സംഭവിച്ചിരിക്കുന്നു. യുട്യൂബിൽ ഉള്ളടക്കമില്ലാത്ത ചില സ്രഷ്ടാക്കൾക്ക് യുട്യൂബ് അക്കൗണ്ട് ആക്സസ് ചെയ്യാനോ യുട്യൂബ് കാണാനോ കഴിഞ്ഞില്ല. മാത്രമല്ല ചില ചാനലുകളും വിഡിയോകളും നീക്കം ചെയ്യുകയും ചെയ്തു.

ഒരു സുപ്രഭാതത്തിൽ യുട്യൂബ് അക്കൗണ്ടുകളും ചാനലുകളും ഇല്ലാതാകുക!, ഓരോ യൂട്യൂബേഴ്സിന്റെയും ആ പേടിസ്വപ്നം ഇതാ സംഭവിച്ചിരിക്കുന്നു. യുട്യൂബിൽ വിഡിയോകളില്ലാത്ത ചില സ്രഷ്ടാക്കൾക്ക് യുട്യൂബ് അക്കൗണ്ട് ആക്സസ് ചെയ്യാനോ യുട്യൂബ് വിഡിയോകൾ കാണാനോ കഴിഞ്ഞില്ല. മാത്രമല്ല ചില ചാനലുകളും വിഡിയോകളും നീക്കം ചെയ്യുകയും ചെയ്തു. സ്പാമും വഞ്ചനാപരമായ പ്രവർത്തനങ്ങളും തെറ്റായി ആരോപിച്ചാണ് വിഡിയോകൾ നീക്കം ചെയ്തത്.
അതേസമയം ഈ വിഷയത്തിൽ യൂട്യൂബ് മാപ്പ് പറയുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. എല്ലാ ചാനലുകളും പരമാവധി വിഡിയോകളും പുനഃസ്ഥാപിച്ചതായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഏറ്റവും പുതിയ അപ്‌ഡേറ്റിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ചില യൂട്യൂബ് സ്രഷ്‌ടാക്കൾക്ക് പ്ലേലിസ്റ്റുകൾ പോലെയുള്ള ചില ഉള്ളടക്കങ്ങൾ നഷ്‌ടമായേക്കാമെന്നും കമ്പനി സൂചിപ്പിച്ചു.
സാങ്കേതിക തകരാർ എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്ന് യൂട്യൂബ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി വിഡിയോ നിർമാതാക്കൾ ഇത്തരത്തിലുള്ള പെട്ടെന്നുള്ള നിരോധനങ്ങളിലും റദ്ദാക്കലുകളിലും ആശങ്ക പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.