ടാറ്റ സൺസിന്റെ മുൻ ചെയർമാൻ മാത്രമല്ല മനുഷ്യസ്നേഹിയും ടെക്നോളജി വ്യവസായത്തിൽ ദീര്‍ഘവിക്ഷണമുള്ള നേതൃത്വവും പക്വമായ നിക്ഷേപങ്ങളും സ്റ്റാർട് അപ്പുകൾക്ക് നൽകിയ പ്രോത്സാഹനവും മറ്റുമായി ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്സ്കേപ് രൂപപ്പെടുത്തുന്നതിൽ രത്തൻ ടാറ്റ നിർണായക പങ്ക് വഹിച്ചു.. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ മാത്രമായിരുന്നില്ല രത്തൻ ടാറ്റ,  ടെക്നോളജി വ്യവസായത്തിൽ ദീര്‍ഘവിക്ഷണമുള്ള നേതൃത്വവും പക്വമായ നിക്ഷേപങ്ങളും സ്റ്റാർട് അപ്പുകൾക്ക് നൽകിയ പ്രോത്സാഹനവും മറ്റുമായി ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്സ്കേപ് രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല തുടങ്ങിയ രാജ്യാന്തര ഭീമൻമാരോടൊപ്പം നിൽക്കാൻ കഴിയുന്ന രീതിയിലായിരുന്നു രത്തൻ ടാറ്റയുടെ സാങ്കേതിക പരിഷ്കരണങ്ങളും ദീർഘവീക്ഷണത്തോടെയുള്ള  വിവിധ പദ്ധതികളും.

1968ൽ സ്ഥാപിതമായ ടിസിഎസ്, ലോകത്തെ പ്രമുഖ ഇൻഫർമേഷൻ ടെക്നോളജി (ഐടി) സേവനങ്ങളും കൺസൾട്ടിങ് ബിസിനസ് സൊല്യൂഷൻസ് കമ്പനികളിലൊന്നായി വളർന്നു. ടാറ്റ ഗ്രൂപ് കമ്പനികൾക്ക് ഐടി സേവനങ്ങൾ നൽകുന്നതിനായി മാത്രം ആരംഭിച്ച ടിസിഎസ് രാജ്യാന്തര വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിന്റെ പ്രവര്‍ത്തനങ്ങൾ രാജ്യത്തിനു  പുറത്തേക്ക് വ്യാപിപ്പിക്കാൻ തുടങ്ങി. 2003ൽ ആദ്യ 100 കോടി ഡോളർ വരുമാനമുള്ള കമ്പനിയായി ടിസിഎസ് മാറി.

ADVERTISEMENT

ടാറ്റ സൺസ് ചെയർമാനെന്ന നിലയിൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ, ഗ്രൂപ്പിന്റെ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ 2004ൽ ലിസ്റ്റ് ചെയ്യപ്പെട്ടു. രത്തൻ ടാറ്റയുടെ കീഴിലാണ് ടെലികോം,കമ്യൂണിക്കേഷൻ മേഖലയിലേക്കുള്ള വിപ്ലവകരമായ പ്രവേശനവും ടാറ്റ നടത്തിയത്. 2002ൽ പൊതുമേഖല സ്ഥാപനമായ വിഎസ്എൻഎൽ ഏറ്റെടുത്ത് ടാറ്റ കമ്യൂണിക്കേഷനായി മാറ്റി.

വിവിധ ഡിജിറ്റൽ‍ ബിസിനസുകളെ ഒരുമിച്ചെത്തിക്കുന്ന ടാറ്റ ഡിജിറ്റൽ പോലുള്ള പ്ലാറ്റ്​ഫോമുകൾ ടാറ്റയിൽനിന്നും പുറത്തെത്തി. വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് വാങ്ങാവുന്ന ക്രോമ സ്റ്റോറുകളും ആരംഭിച്ചു. രത്തൻ ടാറ്റ 30ൽ അധികം  നിക്ഷേപം നടത്തിയിട്ടുണ്ട്, അവയിൽ പേടിഎം, സ്നാപ്ഡീൽ, ലൈബ്രേറ്റ്, കാർദേഖോ, അർബൻ ക്ലാപ്, ക്യാഷ്കരോ തുടങ്ങിവയുൾപ്പടെ ഇരുപതിലധികം ടെക് സ്റ്റാർട്ടപ്പു‍കളാണ് ഉള്ളത്. 

ADVERTISEMENT

ഐ ഫോണ്‍ അസംബ്ലിങ്, പാർട്സ് നിർമാണ ഫാക്ടറി, സെമി കണ്ടക്ടർ നിർമാണം, ഡിജിറ്റൽ മിഡിയ പ്ലാറ്റ്​ഫോമുകൾ എന്നിങ്ങനെ ഇ വഴിയില്‍ രത്തൻ ടാറ്റ ഒരുപാട് മുന്നോട്ടുപോയി. ഇതിനൊക്കെ പുറമെ ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റുകൾ ഇന്ത്യയിൽ ഡിജിറ്റൽ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യവസായ പ്രമുഖൻ എന്നതിലുപരി മനുഷ്യസ്നേഹിയെന്ന നിലയിലും രത്തൻ ടാറ്റ ഏവരുടെയും പ്രിയങ്കരനായി മാറി.

English Summary:

Ratan Tata's vision and leadership have played a pivotal role in shaping the Tata Group's digital journey