ടെഡ്എക്സ് പ്രഭാഷണ പരമ്പര: മ്യൂസിങ്സ് ഇൻ ട്വിലൈറ്റ്, റജിസ്ട്രേഷൻ ആരംഭിച്ചു
ആശയങ്ങൾ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്ന അർഥമുൾക്കൊള്ളുന്ന ടെഡ്എക്സ് വാർഷിക കോൺഫറൻസായ TEDxNUALS: മ്യൂസിങ്സ് ഇൻ ട്വിലൈറ്റിന്റെ റജിസ്ട്രേഷന് ആരംഭമായി. നൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന സമ്മേളനം, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ(NUALS) ഒക്ടോബര്‍

ആശയങ്ങൾ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്ന അർഥമുൾക്കൊള്ളുന്ന ടെഡ്എക്സ് വാർഷിക കോൺഫറൻസായ TEDxNUALS: മ്യൂസിങ്സ് ഇൻ ട്വിലൈറ്റിന്റെ റജിസ്ട്രേഷന് ആരംഭമായി. നൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന സമ്മേളനം, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ(NUALS) ഒക്ടോബര്‍ 19ന് രാവിലെ 9 മുതൽ വൈകുന്നേരം 7 മണിവരെ നടക്കും.
സമൂഹത്തിന്റ വിവിധ മേഖലകളിൽ നിന്നുള്ള 13 പ്രശസ്തരായ പ്രഭാഷകരാണ് TEDxNUALS–ൽ പങ്കെടുക്കുന്നത്. സർഗ്ഗാത്മകതയും നൂതനാശയങ്ങളും അതിർ വരമ്പുകളില്ലാതെ ചർച്ച ചെയ്യപ്പെടുകയും പ്രചോദനമായ ആശയങ്ങളുടെ ആഘോഷമായി തീരുകയും ചെയ്യുന്ന ഇവന്റായിരിക്കും TEDxNUALS. പാർലമെന്റ് അംഗം ഹൈബി ഈഡൻ, ഇന്ത്യയിലെ LGBTQIA+ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ പ്രമുഖ വ്യക്തിയായ നവതേജ് ജോഹർ, ഡോ. വാസുകി ഐഎഎസ്, "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ", "കാതൽ: ദി കോർ" എന്നീ ചിത്രങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ചലച്ചിത്ര നിർമാതാവ് ജിയോ ബേബി, പ്രഞ്ജൽ സിൻഹ, അഡ്വ. ഡോ.ക്രിസ് വേണുഗോപാൽ, ദേവി കൃഷ്ണ, ജയലക്ഷ്മി അരിപിന, ചാന്ദിനി, സതീഷ് എം., അഡ്വ. നിഹാരിക ഹേമ, അഗ്നി മിത്ര, സുരേഖ യാദവ് തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ സംസാരിക്കും.
ഇവന്റ് പോളിസി മേക്കർമാർ, ആക്ടിവിസ്റ്റുകൾ, സംരംഭകർ, നിയമ വിദഗ്ധർ എന്നിവരുമായി ബന്ധിപ്പിക്കുന്ന മികച്ച നെറ്റ്‌വർക്കിങ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രമുഖരുടെ സംഭാഷണങ്ങളിലൂടെ ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ വിശാലമാക്കാൻ കഴിയുന്ന ഒരു സമൂഹവുമായി ഇടപഴകണമെങ്കിൽ TEDxNUALS 2024 ശരിയായ അവസരമാണ്. സാമ്പ്രദായിക ചിന്തയെ വെല്ലുവിളിക്കുകയും നല്ല സാമൂഹിക മാറ്റങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു മാറ്റത്തിന്റെ ഭാഗമാകാനുള്ള അവസരമാണിത്. ഫെഡറൽ ബാങ്ക് ഉൾപ്പടെയുള്ള സ്പോൺസർമാരുടെ പിന്തുണയോടെയാണ് TEDxNUALS നടക്കുന്നത്. മനോരമ ഓൺലൈനാണ് പരിപാടിയുടെ ഡിജിറ്റൽ മീഡിയ പാർട്ട്നർ.
TEDxNUALS 2024 വിശദാംശങ്ങൾ:
തീയതി: ഒക്ടോബർ 19, 2024
സമയം: 09:00 am - 07:00 pm
സ്ഥലം: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS), NUALS കാമ്പസ്, H.M.T. കോളനി പി.ഒ., കളമശ്ശേരി, എറണാകുളം, പിൻ - 683 503
റജിസ്ട്രേഷൻ വിശദാംശങ്ങൾ:
വിദ്യാർഥികൾക്ക് ടിക്കറ്റ്: രൂപ. 750/-
സാധാരണ ടിക്കറ്റ്: രൂപ. 1250/-
റജിസ്ട്രേഷൻ ലിങ്ക്: http://www.tedxnuals.com/
പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ സമർപ്പിച്ചതിന് ശേഷം Paytm/Google Pay/PhonePe വഴി ഓൺലൈൻ മോഡ് വഴി പണമടയ്ക്കാം.
റജിസ്ട്രേഷൻ ആനുകൂല്യങ്ങൾ:
∙ എല്ലാ TEDx NUALS സംഭാഷണങ്ങളിലും പ്രസന്റേഷനുകളിലും പങ്കെടുക്കാം.
∙ ഇടവേളകളിൽ റിഫ്രഷ്‌മെന്റുകളും ഉച്ചഭക്ഷണവും (കോംപ്ലിമെന്ററി)
∙ എക്സ്ക്ലൂസീവ് TEDx NUALS കോൺഫറൻസ് കിറ്റ്.
∙ പ്രമുഖരുമായുള്ള നെറ്റ്‌വർക്കിങ് അവസരം.
കൂടുതൽ വിവരങ്ങൾക്ക്
ഇമെയിൽ: tedxnuals@gmail.com
ഗായത്രി മേനോൻ: +91 90613 45130
അലീന സുജിത്ത്: +91 70340 12345
ഗായത്രി സുരേഷ്: +91 77366 41393