സുരക്ഷ ഉറപ്പാക്കാൻ 'ഡിജിറ്റൽ കോണ്ട'വുമായി ജർമൻ കമ്പനി; ആശങ്കയും ട്രോളുമായി സമൂഹമാധ്യമങ്ങൾ
സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാകുക– ആരെയും ഭയപ്പെടുത്തുന്നതാണ് ഈ അവസ്ഥ. ചിലപ്പോഴൊക്കെ നമ്മുടെ ഫോണുകളെപ്പോലും അവിശ്വസിക്കേണ്ടി വരുന്ന ആ സാഹചര്യം ഒഴിവാക്കാൻ ഒരു സൂപ്പർ ആപ് പുറത്തിറക്കിയിരിക്കുകയാണ് ജർമൻ ലൈംഗിക ആരോഗ്യ ബ്രാൻഡായ ബില്ലി ബോയ്. സ്വകാര്യനിമിഷങ്ങളിലെ അനധികൃത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങുകൾ തടയാൻ

സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാകുക– ആരെയും ഭയപ്പെടുത്തുന്നതാണ് ഈ അവസ്ഥ. ചിലപ്പോഴൊക്കെ നമ്മുടെ ഫോണുകളെപ്പോലും അവിശ്വസിക്കേണ്ടി വരുന്ന ആ സാഹചര്യം ഒഴിവാക്കാൻ ഒരു സൂപ്പർ ആപ് പുറത്തിറക്കിയിരിക്കുകയാണ് ജർമൻ ലൈംഗിക ആരോഗ്യ ബ്രാൻഡായ ബില്ലി ബോയ്. സ്വകാര്യനിമിഷങ്ങളിലെ അനധികൃത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങുകൾ തടയാൻ രൂപകല്‍പ്പന ചെയ്ത ഈ ആപ്പിന്റെ പേര് ക്യാംണ്ടോം എന്നാണ്. ഡിജിറ്റൽ കോണ്ടം ഫോർ ദി ഡിജിറ്റൽ ജനറേഷൻ എന്നാണ് ഇതിന്റെ പരസ്യവാചകം.
പങ്കാളികളുമായി തെറ്റുമ്പോഴും മറ്റും ഉണ്ടാകുന്ന പ്രതികാര വിഡിയോ ചോർത്തലുകളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ആപ് ഇതിനകം 30ൽ അധികം രാജ്യങ്ങളിൽ വളരെ പ്രചാരം നേടിയിട്ടുണ്ട്. പങ്കാളിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ക്കു മുൻപ് ഇരുഫോണുകളും അടുത്തു വച്ചശേഷം വെർച്വൽ ബട്ടൺ താഴേക്കു സ്വൈപ് ചെയ്യുമ്പോൾ ക്യാമറ, മൈക്രോഫോൺ സംവിധാനങ്ങളെല്ലാം പ്രവർത്തന രഹിതമാകുകയാണ് ചെയ്യുക.
ആപ്പിന്റെ നിയന്ത്രണം മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ ഒരു അലാം മുഴങ്ങും, സ്വകാര്യതാ ഭീഷണിയെക്കുറിച്ച് ഇരുകക്ഷികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഒരേസമയം നിരവധി ഉപകരണങ്ങൾ ബ്ലോക് ചെയ്യാന്‍ ഈ ആപ്പിനു കഴിയും. കാംഡം ആപ്പ് ആൻഡ്രോയിഡിൽ ലഭ്യമാണ്, ഐഓഎസിൽ ഉടൻ ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു.
ഈ ആപ്പിനെപ്പറ്റി സോഷ്യൽ മിഡിയ സമ്മിശ്ര പ്രതികരണങ്ങളുമായാണ് രംഗത്തുവന്നത്. നമ്മുടെ സമൂഹത്തിൽ പങ്കാളികൾക്ക് ഇതുപോലൊരു ആപ് ആവശ്യമായി വരുന്നത് സങ്കടകരമാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം ഐലവ്യു വൈറസിനെതിരെയാണോ ഈ മുൻകരുതലെന്ന് മറ്റൊരാൾ എഴുതി. ഇത്തരത്തിൽ സ്വകാര്യതയും അതേപോലെ പരസ്പര സമ്മതവും ആവശ്യമായുള്ള സമൂഹത്തിൽ ഇത്തരമൊരു ആപ് സുരക്ഷിതമായിരിക്കുമെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഈ ആപ് മറ്റൊരു ഭീഷണിയായി മാറുമോയെന്ന ആശങ്കയും മറ്റൊരു വിഭാഗം പങ്കുവച്ചു.