ഇറാൻ–ഇസ്രയേൽ സംഘർഷം; ഇരുപക്ഷമായി ലോകരാജ്യങ്ങൾ, ആരുടെ കൂടെ നിൽക്കും ഇന്ത്യ?
തമ്മിൽ അതിർത്തികളില്ല, ആയിരക്കണക്കിനു കിലോമീറ്റർ ആകലെ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങൾ. പക്ഷേ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ സംഘർഷങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ചെറിയ സംഘർഷങ്ങൾ ഇപ്പോൾ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്.

തമ്മിൽ അതിർത്തികളില്ല, ആയിരക്കണക്കിനു കിലോമീറ്റർ ആകലെ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങൾ. പക്ഷേ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ സംഘർഷങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ആ ചെറിയ സംഘർഷങ്ങൾ ഇപ്പോൾ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങൾക്കും പിന്തുണയായി ശക്തരായ രാജ്യങ്ങളുള്ളതിനാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.
ഇരുവശത്തും ആൾനാശമുണ്ടാകുന്ന മിസൈൽ, വ്യോമാക്രമണങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ആണവ ശക്തികളാണ് ഇരു രാജ്യങ്ങളുമെന്ന് കരുതപ്പെടുന്നതിനാൽ ഒരു യുദ്ധമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നതാണെന്നാണ് ഏവരും സമ്മതിക്കുന്നു. ഇസ്രയേലിന്റെ എതിർ ആക്രമണങ്ങൾക്കിടയിലും എണ്ണ, ആണവ കേന്ദ്രങ്ങൾ ഒഴിവാക്കുന്നതായി കാണപ്പെട്ടത് അമേരിക്ക പോലുള്ള രാജ്യങ്ങളുടെ സമ്മർദ ഫലമായാണെന്ന് കരുതപ്പെടുന്നു.
പാകിസ്ഥാൻ: ഇറാനെതിരായുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ് പാകിസ്ഥാൻ. അതേസമയം ഇറാനുമായി ദീർഘ അതിർത്തി പങ്കിടുകയും അതേസമയം അമേരിക്കയുടെ സഖ്യകക്ഷിയായി നിൽക്കുകയും ചെയ്യുന്ന പാകിസ്ഥാൻ ഇടാൻ സാധ്യത കുറവാണ്. നിലവിലെ സംഘർഷത്തിലെ വളർച്ചയിൽ ഇസ്രയേലിനെതിരെ ആരോപണം ഉന്നയിക്കുന്ന പാകിസ്ഥാൻ യുഎൻ രക്ഷാസമിതിയോട് ഇടപെടാനാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദി അറേബ്യ:ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു.
യുഎഇ: ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ചും പ്രദേശത്തെ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത് വെബ്സൈറ്റിൽ യുഎഇ പ്രസ്താവന പ്രസിദ്ധീകരിച്ചു.
ഇറാഖ്: ഇസ്രയേലിന്റെ ആക്രമണാത്മക നടപടികളെ വിമർശിക്കുകയും സ്ഥിരത പുനസ്ഥാപിക്കാൻ രാജ്യാന്തര സഹകരണം ആവശ്യപ്പെടുകയുമാണ് ഇറാഖ് ചെയ്യുന്നത്.
യുഎസ്: ഇറാന്റെ മുൻകാല ആക്രമണങ്ങൾക്കെതിരെയുള്ള കൃത്യമായ പ്രതികരണമായിരുന്ന ഇസ്രയേലിന്റേതെന്നും സാധാരണക്കാർക്ക് വളരെ കുറവാണ് അപകടമുണ്ടായതെന്നുമാണ് അമേരിക്കൻ ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കാൻ ഏതുഘട്ടത്തിലും തയാറാണെന്നും അമേരിക്ക പറഞ്ഞുവയ്ക്കുന്നുണ്ട്.
ബ്രിട്ടൻ: ഇറാൻ ആക്രമണത്തിനെതിരെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും പക്ഷേ കൂടുതൽ അനിഷ്ടങ്ങളുണ്ടാക്കാൻ സംയമനം പാലിക്കണമെന്നുമാണ് ബ്രിട്ടൻ അഭ്യർഥിച്ചിരിക്കുന്നത്.
ഇന്ത്യ: സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തി സംയമനം പാലിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. പ്രശ്നങ്ങൾ ചർച്ചകളിലൂടെ നയതന്ത്ര തലത്തിൽ പരിഹരിക്കപ്പെടണമെന്നുമാണ് പ്രസ്താവനയിൽ പറഞ്ഞത്.
ഇനി എന്ത്?
ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. അതിനാൽത്തന്നെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഈ രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടേയേക്കാം. ഈ ആക്രമണങ്ങൾ രൂക്ഷമായി മാറാൻ സാധ്യത വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. കാരണം ആക്രമണം സാധാരണ ജീവിതത്തെ ബാധിച്ചില്ലെന്നും നാശനഷ്ടങ്ങൾ തുലോം പരിമിതമായിരുന്നു എന്നാണ് ഇറാനിലെ മാധ്യമങ്ങള്‍ പറയുന്നത്.