പുനര്‍ജന്മം യാഥാര്‍ഥ്യമെന്ന് പെന്റഗണിന്റെ രഹസ്യപഠനം! നിഗൂഢമായി ഇരുപത്തിയഞ്ചാം പേജ്
പുനര്‍ജന്മം യാഥാര്‍ഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കന്‍ സൈന്യം നടത്തിയ ഒരു രഹസ്യ പഠനത്തില്‍ കണ്ടെത്തിയത് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ വെയിന്‍ എം. മക്‌ഡോണള്‍ഡ് 1983ല്‍ തയ്യാറാക്കിയ അനാലിസിസ് ആന്‍ഡ് അസസ്‌മെന്റ് ഓഫ് ദി
പുനര്‍ജന്മം യാഥാര്‍ഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കന്‍ സൈന്യം നടത്തിയ ഒരു രഹസ്യ പഠനത്തില്‍ കണ്ടെത്തിയത് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ വെയിന്‍ എം. മക്‌ഡോണള്‍ഡ് 1983ല്‍ തയ്യാറാക്കിയ അനാലിസിസ് ആന്‍ഡ് അസസ്‌മെന്റ് ഓഫ് ദി
പുനര്‍ജന്മം യാഥാര്‍ഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കന്‍ സൈന്യം നടത്തിയ ഒരു രഹസ്യ പഠനത്തില്‍ കണ്ടെത്തിയത് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ വെയിന്‍ എം. മക്‌ഡോണള്‍ഡ് 1983ല്‍ തയ്യാറാക്കിയ അനാലിസിസ് ആന്‍ഡ് അസസ്‌മെന്റ് ഓഫ് ദി
പുനര്‍ജന്മം യാഥാര്‍ഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കന്‍ സൈന്യം നടത്തിയ ഒരു രഹസ്യ പഠനത്തില്‍ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ വെയിന്‍ എം. മക്‌ഡോണള്‍ഡ് 1983ല്‍ തയ്യാറാക്കിയ അനാലിസിസ് ആന്‍ഡ് അസസ്‌മെന്റ് ഓഫ് ദി ഗേറ്റ്‌വെ പ്രോസസ് എന്ന പേരിലുള്ള 29 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇത് സിഐഎ 2003ല്‍ പൊതുജനത്തിന് ലഭിക്കത്തക്ക രീതിയില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് കൊമേഡിയന്‍ സേറാ ഹോളോകോം സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചതാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 'ബോധമണ്ഡലം എന്നത് ഊര്‍ജമാണ്. അത് ഉള്ളതാകട്ടെ നമ്മുടെ യാഥാര്‍ഥ്യ ബോധത്തിന് പുറത്താണ്, 'ഊര്‍ജം...ഒരിക്കലും നശിക്കുന്നില്ല'. മക്‌ഡൊണാള്‍ഡിന്റെ റിപ്പോര്‍ട്ട് വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ പറയുന്നു.
ഗേറ്റ്‌വെ പ്രൊജക്ട് വളരെ രഹസ്യമായി നടത്തിവന്ന ഒന്നായിരുന്നു. സൈനികരുടെ ബോധമണ്ഡലത്തിന് മാറ്റം വരുത്തി കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. ഇത് പരിശീലിക്കുന്ന ആളുടെ ബോധമണ്ഡലത്തെ, ശാരീരികമായ ചുറ്റുപാടുകളുടെ പരിമിതികള്‍ക്കു വെളിയിലെത്തിക്കാനും, അങ്ങനെ അന്തിമമായി സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമികളെ മറികടക്കാനുമായിരുന്നു ശ്രമം, എന്ന് റിപ്പോര്‍ട്ട് പറയുന്നു.
'കണ്ണുതള്ളിക്കുന്ന' അവകാശവാദങ്ങള്‍
മണ്‍റോ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഗേറ്റ്‌വെ പ്രോസസ് പരിശീലന പദ്ധതിയില്‍ ബോധമണ്ഡലത്തിന് മാറ്റം വരുത്തുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹെമിസ്‌ഫെറിക് സിങ്ക്രണൈസേഷന്‍ എന്ന സമ്പ്രദായം ഉപയോഗിച്ച് ബോധമണ്ഡലത്തിന് മാറ്റം വരുത്തുകഎന്ന ലക്ഷ്യവും ഉണ്ടായിരുന്നു. സ്‌പേസ്‌ടൈമിന് പുറത്തുള്ള മണ്ഡലത്തെ മണ്‍റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരുന്നത് അബ്‌സലൂട്ട് എന്ന വാക്ക് ഉപയോഗിച്ചായിരുന്നു.
ബോധമണ്ഡലം അബ്‌സലൂട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അത് ഓര്‍മകളും കൊണ്ടുവരും എന്നായിരുന്നു മണ്‍റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. ഓര്‍മകള്‍ ഓരോ പുനര്‍ജന്മവും വഴി ജന്മത്തില്‍ നിന്ന് ജന്മത്തിലേക്ക് എത്തുന്നു എന്നും ഇന്‍സ്റ്റിറ്റ്യൂട്ട്അവകാശപ്പെടുന്നു. ഇത്തരം കണ്ടെത്തലുകളെല്ലാം അമേരിക്കയുടെ സൈനിക ഇന്റലിജന്‍സ് നടത്തിയതാണെന്നതാണ് ഇപ്പോള്‍ ഇതേപ്പറ്റി സമൂഹ മാധ്യമങ്ങള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവരുടെ 'കണ്ണുതള്ളിച്ചിരിക്കുന്നത്'.
പുനര്‍ജന്മം നടന്നു എന്ന് അവകാശപ്പെടുന്ന 2,500 ലേറെ കേസുകൾ
തന്റെ വാദം സമര്‍ത്ഥിക്കാനായി യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയ മെഡിക്കല്‍ സ്‌കൂളിന്റെ, ഡിവിഷന്‍ ഓഫ് പെര്‍പെക്ച്വല്‍ സ്റ്റഡിസ് ഗവേഷണ വിഭാഗം ശേഖരിച്ചിരിക്കുന്ന ഡേറ്റയും സേറ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ക്ക് പുനര്‍ജന്മം നടന്നു എന്ന് അവകാശപ്പെടുന്ന 2,500 ലേറെ കേസുകളാണ് ഇതിലുള്ളത്. ഇതില്‍ പലതും അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെയാണ്. തങ്ങള്‍ക്ക് കഴിഞ്ഞ ജന്മങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു.
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ഇതു സാധിക്കുന്നത്,സേറ ചോദിക്കുന്നു. അവര്‍ക്ക് കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമാണെന്നാണ് തന്റെ തോന്നലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഗേറ്റ്‌വെയുടെ പഠനം ആത്മീയതയുമായി ബന്ധപ്പെട്ട പുനര്‍ജന്മം എന്ന വിഷയം മാത്രമല്ല ആരാഞ്ഞത്. എന്താണ്, ബോധമണ്ഡലം, എന്താണ് മരണാനന്തര ജീവിതം തുടങ്ങിയ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. മക്‌ഡോണള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചാരവൃത്തി പാരനോര്‍മല്‍ ശേഷി വഴി സാധിക്കുമോ എന്ന കാര്യവും പരാമര്‍ശിക്കുന്നു.
അതീന്ദ്രിയ ചാരവൃത്തി
അത്തരം ഒരു സാധ്യതയുണ്ടെന്നുള്ള വാദം 1983ല്‍ ശക്തിയുക്തം ഉയര്‍ത്തിയിരുന്ന അമേരിക്കന്‍ സേനാ പ്രമുഖരില്‍ ഒരാളായിരുന്നു മേജര്‍ ജനറല്‍ ആല്‍ബര്‍ട്ട് സ്റ്റബ്ള്‍ബൈന്‍ III. തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജോ മക്‌മോണീഗിളിനെ റഷ്യന്‍ സൈനിക കേന്ദ്രങ്ങളെ റിമോട്ടായി നിരീക്ഷിക്കാന്‍ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇത്തരത്തിലൊരു റിമോട്ട് വ്യൂവര്‍ പദവിയിലാണ് ജോ അടുത്ത 20 കൊല്ലം മേരിലാന്‍ഡിലെ ഫോര്‍ട്ട് മീഡില്‍ ജോലിയെടുത്തത്. ഇതില്‍ തനിക്ക് ഏകദേശം 28 ശതമാനം വിജയം കിട്ടിയെന്നും ജോ അവകാശപ്പെടുന്നു. അത് അത്ര മികച്ച പ്രകടനമൊന്നുമല്ല. പക്ഷെ, ഒരു പ്രതീക്ഷയുമില്ലാതിരുന്ന ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തന്നെപ്പോലെയുള്ളവരെ ചുമതല ഏല്‍പ്പിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
തന്നെപ്പോലെയുള്ളവര്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ വീണ്ടും പരിശോധിച്ച ശേഷം മാത്രമായിരുന്നു നീക്കമെന്നും ജോ പറയുന്നു. മക്‌ഡോണള്‍ഡ് പറയുന്നത്, യുക്ത്യാനുസൃതമായി തന്നെ ഗേറ്റ്‌വേയുടെ കണ്ടെത്തലുകള്‍ കാണാമെന്നാണ്. എന്നാല്‍, ഇതിലൊക്കെ ഒരു പ്രശ്‌നവുമുണ്ട്: ഇത്തരത്തിലുള്ള അനുഭവങ്ങളൊന്നും യാതൊരു തരത്തിലുമുള്ള സ്ഥിരതയില്ല, അവ നിയന്ത്രിക്കാനാവില്ല എന്നും മക്‌ഡോണള്‍ട് പറയുന്നു.
അത് നടക്കണമെങ്കില്‍ ദീര്‍ഘകാലത്തെ പരിശീലനം വേണമെന്ന് അദ്ദേഹം പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഗേറ്റ്‌വേ മുന്നോട്ടുവയ്ക്കുന്നതു പോലെയുള്ള ഒരുസാധ്യത തള്ളിക്കളയാനാവില്ലെന്നു തന്നെയല്ല് അമേരിക്കന്‍ ഇന്റലിജന്‍സ് ഇത് പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.
റിപ്പോര്‍ട്ടിലെ 25-ാം പേജ് കാണാനില്ല
മക്‌ഡോണള്‍ഡിന്റെ റിപ്പോര്‍ട്ടിലെ 25-ാം പേജ് കാണാനില്ലെന്നുള്ളത് നിഗൂഢമായ ഒരു കാര്യമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഗേറ്റ്‌വെ എങ്ങനെ പ്രായോഗികമായി പ്രയോജനപ്പെടുത്താം എന്ന് പറയുന്നത് ഈ പേജിലാണെന്നാണ് അനുമാനം. ഇതും പുറത്തുവിടണം എന്നു പറഞ്ഞ് സിഐഎക്ക് ഒരു നിർദ്ദേശം സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍, തങ്ങളുടെ കൈയ്യില്‍ അങ്ങനെ ഒരു പേജ് ഒരിക്കലും ഉണ്ടായിരുന്നില്ലെന്നാണ് സിഐഎ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍, ഈ പേജില്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള ശേഷികള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ശക്തമായ സമ്പ്രദായങ്ങളാണ് അതില്‍ വിവരിച്ചിരിക്കുന്നതെന്ന് ചില ഗൂഢാലോചനാ വാദക്കാര്‍ പറയുന്നു.