ഫ്ലിപ്കാര്‍ട്ട് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ പണം മുടക്കണം?, നിലവിലുണ്ടെന്നും ആരും ശ്രദ്ധിക്കാത്തതാണെന്നും കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലൊന്നായ ഫ്ലിപ്കാര്‍ട്ട് ക്യാന്‍സല്‍ ചെയ്യാന്‍ ഫീസ് വാങ്ങിക്കുന്ന പുതിയൊരു മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓര്‍ഡര്‍ നല്‍കി നിശ്ചിത സമയത്തിനു ശേഷം ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീ എന്ന പേരില്‍ പണം

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലൊന്നായ ഫ്ലിപ്കാര്‍ട്ട് ക്യാന്‍സല്‍ ചെയ്യാന്‍ ഫീസ് വാങ്ങിക്കുന്ന പുതിയൊരു മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓര്‍ഡര്‍ നല്‍കി നിശ്ചിത സമയത്തിനു ശേഷം ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീ എന്ന പേരില്‍ പണം ഈടാക്കാനാണ് ഫ്ലിപ്കാര്‍ട്ട് ഉദ്ദേശിക്കുന്നതത്രെ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ രണ്ട് വർഷമായി ഈ നയം നിലവിലുണ്ടെന്നും 24 മണിക്കൂറിനുശേഷം റദ്ദാക്കിയാൽ ഈ ഫീസ് ഈടാക്കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഫ്ലിപ്കാട്ടിന്റെ ഔദ്യോഗിക നയം അനുസരിച്ച്, ഷിപ്പ്മെൻ്റിനായി ഓർഡർ പ്രോസസ്സ് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനുമായി വിൽപ്പനക്കാരും ലോജിസ്റ്റിക്സ് പങ്കാളികളും നടത്തുന്ന ചെലവുകൾ നികത്തുന്നതിനാണ് റദ്ദാക്കൽ ഫീസ് നടപ്പിലാക്കുന്നതത്രെ.ഈ നയം കുറച്ച് കാലമായി നിലവിലുണ്ടെങ്കിലും, പല ഉപഭോക്താക്കൾക്കും ഇത് വരെ ഇത് അറിയില്ലായിരുന്നുവെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ക്യാന്‍സലേഷന്‍ ഫീ വാങ്ങിച്ച വസ്തുവിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കാം എന്ന് ഡിജിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതക്കുറവുണ്ട്. നിലവില്‍, വാങ്ങിയ ഏത് ഉല്‍പ്പന്നവും പണം നല്‍കാതെ ക്യാന്‍സല്‍ചെയ്യാം. ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് എന്ന നിലയില്‍ ഫ്ലിപ്കാര്‍ട്ട് വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സെല്ലര്‍മാര്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം കുറയ്ക്കാനായാണ് പുതിയ നീക്കമെന്നാണ് കേള്‍വി. അതേസമയം, ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കും മറ്റും എങ്ങനെയാണ് ക്യാന്‍സലേഷന്‍ ഫീ ഈടാക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.