'ബജറ്റിലൊതുങ്ങുന്ന' ഐഫോണ്‍ 16ഇ,16,15; ഏത് വാങ്ങണമെന്ന് അറിയാം

തുടക്ക ശ്രേണിയിലുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആപ്പിളിന്റെ മികച്ച മൂന്നു മോഡലുകളാണ് ഉള്ളത്. ബജറ്റിലൊതുങ്ങുമെന്നൊക്കെയുള്ള വാഗ്ദാനവുമായി ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 15. ഇവയില്‍ ഏതാണ് വാങ്ങുന്നതെന്ന് നോക്കുന്നതിന് മുൻപ് ഒന്ന് അടുത്തു
തുടക്ക ശ്രേണിയിലുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആപ്പിളിന്റെ മികച്ച മൂന്നു മോഡലുകളാണ് ഉള്ളത്. ബജറ്റിലൊതുങ്ങുമെന്നൊക്കെയുള്ള വാഗ്ദാനവുമായി ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 15. ഇവയില്‍ ഏതാണ് വാങ്ങുന്നതെന്ന് നോക്കുന്നതിന് മുൻപ് ഒന്ന് അടുത്തു
തുടക്ക ശ്രേണിയിലുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആപ്പിളിന്റെ മികച്ച മൂന്നു മോഡലുകളാണ് ഉള്ളത്. ബജറ്റിലൊതുങ്ങുമെന്നൊക്കെയുള്ള വാഗ്ദാനവുമായി ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 15. ഇവയില്‍ ഏതാണ് വാങ്ങുന്നതെന്ന് നോക്കുന്നതിന് മുൻപ് ഒന്ന് അടുത്തു
തുടക്ക ശ്രേണിയിലുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആപ്പിളിന്റെ മികച്ച മൂന്നു മോഡലുകളാണ് ഉള്ളത്. ബജറ്റിലൊതുങ്ങുമെന്നൊക്കെയുള്ള വാഗ്ദാനവുമായി ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 15. ഇവയില്‍ ഏതാണ് വാങ്ങുന്നതെന്ന് നോക്കുന്നതിന് മുൻപ് ഒന്ന് അടുത്തു പരിചയപ്പെടാം.
തുടക്ക മോഡലായി ആപ്പിള്‍ അവതരിപ്പിച്ചിരുന്ന ഐഫോണ്‍ 16ഇയുടെ വില വര്‍ദ്ധിച്ച കാര്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. ആദ്യ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ അവതരിപ്പിച്ച സമയത്ത് തുടക്ക വേരിയന്റിന്റെ എംആര്‍പി 39,000 രൂപയായിരുന്നു. എന്നാല്‍, അധികം താമസിയാതെ ഇത് 32,000 രൂപയ്‌ക്കൊക്കെ വാങ്ങാന്‍ ലഭിക്കുമായിരുന്നു. എന്നാല്‍, ഐഫോണ്‍ 16ഇയുടെ തുടക്ക വേരിയന്റിന് 59,900 രൂപ നല്‍കണം. സെയിലുകളിലും മറ്റും ഇതിലും താഴ്ത്തി ഇരട്ട പിന്‍ക്യാമറാ സിസ്റ്റവും, ഡൈനമിക് ഐലൻഡും ഉള്ള ഐഫോണ്‍ 15 വാങ്ങാന്‍ സാധിക്കും. എന്നാല്‍, ഐഫോണ്‍ 16നെക്കാള്‍ ഇതിന് വിലക്കുറവും ഉണ്ട്.
ആര്‍ക്കാണ് ഐഫോണ്‍ 16ഇ ആകര്‍ഷകം?
ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 11 തുടങ്ങിയ മോഡലകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഐഫോണ്‍ 16ഇ ആകര്‍ഷകമായേക്കാം. എന്നാല്‍, പ്രീമിയം മോഡല്‍ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ പണം നല്‍കി ഐഫോണ്‍ 16 വാങ്ങുന്നതു തന്നെയായിരിക്കും നല്ലത്.
നേരത്തെ ഉപയോഗിച്ചു വന്ന എസ്ഇ കളഞ്ഞ് ഇ മാത്രം പുതിയ മോഡലിന്റെ പേരിനൊപ്പം ഉള്‍പ്പെടുത്തിയത് വില കുറഞ്ഞ മോഡലാണ് എന്ന പ്രതീതി മായിച്ചു കളയാനാണ്. ബജറ്റ് ഫോണുകളായി അവതരിപ്പിച്ച എസ്ഇ വില്‍പ്പനയിലും മെച്ചമായിരുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മറ്റൊരു ഐഫോണിലുമില്ലാത്ത 5ജി മോഡം
ഐഫോണ്‍ 16ഇ വാങ്ങാന്‍ പരിഗണിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലൊന്ന് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ 5ജി മോഡമാണ്. ആപ്പിള്‍ തന്നെ ഡിസൈന്‍ ചെയ്തതാണിത്. ആദ്യമായാണ് ഒരു ഫോണില്‍ കമ്പനി ഇത് ഉപയോഗിക്കുന്നത്. മറ്റു ഫോണുകളിലെല്ലാം ക്വാല്‍കം കമ്പനിയില്‍ നിന്നു വാങ്ങിയ മോഡമാണ് ഉള്ളത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇത് ഒരു പരീക്ഷണമാണ്. 5ജി മോഡം നിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാകുമോ എന്നറിയാനുള്ള ആപ്പിളിന്റെ ശ്രമമാണിവിടെ കാണാന്‍ സാധിക്കുന്നത്. പുതിയ സി1 സെല്ല്യൂലര്‍ മോഡം, എ18 ചിപ്പ്, ഐഓഎസ് 18 എന്നിവ സമ്മേളിപ്പിക്കുക വഴി ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്ന് കമ്പനി അവകാശപ്പെടുന്നു.
ഡിസൈന്‍, ഡിസ്‌പ്ലെ
മൂന്നു മോഡലുകള്‍ക്കും 6.1-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സക്രീനാണ്. എന്നാല്‍, ഐഫോണ്‍ 16ഇ മോഡലിന് പഴയ മോഡലുകളെ അനുസ്മരിപ്പിക്കുന്ന നോച് ആണ്. ശരിക്കു പറഞ്ഞാല്‍ ഐഫോണ്‍ 14ന്റെ ഡിസൈന്‍. ഐഫോണ്‍, 15, 16 മോഡലുകള്‍ക്ക് ഡൈനമിക് ഐലന്‍ഡ് ഉണ്ട്. ഇരു മോഡലുകളുടെയും സ്‌ക്രീനിന് 2000 നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ് ഉണ്ട്. എന്നാല്‍, ഐഫോണ്‍ 16ന് മുന്‍ മോഡലുകളെക്കാളെല്ലാം 50 ശതമാനം ഈടു നില്‍ക്കുന്ന ഫ്രണ്ട് ഗ്ലാസ് ഉണ്ട്.
ആക്ഷന്‍ ബട്ടണ്‍
ഐഫോണ്‍ 15നെ പോലെയല്ലാതെ കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷന്‍ ബട്ടണ്‍ ഐഫോണ്‍ 16ഇ മോഡലിന് ഉണ്ട്.
പ്രകടനം, ബാറ്ററി ലൈഫ്
ഐഫോണ്‍ 16ഇ, ഐഫോണ്‍ 15നെ കവച്ചു വയ്ക്കുന്നത് പ്രകടനക്കരുത്തിന്റെ കാര്യത്തിലാണ്. ഐഫോണ്‍ 16നില്‍ ഉള്ള എ18 പ്രൊസസറിന് 30 ശതമാനം അധിക കരുത്തുണ്ട്. ഉള്‍പ്പെടുത്തിയിരിക്കുന്ന റാമിനെക്കുറിച്ചുള്ള വിവരം ആപ്പിള്‍ പുറത്തുവിടാറില്ല. വേണ്ടത്ര റാം ഇല്ലാത്തതിനാലാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഐഫോണ്‍ 15ന് ലഭിക്കാത്തത് എന്നാണ് കേള്‍വി.
അങ്ങനെയാണെങ്കില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന ഐഫോണ്‍ 16ഇ മോഡലിന് കൂടുതല്‍ റാമും ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ കരുത്തും, ആപ്പിള്‍ ഇന്റലിജന്‍സും വേണമെന്നുള്ളവര്‍ക്ക് ഐഫോണ്‍ 16ഇ, ഐഫോണ്‍ 15ന് പകരം പരിഗണിക്കാം.
ഐഫോണ്‍ 16ഇ ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ഐഫോണ്‍ 16നെ കവച്ചുവയ്ക്കുമെന്നു പറയുന്നു-ഒരു ഫുള്‍ ചാര്‍ജില്‍ 26 മണിക്കൂര്‍ വിഡിയോ പ്ലേബാക്ക് നടത്താം. എന്നാല്‍, അതിലും 4 മണിക്കൂര്‍ കുറവാണ് ഐഫോണ്‍ 16ന് എന്നു പറയുന്നു.
ക്യാമറാ സിസ്റ്റം
ഐഫോണ്‍ 16ഇക്ക് ഒറ്റ പിന്‍ ക്യാമറയാണ് ഉള്ളത്-48എംപി റെസലൂഷന്‍. ഐഫോണ്‍ 16, ഐഫോണ്‍ 15 മോഡലുകള്‍ക്ക് ഇരട്ട പിന്‍ ക്യാമറാ സിസ്റ്റം ഉണ്ട്. ഫോട്ടോഗ്രാഫിക്കും വിഡിയോ ഗ്രാഫിക്കും ഇത് കൂടുതല്‍ ബഹുമുഖ സാധ്യതകള്‍ തുറന്നിടുന്നു. എന്നാല്‍, ഐഫോണ്‍ 16, 15 മോഡലുകളിലെ അള്‍ട്രാ വൈഡ് ആങ്ഗിള്‍ ലെന്‍സ് വേണ്ടുന്നു വയ്ക്കുന്നവര്‍ക്ക് ഐഫോണ്‍ 16ഇ പരിഗണിക്കുകയും ചെയ്യാം.
വില
ഐഫോണ്‍ 16ഇ തിളങ്ങുന്നത് ഇവിടെയാണ്. എംആര്‍പി 59,900 രൂപ എന്നത് വരും കാലത്ത് സെയിലിലും മറ്റും ഏകദേശം 50,000 രൂപയ്‌ക്കൊക്കെ കിട്ടിയേക്കും. നിലവില്‍ ഐഫോണ്‍ തുടക്ക ശ്രേണിയുടെ മുഴുവന്‍ ഫീച്ചറുകളും വേണമെന്നുള്ളവര്‍ക്ക് ഐഫോണ്‍ 16 തന്നെ വാങ്ങേണ്ടിവരും. എംആര്‍പി 79,900 രൂപ.
ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 73,900 രൂപയ്ക്ക്. പുറമെ അധികമായി 4000 രൂപയുടെ ബാങ്ക് ഓഫര്‍ ഉണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനും കിഴിവ്. വിലയില്‍ മാറ്റം വന്നേക്കാം. നേരിട്ടു പരിശോധിച്ച് വാങ്ങാം:
ഐഫോണ്‍ 15 ഇതെഴുതുന്ന സമയത്ത് 61,499 രൂപയ്ക്ക് വില്‍ക്കുന്നു. പുറമെ അധികമായി 2000 രൂപയുടെ ബാങ്ക് ഓഫര്‍ ഉണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനും കിഴിവുമുണ്ട്. നേരിട്ടു പരിശോധിച്ച് വാങ്ങാം.
ഐഫോണ്‍ 16ഇ മോഡലിന് ഫെയ്‌സ്‌ഐഡി, യുഎസ്ബി-സി പോര്‍ട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷന്‍ ബട്ടണ്‍ തുടങ്ങിയവ ഉണ്ട്.
ഐഫോണ്‍ 16ഇ വേണോ ഐഫോണ്‍ 15 മതിയോ?
ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി അല്‍പ്പം മികച്ച ഡിസൈന്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഐഫോണ്‍ 15 പരിഗണിക്കാം. എന്നാല്‍, ആപ്പിള്‍ ഇന്റലിജന്‍സ്, അധിക കരുത്ത്, കൂടുതല്‍ വര്‍ഷത്തെ അധിക സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് തുടങ്ങിയവയ്ക്കാണ് പ്രാധാന്യമെങ്കില്‍ ഐഫോണ്‍ 16ഇ വില്‍പ്പനയ്ക്ക് എത്തുന്നതു വരെ കാത്തിരിക്കാം.