പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന്‍ മേഖലകള്‍ വരെ ഉള്‍പ്പെടുന്നു

പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന്‍ മേഖലകള്‍ വരെ ഉള്‍പ്പെടുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന്‍ മേഖലകള്‍ വരെ ഉള്‍പ്പെടുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ ഒന്ന് അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന്‍ മേഖലകള്‍ വരെ ഉള്‍പ്പെടുന്നു എന്ന് ദ് ഡെയിലി മെയില്‍. ജനനിബിഡ മേഖലകളാണ് ഇവയെല്ലാം എന്നതാണ് ശാസ്ത്രലോകത്തെ ഭയപ്പെടുത്തുന്നത്. 

നാസയുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറ്റലീന സ്‌കൈ സര്‍വേ പ്രൊജക്ടിലെ ഡേവിഡ് റാങ്കിന്‍ ആണ് പുതിയ അപകട മേഖലയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 2024 വൈആര്‍4 (2024 YR4) എന്നു വിളിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്നെങ്കില്‍ അതിനു സാധ്യതയുള്ളതായി വലിയൊരു ഭൂപ്രദേശമാണ് ഇപ്പോള്‍ ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നത്. നോര്‍ത് സൗത്ത് അമേരിക്ക മുതല്‍, പസഫിക്, സബ്-സഹാറന്‍ ആഫ്രിക്ക, പിന്നെ ഏഷ്യയിലേക്കും കടന്നേക്കാം. 

Image Credit: NASA
Image Credit: NASA
ADVERTISEMENT

500 ആറ്റം ബോംബുകളുടെ പ്രഹരശേഷി

ഏകദേശം എട്ടുവര്‍ഷത്തിനുളളില്‍ ഭൂമിയില്‍ ഇടിക്കാന്‍ ഇടയുള്ള ഈ അസ്റ്ററോയിഡിന് 500 ആറ്റം ബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത് എന്ന് മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു. ഹിരോഷിമയില്‍ ഇട്ട ബോംബുമായി താരതമ്യം ചെയ്താണ് ഈ കണക്ക്. ഇത്  വാഷിങ്ഡണ്‍ ഡിസിയോളം വരുന്ന ഒരു പ്രദേശം ഇല്ലാതാക്കാന്‍ കെല്‍പ്പുള്ളതാണെന്നാണ് വിലയിരുത്തല്‍. എട്ടു മെഗാടണ്‍ ടിന്‍ടിക്ക് സാധിക്കുന്നത്ര ഊര്‍ജമാകും ആഘാതം പുറംതള്ളുക. ഹിരോഷിമയില്‍ ഇട്ട ബോംബ് ഏകദേശം 15 കിലോടണ്‍ അല്ലെങ്കില്‍ 0.015 മെഗാടണ്‍ മാത്രമായിരുന്നു. 

2024 വൈആര്‍4 ഛിന്നഗ്രഹത്തിന്റെ വരവ് കഴിഞ്ഞ ഡിസംബറിലാണ് ഗവേഷകദൃഷ്ടിയില്‍ പെട്ടത്. ഇത് അപകടകാരിയാണെന്ന് നാസയുടെയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും വിലിയിരുത്തുകയും ചെയ്തു. ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിച്ചാല്‍ അവ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പറയുന്ന അളവ് ടൊറിനോ സ്‌കെയില്‍ (Torino Scale) ആണ്. ഇതിന്‍പ്രകാരം, ഭൂമിക്കു നേരെ വരുന്നു എന്ന് തിരിച്ചറിയപ്പെട്ട ഛിന്നഗ്രഹങ്ങളില്‍ ഭൂമിയില്‍ പതിക്കാന്‍ 1 ശതമാനത്തിലേറെ സാധ്യത കല്‍പ്പിക്കുന്നത് ഇതിനു മാത്രമാണ്. 

ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാന്‍ ഇപ്പോഴും നേരിയ സാധ്യതയെ ഉള്ളു എങ്കിലും, അതിന്റെ ഭീഷണി ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സുഡാന്‍, നൈജീരിയ, വെനിസ്വേല, കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന മേഖലയുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവചനങ്ങള്‍ ഗവേഷകര്‍ക്ക് നടത്താന്‍ സാധിക്കും. എവിടെയാണ് ഇതു പതിക്കുക എന്നതും അതിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുയോ കുറയ്ക്കുകയോ ചെയ്യാം. എന്നാല്‍, കൃത്യമായി ഏതു മേഖലയില്‍ ഇത് പതിക്കും എന്നു പറയാനുള്ള വിവരം ഇതുവരെ ഗവേഷകര്‍ക്ക് കിട്ടിയിട്ടില്ല. 

ADVERTISEMENT

2024 വൈആര്‍4നെ കുറിച്ച് ഇപ്പോള്‍ അറിയാവുന്ന വിവരങ്ങള്‍

∙2024 വൈആര്‍4 ആദ്യം ഗവേഷകരുടെ ശ്രദ്ധയില്‍ പെടുന്നത് ഡിസംബര്‍ 27, 2024

∙ഏകദേശം വലുപ്പം 40-90 മീറ്റര്‍ (130-300 അടി)

∙ഭൂമിയുടേതിന് അപേക്ഷികമായ വേഗത: മണിക്കൂറില്‍ 29,000 മൈല്‍ (മണിക്കൂറില്‍ 46,800 കിലോമീറ്റര്‍)

ADVERTISEMENT

∙പതിക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത ദിവസം ഡിസംബര്‍ 2, 2032

∙പതിക്കാനുള്ള സാധ്യത 2.1 ശതമാനം മുതല്‍

∙ആഘാതം 15-30 മെഗാടണ്‍ ടിഎന്‍ടി വരെ

2024 വൈആര്‍4ന്റെ നിലവിലെ സ്ഥിതി വച്ച് കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവചനം സാധ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. 1908ല്‍ ഭൂമിക്കു മുകളില്‍ വായുവില്‍ വച്ച് പൊട്ടിച്ചിതറിയ ടുങ്ഗുസ്‌ക (Tunguska) ഛിന്നഗ്രഹത്തിന്റെ പ്രഹരശേഷിയാണ് 2024 വൈആര്‍4നും പ്രതീക്ഷിക്കുന്നത്. ഇത് നടന്നത് ജനവാസമില്ലാത്ത സ്ഥലത്തിനു മുകളിലാണ് എങ്കിലും, അതിന്റെ ആഘാത തരംഗത്തില്‍ ഏകദേശം 80 ദശലക്ഷം മരങ്ങള്‍ നശിച്ചെന്നും 830 ചതുരശ്ര മൈല്‍ പ്രദേശത്ത് ബാധിച്ചുവെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്. ആഘാതം ഏകദേശം 15 മെഗാടണ്‍ ടിഎന്‍ടി ആയിരുന്നു എന്നും കണക്കാക്കപ്പെടുന്നു. 

 ഇത്ര ശക്തിയുള്ള ഒരു ആഘാതമാണ് ഉണ്ടാകുന്നതെങ്കില്‍ ഛിന്നഗ്രഹം പതിക്കുന്ന ഇടത്തു നിന്ന് 12 മൈല്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളും മറ്റും തകരുകയും, വന്‍തോതില്‍ മരണം സംഭവിക്കുകയും ചെയ്യും. 

Representative image. Photo Credits: Fernando Astasio Avila/ Shutterstock.com

ടുംഗസ്ക ഇവന്റ്

മുകളില്‍ പറഞ്ഞ ടുങ്ഗുസ്‌കാ സ്‌ഫോടനം 1908, ജൂണ്‍ 30ന് ആണ് ഉണ്ടായത്. ഇത് റഷ്യയിലെ സൈബീരിയിലെ  ടുങ്ഗുസ്‌കാ നദിക്ക് അടുത്തായിരുന്നു. മനുഷ്യ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഇത്തരം സംഭവങ്ങളില്‍ ഏറ്റവും വിനാശകാരിയായ ഛിന്നഗ്രഹ പതനം ഇതാണ്. ഇത് ഒരു അസ്‌റ്റെറോയിഡോ, മീറ്റെറോയിഡോ (meteoroid-ബഹരാകാശത്തു നിന്ന് എത്തുന്ന ചെറിയ പാറയോ, ലോഹമോ), വാല്‍നക്ഷത്രമോ ആയിരുന്നിരിക്കാമെന്നാണ് വിലയിരുത്തല്‍. 

ഏകദേശം 66 ദശലക്ഷം വര്‍ഷം മുൻപ് ഭൂമിയിലെത്തിയെന്നു അനുമാനിക്കപ്പെടുന്ന ചിക്‌സുലബ് (Chicxulub) എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന് ഏകദേശം 6 മൈല്‍ നീളമുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ആഘാതം നമ്മുടെ ഗ്രഹത്തിന്റെ അന്തര്‍ഭാഗത്തിനും, ജൈവികമായും മാറ്റം വരുത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഛിന്നഗ്രഹങ്ങളും മറ്റും ഭൂമിയിലേക്ക് എത്തുന്നതിന്റെ കാലയളവ്

ചെറിയ കണങ്ങള്‍ എല്ലാ ദിവസവും ഭൂമിയില്‍ പതിക്കുന്നു. ഒരു കാറിന്റെ വലിപ്പമുള്ളവ ഏകദേശം വര്‍ഷത്തില്‍ ഒരു തവണ ഭൗമമണ്ഡലത്തിലേക്കു പ്രവേശിക്കുന്നു. ഇവ അന്തരീക്ഷത്തില്‍ കൂറ്റന്‍ തീഗോളങ്ങള്‍ സൃഷ്ടിച്ച് കത്തിയമരുന്നു. നാലു മീറ്റര്‍ നീളമുള്ള അസ്‌റ്റെറോയിഡ് 1.3 വര്‍ഷത്തിനുള്ളില്‍ ഭൗമാന്തരീക്ഷത്തില്‍ കടക്കുന്നു. ഇവയും നാശമുണ്ടാക്കാറില്ല. 

എന്നാല്‍, 20 മീറ്ററിലേറെ വലിപ്പമുളള അസ്റ്ററോയിഡുകള്‍ ഒരു നൂറ്റാണ്ടില്‍ രണ്ടു തവണയൊക്കെ ഭൗമാന്തരീക്ഷത്തിലേക്കു വരുന്നുവത്രെ. ഇത്തരത്തിലൊന്നായിരുന്നു 2013ല്‍ ഉണ്ടായ ചെലിയബിന്‍സ്‌ക് (Chelyabinsk) ഇവന്റ്. 140 മീറ്ററിലേറെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയേ ലക്ഷ്യമാക്കി വരുന്നത് ഏകദേശം 25,000 വര്‍ഷത്തിലൊരിക്കലാണെന്നാണ് കണ്ടെത്തല്‍. അതിനാലാണ് അത്തരം സംഭവങ്ങള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ഇല്ലാത്തത്.

വരും മാസങ്ങളില്‍ നാസയും, ഇസയും (ESA) ഭൂമിയില്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ച് 22024 വൈആര്‍4നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് ഇത് പതിക്കാനിടയുള്ള പ്രദേശത്തെക്കുറിച്ച് പ്രവചിക്കും. ഈ അടിയന്തര ഘട്ടത്തില്‍ ജെയിംസ് വെബ് ടെലസ്‌കോപ്പ് ഉപയോഗിച്ച് 22024 വൈആര്‍4നെക്കുറിച്ച് പഠിക്കാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ക്ക് അനുമതി നല്‍കും.

ടെലസ്‌കോപ്പിന്റെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപോഗിച്ച് ഛിന്നഗ്രഹത്തില്‍ നിന്ന് പുറത്തുവരുന്ന ചൂട് അളന്ന് ഇതിന്റെ വലിപ്പത്തെക്കുറിച്ചും, ഭ്രമണപഥത്തെക്കുറിച്ചും കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ പുറത്തുവിടും. 

ഈ വര്‍ഷം മാര്‍ച്ചില്‍ 2024 വൈആര്‍4 ഭൂമിയോട് ഏകദേശം 5 ദശലക്ഷം മൈല്‍ അടുത്തെത്തും. അപ്പോള്‍ അതിനെ കൂടുതല്‍ സൂക്ഷ്മായി ഗവേഷകര്‍ക്ക് പഠിക്കാനും സാധിക്കും. കൂടുതല്‍ സൂക്ഷ്മമായ നീരീക്ഷണങ്ങള്‍ നടത്തും. ചിലപ്പോള്‍ ഭൂമിയില്‍ ഇടിക്കാതെ അത് കടന്നു പോകും എന്ന കണ്ടത്തല്‍ ഉണ്ടായേക്കാം. എന്നാല്‍, ഭൂമിയില്‍ ഇടിക്കില്ല എന്ന് ഇപ്പള്‍ പറയാനാവില്ലെന്നാണ് ഗവേഷകരുടെ നിലപാട്.

ചന്ദ്രനില്‍ ഇടിക്കുമോ?

ഭൂമിക്കു പകരം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത 333ല്‍ 1 ആണെന്നാണ് റാങ്കിന്‍ പറയുന്നത്. ഇത് ഭൂമിയെ ബാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് അത് കാണാം. പകിട്ടാര്‍ന്ന ഒരു കാഴ്ചയായിരിക്കും അത്. ഇതൊക്കെയാണെങ്കിലും, നിലവില്‍ അപകടമേഖലയില്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഛിന്നഗ്രഹത്തിന്റെ സാന്നിധ്യം അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ അത്യപായം വരുത്താനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനുമാവില്ല. 

നിലവില്‍ ഛിന്നഗ്രഹം ഭൂമിയെ ഇടിക്കും എന്ന് നാസയ്ക്ക് ഉറപ്പിച്ചു പറയാനാവില്ല. അതിനാല്‍ തന്നെ മനുഷ്യ ജീവനും വസ്തുവകകള്‍ക്കും ഉണ്ടായേക്കാവുന്ന നഷ്ടത്തിനു വേണ്ട പ്രതിവിധികള്‍ ആരായാനും ആകുന്നില്ല. ഒരു പ്രദേശത്ത് ഇടിക്കും എന്ന് നര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ ആ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കും. ഛിന്നഗ്രഹങ്ങളെ തകര്‍ക്കാനുള്ള നാസയുടെ ഡാര്‍ട്ട് പോലെ പ്ലാനറ്ററി ഡിഫൻസ് പദ്ധതികളുടെ സാധ്യതയും ആരായും. ഛിന്നഗ്രഹങ്ങളെ വഴിമാറ്റിവിടാനോ തകര്‍ക്കു കളയാനോ ഉള്ള ശ്രമം ആണിത്. 

ഇപ്പോള്‍ 2024 വൈആര്‍4 ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെങ്കിലും അതിന്റെ സഞ്ചാരപഥത്തില്‍ നേരിയ വ്യത്യാസം വന്നാല്‍ പോലും അത് അപകടമുണ്ടാക്കാതെ ഭൂമിയെ കടന്നു പോയേക്കാം എന്നും ഗവേഷകര്‍ കരുതുന്നു.  

English Summary:

Asteroid 2024 YR4 presents a low but concerning probability of impacting Earth in 2032. The potential devastation is significant, prompting ongoing monitoring and research to refine impact predictions.

Show comments