ബാറ്ററി ഇല്ലാതെ ജിയോ 4ജി ഡോംഗിള്‍

റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ പുതിയ യുഎസ്ബി ജിയോ ഡോംഗിള്‍ 2 എത്തുന്നു. റിലയന്‍സ് ജിയോഫൈ ഡിവൈസ് പോലെ തന്നെയാണ് ജിയോ ഡോംഗിളും പ്രവര്‍ത്തിക്കുന്നത്. എന്നാൽ ജിയോ ഡോംഗിളിൽ ബാറ്ററി ഇല്ല. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിൽ പുതിയ ഡിവൈസിന്റെ ചിത്രങ്ങൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പുതിയ ജിയോ ഡോംഗിളിന്റെ വില 1,999 രൂപയാണ്. ജിയോ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഡോംഗിളാണിത്.

ലാപ്‌ടോപ്, കംപ്യൂട്ടർ, പവര്‍ ബാങ്ക് ഉണ്ടെങ്കിൽ ഇത് പ്രവർത്തിപ്പിക്കാം‍. നേരത്തെ വിപണിയിലിറങ്ങിയ ജിയോഫൈ 4ജി ഡിവൈസിൽ 2,600 mAh ബാറ്ററിയാണുള്ളത്. തുടർച്ചയായി ആറു മണിക്കൂർ പ്രവര്‍ത്തിക്കും. ജിയോ 4ജി വൈപോഡിലും ബാറ്ററി ഉണ്ടായിരുന്നു. എന്നാൽ പുതിയ ജിയോ ഡോംഗിളിന്റെ ബാറ്ററി ലൈഫിനെ കുറിച്ച് പേടിക്കേണ്ടതില്ല. പവര്‍ സോഴ്‌സ് ഉണ്ടെങ്കിൽ എത്ര നേരം വേണമെങ്കിലും പ്രവര്‍ത്തിക്കും.

ഡിസംബർ 31 വരെ സൗജന്യ ഇന്റര്‍നെറ്റ് സേവനമായതിനാല്‍ ജിയോ സ്റ്റോറുകളില്‍ വൻ തിരക്കാണ്. എന്നാൽ ജിയോ 4ജി നെറ്റ്‌വർക്കിൽ വരിക്കാർ സംതൃപ്തരല്ല. നേരത്തെ ഓഫർ നൽകിയിരുന്ന വേഗതയൊന്നും ജിയോ 4ജിക്ക് ലഭിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്.