റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ; റിലിൻക്വിഷ്മെന്റ് അപേക്ഷ തിരുത്താമോ?
റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ പിഎസ്‌സി അവസരം നൽകാറില്ല. പുതിയ അപേക്ഷ നൽകാനേ കഴിയൂ. പുതിയ അപേക്ഷ പിഎസ്‌സിയിൽ ലഭിച്ചശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കാണ് ഇത് ഉപകരിക്കുക. ∙റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച

റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ (റിലിൻക്വിഷ്മെന്റ്) കൊടുത്ത അപേക്ഷ നിരസിച്ചാൽ പ്രശ്നം പരിഹരിച്ചു വീണ്ടും നൽകാൻ കഴിയുമോ? റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്?
റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ പിഎസ്‌സി അവസരം നൽകാറില്ല. പുതിയ അപേക്ഷ നൽകാനേ കഴിയൂ. പുതിയ അപേക്ഷ പിഎസ്‌സിയിൽ ലഭിച്ചശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കാണ് ഇത് ഉപകരിക്കുക.
∙റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ:
പിഎസ്‌സിയുടെ നടപടിക്രമങ്ങളിലെ ചട്ടം 18 (ii) ലാണ് റിലിൻക്വിഷ്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ളത്. ഇതനുസരിച്ച്, റിലിൻക്വിഷ്മെന്റിന് ഉദ്യോഗാർഥി നേരിട്ട് അപേക്ഷ നൽകണം. കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, നോട്ടറി സാക്ഷ്യപ്പെടുത്തിയ സ്റ്റാംപ് പേപ്പറിലുള്ള സത്യവാങ്മൂലം, അപേക്ഷകരുടെ ഫോട്ടോയുള്ള തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
മുൻപ് ഉദ്യോഗാർഥി സ്വയം തയാറാക്കുന്ന അപേക്ഷയാണ് നൽകേണ്ടിയിരുന്നത്. ഇപ്പോൾ നിശ്ചിത മാതൃക പിഎസ്‌സിയുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തി നൽകണം. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, ഒപ്പ്, തസ്തിക, ഓഫിസ് സീൽ എന്നിവ രേഖപ്പെടുത്തണം. ഇവയിൽ ഏതെങ്കിലും വിട്ടുപോയാൽ അപേക്ഷ നിരസിക്കും.
ഈ അപേക്ഷയോടൊപ്പം നോട്ടറിയിൽനിന്നു സ്റ്റാംപ് പേപ്പറിൽ ലഭിച്ച സത്യവാങ്മൂലവും സമർപ്പിക്കണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി തന്നെയാണോ അപേക്ഷ സമർപ്പിച്ചതെന്ന് ഉറപ്പു വരുത്താനാണിത്.
സത്യവാങ്മൂലത്തിൽ 'solemnly affirmed and signed before me by the deponent on this...... day of..... in my office at.....’ എന്ന രേഖപ്പെടുത്തൽ നിർബന്ധമായി ഉണ്ടാകണം.
റാങ്ക് ലിസ്റ്റ് പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകമാണു റിലിൻക്വിഷ്മെന്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. റാങ്ക് ലിസ്റ്റ് അംഗീകരിച്ച തീയതി വരെയുള്ള ഒഴിവുകളിലേക്ക് ഈ അപേക്ഷ പരിഗണിക്കും. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ അപേക്ഷാതീയതിക്കുശേഷം ലഭിക്കുന്ന ഒഴിവുകളിലേക്കാണു പരിഗണിക്കുക. അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ അവസരം ലഭിക്കില്ല. റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും കഴിയില്ല.