നൂറ്റിഅൻപതിലേറെ രാജ്യങ്ങളുമായി ഇരുനൂറിലേറെ ഉടമ്പടികൾ, മൂവായിരത്തോളം പദ്ധതികൾ, ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം– ചൈനയുടെയും പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെയും സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (ബിആർഐ) 10–ാം വർഷമെത്തുമ്പോൾ ചിത്രമിതാണ്. ‘ആഗോള’ ചൈന! യുഎസ് കേന്ദ്രീകൃതമായ ആഗോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റിഅൻപതിലേറെ രാജ്യങ്ങളുമായി ഇരുനൂറിലേറെ ഉടമ്പടികൾ, മൂവായിരത്തോളം പദ്ധതികൾ, ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം– ചൈനയുടെയും പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെയും സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (ബിആർഐ) 10–ാം വർഷമെത്തുമ്പോൾ ചിത്രമിതാണ്.

ആഗോള’ ചൈന!

ADVERTISEMENT

യുഎസ് കേന്ദ്രീകൃതമായ ആഗോള രാഷ്ട്രീയവ്യവസ്ഥയ്ക്കും ഡോളർ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയ്ക്കും ബദലായി ചൈന കേന്ദ്രീകൃത ആഗോളവ്യവസ്ഥയും യുവാൻ കേന്ദ്രീകൃത ലോക സമ്പദ്‌വ്യവസ്ഥയും രൂപപ്പെടുത്തിയെടുക്കാനുള്ള ഷിയുടെ നീക്കം ആദ്യഘട്ടം പിന്നിട്ടെന്നു പറയാം. പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ബെയ്ജിങ്ങിൽ ഒക്ടോബർ 17നും 18നും ബിആർഐ ഉച്ചകോടിതന്നെ നടത്തി.

വിവിധ അംഗരാജ്യങ്ങളിൽ വലിയ തുറമുഖങ്ങൾ, ഹൈവേകൾ, വിമാനത്താവളങ്ങൾ, ബുള്ളറ്റ് ട്രെയിൻ ട്രാക്കുകൾ, വൈദ്യുതനിലയങ്ങൾ, വിവരസാങ്കേതിക വികസനം തുടങ്ങിയ വമ്പൻ പദ്ധതികൾ ചൈനയുടെ നേതൃത്വത്തിൽ നടപ്പാക്കിവരികയാണ്. ബിആർഐ അംഗരാജ്യങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും ചൈനയുടെ സാമന്തരാജ്യങ്ങളാകുമെന്നും പലരും കടക്കെണിയിലാകുമെന്നും ശ്രീലങ്കയുടെയും ലാവോസിന്റെയും മാലദ്വീപിന്റെയും കെനിയയുടെയും അനുഭവം ചൂണ്ടിക്കാട്ടി വലിയ വിമർശനവും ഉയരുന്നുണ്ട്.

ADVERTISEMENT

ചൈന ‘വളരുന്നു’!

നിലവിൽ 152 രാജ്യങ്ങൾ ബിആർഐയിൽ ഒപ്പുവച്ചിട്ടുണ്ട്. നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യ വികസനപദ്ധതികളുംകൊണ്ട് പ്രധാനമായി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായി ചൈനയെ ബന്ധിപ്പിക്കുന്ന പദ്ധതിയായാണ് 2013ൽ ബിആർഐ വിഭാവനം ചെയ്തത്. ചൈനീസ് ഉൽപന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച പുരാതന പട്ടുപാതയുടെ മാതൃകയിൽ കര, സമുദ്ര മാർഗങ്ങളിലൂടെ രാജ്യങ്ങളുമായുള്ള വ്യാപാരവും സഹകരണവും ശക്തി പ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

ADVERTISEMENT

സ്വന്തം നിലയ്ക്ക് വൻ വികസനപദ്ധതികൾ നടപ്പാക്കാൻ ശേഷി കുറഞ്ഞ രാജ്യങ്ങൾക്ക് ഈ വാഗ്ദാനം സ്വപ്നസമാനമായിരുന്നു. ചൈനയ്ക്കാകട്ടെ, സ്വന്തം കമ്പനികൾക്കു കൂടുതൽ വലിയ വിപണികളും തൊഴിലവസരവും ലോകത്തിനു മുൻപിൽ ചൈനീസ് ശക്തിയുടെ വിളംബരവുമായിരുന്നു നേട്ടങ്ങൾ.

‘ചൈനയുടെ മാർഷൽ പ്ലാൻ’ എന്നാണു ബിആർഐ അറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയെ ലോകനേതൃത്വത്തിലേക്കുയർത്തിയ പദ്ധതിയാണ്, സ്റ്റേറ്റ് സെക്രട്ടറി ജോർജ് മാർഷൽ അവതരിപ്പിച്ച മാർഷൽ പ്ലാൻ. യുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമാണത്തിനായി വലിയ സഹായം അനുവദിക്കുന്നതായിരുന്നു പദ്ധതി. ഇതിലൂടെ അമേരിക്കൻ കമ്പനികൾക്കു വൻ വളർച്ചയുണ്ടാവുകയും യൂറോപ്യൻ രാജ്യങ്ങൾക്കുമേലും അതുവഴി ലോകമാകെയും അമേരിക്കയുടെ മേധാവിത്തം വളരുകയും ചെയ്തു. 

English Summary:

China Belt And Road Initiative Videsha Visesham Thozhilveedhi