പത്തു ദിവസം, പത്തു ചോദ്യം; തൊഴിൽവീഥി ഓണം ക്വിസിലൂടെ ദിവസവും നേടാം സമ്മാനം
‘ഓണപ്പൂക്കൾ പറിച്ചില്ലേ നീയോണക്കോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ?’ ഈ വരികൾ ആരുടേതാണെന്ന് അറിയാമോ? ഓണമെന്നാൽ ഓണക്കോടിയും ഓണസദ്യയും മാത്രമല്ല, ഒരായിരം വിവര വിശേഷങ്ങളുടേതുകൂടിയാണ്. പിഎസ്‌സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ധാരാളം. ഈ

‘ഓണപ്പൂക്കൾ പറിച്ചില്ലേ നീയോണക്കോടിയുടുത്തില്ലേ?
പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ?’
ഈ വരികൾ ആരുടേതാണെന്ന് അറിയാമോ?
ഓണമെന്നാൽ ഓണക്കോടിയും ഓണസദ്യയും മാത്രമല്ല, ഒരായിരം വിവര വിശേഷങ്ങളുടേതുകൂടിയാണ്. പിഎസ്‌സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ധാരാളം. ഈ ഓണക്കാലത്ത് എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥി ഓൺലൈനിൽ സെപ്റ്റംബർ 6 മുതൽ ‘അത്തം പത്തു ചോദ്യം’ എന്ന പേരിൽ ഓണം ക്വിസ് ആരംഭിക്കുകയാണ്. പ്രശസ്ത ക്വിസ്സിഷ്യൻ മൃദുൽ എം മഹേഷ് ആണ് ക്വിസ് അവതരിപ്പിക്കുന്നത്.
അത്തം മുതൽ തിരുവോണം വരെ ഓരോ ദിവസവും തൊഴിൽവീഥി ഓൺലൈനിൽ ചോദ്യം പ്രസിദ്ധീകരിക്കും. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് സമ്മാനമുണ്ടായിരിക്കും. തിരുവോണദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്. ക്വിസ് പരിപാടിയിൽ പങ്കെടുക്കാനും കൈനിറയെ സമ്മാനങ്ങൾ നേടാനും ഓരോ ദിവസവും രാവിലെ 10 മുതൽ തൊഴിൽവീഥി ഓൺലൈൻ (www.thozhilveedhi.in) സന്ദർശിക്കുക.