അമേരിക്കയുടെ പിന്നാമ്പുറത്ത് ചൈനയുടെ ചാൻകായ്! പെറുവിൽ ഭീമൻ തുറമുഖമൊരുക്കിയുള്ള ചീനവലയിൽ കുരുങ്ങുമോ യുഎസ് ആധിപത്യം?
അമേരിക്കയുടെ പിന്നാമ്പുറത്ത്, ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 350 കോടി ഡോളർ ചെലവിട്ട് ചൈനയുടെ ഭീമൻ തുറമുഖമാണു വരുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 60 കിലോമീറ്റർ വടക്കായി 60,000 പേർ മാത്രം വസിക്കുന്ന ചെറു തുറമുഖ പട്ടണമായ ചാൻകായിലാണ് ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ

അമേരിക്കയുടെ പിന്നാമ്പുറത്ത്, ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 350 കോടി ഡോളർ ചെലവിട്ട് ചൈനയുടെ ഭീമൻ തുറമുഖമാണു വരുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 60 കിലോമീറ്റർ വടക്കായി 60,000 പേർ മാത്രം വസിക്കുന്ന ചെറു തുറമുഖ പട്ടണമായ ചാൻകായിലാണ് ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള തുറമുഖം ഒരുങ്ങുന്നത്.
തുടക്കം നവംബറിൽ
തുറമുഖത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. നവംബറിൽ ഉദ്ഘാടനം നടക്കുകയാണ്. ചടങ്ങിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും എത്തും. 60 മീറ്റർ ആഴമുള്ള (കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം 20 മീറ്റർ) തുറമുഖത്തിന്റെ നിർമാണം ഏറ്റെടുത്തു നടത്തുന്നത് ചൈനീസ് സർക്കാരിനു കീഴിലെ ചൈന കോസ്കോ ഷിപ്പിങ് കോർപറേഷനാണ്. പുതുതലമുറ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായശാലകളിൽ ചൈനയ്ക്ക് ഏറെ ആവശ്യമുള്ള കോപ്പർ, ലിഥിയം പോലുള്ള നിർണായക ധാതുശേഖരത്താൽ സമ്പന്നമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. ഇവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുകയും ചൈനയുടെ ഈ തുറമുഖ നിർമാണത്തിന്റെ ലക്ഷ്യമാണ്.
വമ്പൻ ശേഷി
ചാൻകായ് തുറമുഖത്തിന് തുടക്കത്തിൽ വർഷം 15 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ഇത് വൈകാതെ 50 ലക്ഷം കണ്ടെയ്നറുകളിലേക്ക് ഉയരും. (വിഴിഞ്ഞത്ത് കൈകാര്യം ചെയ്യുന്നത് വർഷം 10 ലക്ഷം കണ്ടെയ്നറുകൾ). ഇതോടെ പനാമയിലെ കൊളോൺ, ബ്രസീലിലെ സാന്റോസ് എന്നീ വമ്പൻ തുറമുഖങ്ങളുടെ ശ്രേണിയിലേക്ക് ചാൻകായ്‌യും എത്തും.
കപ്പലുകൾക്ക് ചാൻകായിൽനിന്ന് 23 ദിവസത്തെ യാത്രകൊണ്ടു ചൈനയിലെ ഷാങ്ഹായ് തുറമുഖത്തെത്താനാകും. മുൻപ് ഈ യാത്രയ്ക്ക് 35 ദിവസം വേണ്ടിവന്നിരുന്നു. ചാൻകായ് തുറമുഖ നടത്തിപ്പിൽ ചൈനീസ് കമ്പനിക്കുള്ള അപ്രമാദിത്വത്തിനെതിരെ പെറു ചില്ലറ എതിർപ്പുകൾ ഉയർത്തിയിരുന്നെങ്കിലും പ്രസിഡന്റ് ദിന ബൊളാർത്തെയുടെ ബെയ്ജിങ് സന്ദർശനത്തോടെ എതിർസ്വരങ്ങൾ മായുകയും ചൈനയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയുമായിരുന്നു.
ചൈനീസ് ലക്ഷ്യം കടൽമേധാവിത്തം
ലോകവ്യാപാരത്തിന്റെ 80 ശതമാനവും നടക്കുന്നതു സമുദ്രപാതകളിലൂടെയാണ്. അതിനാൽ, തുറമുഖങ്ങളുടെ നിയന്ത്രണം വരുതിയിലാക്കിയാൽ അതിലൂടെ സാമ്പത്തികവും സൈനികവുമായ ലക്ഷ്യങ്ങൾ നേടാനാകുമെന്ന് ആഗോളശക്തിയാകാൻ ശ്രമിക്കുന്ന ചൈനയ്ക്കറിയാം. നിലവിൽ ലോകത്തെ അറുപതിലേറെ രാജ്യങ്ങളിലെ 129 തുറമുഖങ്ങളുടെ നിർമാണ, വികസന പ്രവർത്തനങ്ങളിൽ ചൈനയ്ക്ക് ഉടമാവകാശമോ പങ്കാളിത്തമോ ഉണ്ട്. ഇതിൽ പല തുറമുഖങ്ങളും യുദ്ധക്കപ്പലുകൾകൂടി അടുപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും ശേഷിയുള്ള തരത്തിലാണു ചൈന നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ഭാവിയിൽ സ്വന്തം നാവികസേനയുടെ സാന്നിധ്യം ലോകത്തെവിടെയും ചൈനയ്ക്ക് ഉറപ്പിക്കാനാകും.