ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നോർക്ക റൂട്സ് വഴി കൂടുതൽ പേർക്കു നിയമനം ലഭിക്കാൻ സാധ്യത

ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നോർക്ക റൂട്സ് വഴി കൂടുതൽ പേർക്കു നിയമനം ലഭിക്കാൻ സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നോർക്ക റൂട്സ് വഴി കൂടുതൽ പേർക്കു നിയമനം ലഭിക്കാൻ സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നോർക്ക റൂട്സ് വഴി കൂടുതൽ പേർക്കു നിയമനം ലഭിക്കാൻ സാധ്യത തെളിഞ്ഞതായി നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി. വിദേശജോലി അന്വേഷിക്കുന്നവർ പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മലയാള മനോരമ തൊഴിൽവീഥിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

 

ADVERTISEMENT

ഏതൊക്കെ രാജ്യങ്ങളിലേക്കാണ് നോർക്ക റൂട്സ് ഇപ്പോൾ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്? പ്രധാനമായി ഏതൊക്കെ തസ്തികകളിലാണ് റിക്രൂട്മെന്റ്?

 

ജർമനി, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, മാലിദ്വീപ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പ്രധാനമായി സ്റ്റാഫ് നഴ്‌സ്, ഗാർഹിക തൊഴിൽ മേഖലകളിലാണ് റിക്രൂട്മെന്റ്. കുവൈത്ത് ഉൾപ്പെടെ ജിസിസി രാജ്യങ്ങളിൽ ഗാർഹിക തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ട്.

 

ADVERTISEMENT

കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്‌മെന്റ് വിപുലപ്പെടുത്തുമോ? പുതിയ പദ്ധതികൾ എന്തൊക്കെയാണ്?

 

ജർമൻ സർക്കാരുമായി ഒപ്പുവച്ച ‘ട്രിപ്പിൾ വിൻ പദ്ധതി’ പുതിയ ചുവടുവയ്പാണ്. ഇന്ത്യൻ സംസ്ഥാനം ജർമനിയുമായി റിക്രൂട്മെന്റ് കരാർ ഒപ്പുവയ്ക്കുന്നത് ആദ്യമാണ്. ജർമൻ ഭാഷ അറിയുന്നവർക്കും ഭാഷ അറിയാത്തവരെ അതു പഠിപ്പിച്ചും രണ്ടു സ്ട്രീമുകളിലെ റിക്രൂട്മെന്റ് നടപടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സാധാരാണമായി ജർമൻ ഭാഷയിൽ ബി.2 സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് ജർമനിയിൽ തൊഴിലവസരം. എന്നാൽ‍, ട്രിപ്പിൾ വിൻ പദ്ധതി വഴി ബി.1 ഉള്ളവർക്കും ജർമനിയിൽ പോകാം. അവിടെ എത്തിയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ ബി.2 സർട്ടിഫിക്കറ്റ് നേടിയാൽ മതി.

ADVERTISEMENT

ജർമനിയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ഹോസ്പിറ്റാലിറ്റി അടക്കമുള്ള മേഖലകളിലെ വിപുലമായ സാധ്യതകളിലേക്ക് വൈകാതെ വഴിതുറക്കുമെന്നു പ്രതീക്ഷിക്കുന്നു. വർഷംതോറും നഴ്‌സുമാരുടെ ആയിരക്കണക്കിന് ഒഴിവുകളാണ് ജർമനയിൽ പ്രതീക്ഷിക്കുന്നത്.

ജപ്പാനിലെ പുതിയ റിക്രൂട്മെന്റ് പദ്ധതിയായ എസ്എസ്ഡബ്ലു (സ്‌പെസിഫൈഡ് സ്‌കിൽഡ് വർക്കേഴ്‌സ്) പദ്ധതിയിലും കേരളത്തിലെ നോഡൽ ഏജൻസിയായി നോർക്ക റൂട്സിനെയാണ് വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്.

 

 

നോർക്ക റജിസ്‌ട്രേഷൻ നടപടികൾ എങ്ങനെയാണ്? ഇതുവരെ എത്ര പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്?

 

നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) മുഖേനയാണ് റജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ പതിനായിരത്തോളം പേർ വിവിധ തസ്തികകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

വിദേശരാജ്യങ്ങളിൽ പഠനത്തിനു പോകുന്നവർ നോർക്കയിൽ റജിസ്റ്റർ ചെയ്യണോ? ഇതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?

 

വിദേശപഠനത്തിനു പോകുന്ന മലയാളി വിദ്യാർഥികൾക്കുള്ള 2020 ഏപ്രിൽ മുതൽ തിരിച്ചറിയൽ കാർഡ് നിലവിലുണ്ട്. നിലവിൽ വിദേശത്തു പഠിക്കുന്നവർക്കും വിദേശപഠനത്തിനു നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. www.norkaroots.org മുഖേനയാണ് റജിസ്റ്റർ ചെയ്യേണ്ടത്. 315 രൂപയാണ് ഫീസ്. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പു നൽകുന്നു.