വ്യോമസേനയിൽ പത്താംക്ലാസ് പാസായവർക്ക് അവസരം; സ്പോർട്സ് ക്വോട്ടയിലും അപേക്ഷിക്കാം
നോൺ കോംപാറ്റന്റ് വ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോംപാറ്റന്റ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലാണ് ഒഴിവ്. 4 വർഷത്തേക്കാണു നിയമനം. തിരുവനന്തപുരത്തു ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ അവസരമുണ്ട്. സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം ∙യോഗ്യത: പത്താം ക്ലാസ്

നോൺ കോംപാറ്റന്റ്
വ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോംപാറ്റന്റ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലാണ് ഒഴിവ്. 4 വർഷത്തേക്കാണു നിയമനം. തിരുവനന്തപുരത്തു ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ അവസരമുണ്ട്. സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം
∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം.
∙പ്രായം: 2004 ജനുവരി 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ചവർ (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾമെന്റ് സമയത്ത് 21 വയസ്സു കവിയരുത്.
∙ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 152 സെ.മീ, നെഞ്ചളവ്: 5 സെ.മീ വികാസമുണ്ടായിരിക്കണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. മികച്ച കാഴ്ച, കേൾവി ശക്തി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയുമുണ്ടായിരിക്കണം.
∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ശാരീരിക
ക്ഷമതാപരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. വിശദവിവരങ്ങൾക്ക്: https://agnipathvayu.cdac.in
സ്പോർട്സ് ക്വോട്ട
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 29 വരെ.
∙ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്, ബോക്സിങ്, ക്രിക്കറ്റ്, സൈക്ലിങ്, ഹാൻഡ്ബോൾ, ലോൺ ടെന്നിസ്, സ്വിമ്മിങ്/ഡൈവിങ്, ഷൂട്ടിങ്, വാട്ടർ പോളോ, റെസ്ലിങ്, ബാസ്കറ്റ് ബോൾ, സൈക്കിൾ പോളോ, ഫുട്ബോൾ, ഹോക്കി, സ്ക്വാഷ്, കബഡി, വോളിബോൾ, വുഷു, വെയിറ്റ് ലിഫ്റ്റിങ്
∙യോഗ്യത:
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ
50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.
വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.
സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
∙പ്രായം: 2004 ജനുവരി 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
∙ഫീസ്: 100. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം. https://agnipathvayu.cdac.in/casbspm