കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്‌മെന്റ് ട്രെയിനിയുടെ 434 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 14 വരെ. വിഭാഗങ്ങളും യോഗ്യതയും: ∙കമ്യൂണിറ്റി ഡവലപ്മെന്റ്: കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്‌മെന്റ് ട്രെയിനിയുടെ 434 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 14 വരെ.

വിഭാഗങ്ങളും യോഗ്യതയും:

∙കമ്യൂണിറ്റി ഡവലപ്മെന്റ്: കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി ഒാർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടിസ്/അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡവലപ്മെന്റ്/ഡവലപ്മെന്റ് മാനേജ്മെന്റ്/റൂറൽ മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ അല്ലെങ്കിൽ മേൽപറഞ്ഞ വിഭാഗങ്ങളിലൊന്നിൽ സ്പെഷലൈസേഷനോടെ എംഎസ്ഡബ്ല്യു.

∙എൻവയൺമെന്റ്: എൻവയൺമെന്റ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും എൻവയൺമെന്റ് എൻജിനീയറിങ്ങിൽ പിജി/ഡിപ്ലോമയും.

∙ഫിനാൻസ്: സിഎ/ഐസിഡബ്ല്യുഎ.

∙ലീഗൽ: നിയമ ബിരുദം.

∙മാർക്കറ്റിങ് ആൻഡ് സെയിൽസ്: ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും (മാർക്കറ്റിങ് സ്പെഷലൈസേഷൻ).

∙മെറ്റീരിയൽസ് മാനേജ്മെന്റ്: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും.

∙പഴ്സനേൽ ആൻഡ് എച്ച്ആർ: ബിരുദം; മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (എച്ച്ആർ/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎച്ച്ആർഒഡി അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (എച്ച്ആർ സ്പെഷലൈസേഷൻ).

∙സെക്യൂരിറ്റി: ബിരുദം.

∙കോൾ പ്രിപറേഷൻ: ബിഇ/ബിടെക്/ബിഎസ്‍സി എൻജി. ഇൻ കെമിക്കൽ/മിനറൽ/മിനറൽ ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ്.

സെക്യൂരിറ്റി, ഫിനാൻസ് ഒഴികെയുള്ളവയിൽ 60% മാർക്കോടെ യോഗ്യത നേടിയിരിക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55% മതി).

∙പ്രായപരിധി: 30.

∙ഫീസ്: 1,180. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.

∙ശമ്പളം: പരിശീലനസമയത്ത് 50,000–1.60 ലക്ഷം രൂപ നിരക്കിൽ സ്റ്റൈപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ ടെസ്റ്റ് (സിബിടി) മുഖേന.

www.coalindia.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Management Trainee Opportunity