അടുത്ത രണ്ടു വർഷത്തിനുള്ളിൽ 32 ഒഴിവുകൾ ഉണ്ടാകുന്ന തസ്തികയുടെ മെയിൻ ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയത് 20 പേരെ മാത്രം! ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ ഷോർട് ലിസ്റ്റാണ് ആളെ കുറച്ചതിന്റെ പേരിൽ വിവാദമാകുന്നത്. മെയിൻ ലിസ്റ്റിൽ 20, സപ്ലിമെന്ററി ലിസ്റ്റിൽ 60, ഭിന്നശേഷി ലിസ്റ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത രണ്ടു വർഷത്തിനുള്ളിൽ 32 ഒഴിവുകൾ ഉണ്ടാകുന്ന തസ്തികയുടെ മെയിൻ ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയത് 20 പേരെ മാത്രം!

ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ ഷോർട് ലിസ്റ്റാണ് ആളെ കുറച്ചതിന്റെ പേരിൽ വിവാദമാകുന്നത്. മെയിൻ ലിസ്റ്റിൽ 20, സപ്ലിമെന്ററി ലിസ്റ്റിൽ 60, ഭിന്നശേഷി ലിസ്റ്റിൽ 13 എന്നിങ്ങനെ 93 പേർ മാത്രമേ ഷോർട് ലിസ്റ്റിലുള്ളൂ. മെയിൻ ലിസ്റ്റിൽ ആളെ കുറച്ച് സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയതുകൊണ്ട് ഉദ്യോഗാർഥികൾക്കു പ്രയോജനമില്ല. മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിനു നിലനിൽപുള്ളൂ എന്നതിനാൽ മെയിൻ ലിസ്റ്റിലെ നിയമന ശുപാർശ കഴിയുമ്പോൾ റാങ്ക് ലിസ്റ്റ് അവസാനിക്കും.

ADVERTISEMENT

നിർദേശം പരിഗണിച്ചില്ല

ഇതുവരെ റിപ്പോർട്ട് ചെയ്ത 9 ഒഴിവിന്റെ മാത്രം അടിസ്ഥാനത്തിൽ ലിസ്റ്റ് തയാറാക്കിയതാണ് മെയിൻ ലിസ്റ്റ് ശുഷ്കമാകാൻ കാരണം. 2026 നകം ഈ തസ്തികയുടെ 32 ഒഴിവ് നിലവിൽ വരുമെന്നതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ പിഎസ്‌സിക്ക് കത്തു നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികളും അപേക്ഷ നൽകിയിട്ടുണ്ട്.

അടുത്ത മാസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ 2027 ജൂലൈ വരെ കാലാവധി ലഭിക്കും. ഇതിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്താൻ ഈ ലിസ്റ്റ് പര്യാപ്തമാവില്ല. റിപ്പോർട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പിഎസ്‌സി ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്താറുള്ളത്. റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ മാത്രം അടിസ്ഥാനത്തിൽ ലിസ്റ്റ് തയാറാക്കിയതാണ് ഇത്തവണ ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്.

അപേക്ഷകർ 27,116

ADVERTISEMENT

2021 നവംബർ 30നു വിജ്ഞാപനം വന്ന അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് 27,116 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 17,961 പേർ കൺഫർമേഷൻ നൽകി. 2023 സെപ്റ്റംബർ 7നായിരുന്നു പരീക്ഷ.

ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ മേയ് 15, 16, 17 തീയതികളിൽ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇത്രയും പേരെ മാത്രം ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും.

3 വർഷ കാലാവധി ലഭിക്കേണ്ട റാങ്ക് ലിസ്റ്റ് ആദ്യ നിയമന ശുപാർശയോടെ അവസാനിക്കാനാണു സാധ്യത.

മുൻ ലിസ്റ്റിൽ 321 പേർ

ADVERTISEMENT

2017 മാർച്ച് 27നു നിലവിൽ വന്ന, അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ 321 പേരെ ഉൾപ്പെടുത്തിയിരുന്നു. മെയിൻ ലിസ്റ്റിൽ മാത്രം 197 പേർ ഉണ്ടായിരുന്നു.

മെയിൻ ലിസ്റ്റിൽനിന്നു മാത്രം 49 പേർക്ക് നിയമന ശുപാർശ ലഭിച്ചു. സപ്ലിമെന്ററി ലിസ്റ്റിൽ 122 പേരെയും ഭിന്നശേഷി ലിസ്റ്റിൽ രണ്ടു പേരെയും ഉൾപ്പെടുത്തി. ഇവരിൽ 58 പേർക്കു നിയമന ശുപാർശ ലഭിച്ചു.

സംവരണവിഭാഗങ്ങളിലെ നിയമനനില: ഈഴവ–50, എസ്‌സി–178, എസ്ടി–എല്ലാവരും, മുസ്‌ലിം–92, എൽസി/എഐ–45, ഒബിസി–39, വിശ്വകർമ–40, എസ്ഐയുസി നാടാർ–182, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–111. 

English Summary:

Assistant Town Planner List Recruitment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT