സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന നൽകണമെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന നൽകണമെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിനു പരിഗണിക്കില്ലെന്നും മേയ് 30ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കി.

ഉത്തരവിലെ മറ്റു പ്രധാന വ്യവസ്ഥകൾ:

ADVERTISEMENT

തസ്തികനിർണയ ഉത്തരവുപ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുണ്ടെങ്കിൽ അവിടെ ദിവസവേതന നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുളള ഒഴിവുകളിലേക്ക്, ഇതു സംബന്ധിച്ച് ബാധകമാകുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്ഥലംമാറ്റി ക്രമീകരിക്കണം.

കെ–ടെറ്റ്/സെറ്റ് യോഗ്യത നേടിയതോ സ്ഥിരം ഇളവ് ലഭിച്ചതോ ആയ അധ്യാപകരെയാണ് ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കേണ്ടത്.

ADVERTISEMENT

ദിവസവേതനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ ആ ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതിരിക്കരുത്. ഇതിൽ വീഴ്ച വരുത്തുന്ന പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കും.

ദിവസവേതന അധ്യാപകർക്ക് ധനവകുപ്പ് അതതു കാലത്തേക്കു ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ പറയുന്ന നിരക്കിൽ വേതനം അനുവദിക്കണം.

ADVERTISEMENT

താൽക്കാലിക നിയമനക്കാർക്ക് സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും തുടരാനും അക്കാദമിക പ്രവർത്തനം നടത്താനും അനുവദിക്കാം.

സ്ഥിരനിയമനത്തിനു നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിക്കും വിരമിക്കൽ പ്രായത്തിനകത്തുമുള്ളവരെ (56 വയസ്സ്) ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കണം.

ദിവസവേതന നിയമനം നടത്താൻ അതതു വിഭാഗത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തേണ്ടതാണ്, ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ താഴെ വരുന്ന ആൾ ആദ്യം പുറത്താകും.

English Summary:

Temporary Teachers Recruitment PSC Updates Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT