വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 35 തസ്തികയിൽ വിജ്ഞാപനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ വിഭാഗക്കാർക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്.

വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 35 തസ്തികയിൽ വിജ്ഞാപനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ വിഭാഗക്കാർക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 35 തസ്തികയിൽ വിജ്ഞാപനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ വിഭാഗക്കാർക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 35 തസ്തികയിൽ വിജ്ഞാപനം.

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ വിഭാഗക്കാർക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ജൂലൈ 15ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ അപേക്ഷ നൽകാം.

ADVERTISEMENT

പൂർണവിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങളും ജൂലൈ 22നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

ജനറൽ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി, എൻഡോക്രൈനോളജി, സർവകലാശാലകളിൽ സിസ്റ്റം മാനേജർ, കെഎസ്ഇബിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (നേരിട്ടും തസ്തികമാറ്റം വഴിയും), വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ–ടർണിങ്, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ മെറ്റീരിയൽസ് മാനേജർ (പാർട് 1–ജനറൽ കാറ്റഗറി), ഇൻഡസ്ട്രിയിൽ ഡവലപ്മെന്റ് കോർപറേഷനിൽ അറ്റൻഡർ.

ജനറൽ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈസ്കൂൾ ടീച്ചർ മലയാളം (തസ്തികമാറ്റം വഴി), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക്.

ADVERTISEMENT

സ്പെഷൽ റിക്രൂട്മെന്റ് ജില്ലാതലം: ആരോഗ്യ വകുപ്പിൽ (എറണാകുളം) സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 (എസ്ടി), ആരോഗ്യ വകുപ്പിൽ (മലപ്പുറം) ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2 (എസ്ടി), ഹോമിയോപ്പതി വകുപ്പിൽ (ഇടുക്കി, പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ടി), വിവിധ വകുപ്പുകളിൽ (തിരുവനന്തപുരം) ക്ലാർക്ക് (എസ്ടി), വനം വകുപ്പിൽ (കോഴിക്കോട്) ഫോറസ്റ്റ് വാച്ചർ (വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്നവർക്കുള്ള നിയമനം).

എൻസിഎ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നെഫ്രോളജി (എസ്ഐയുസി നാടാർ, ഒബിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി (എസ്ടി), അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തീസിയോളജി (എസ്‌സിസിസി), ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ മാനേജർ (ഈഴവ/തിയ്യ/ബില്ലവ), പൊലീസ് വകുപ്പിൽ (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) പൊലീസ് കോൺസ്റ്റബിൾ (മുസ്‌ലിം), കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ–പാർട് 1 ജനറൽ കാറ്റഗറി (എസ്‌സി)

എൻസിഎ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി, എസ്ടി), എറണാകുളം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ അറബിക് (എൽസി/എഐ), മലപ്പുറം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി, എസ്ടി), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ തമിഴ് (വിശ്വകർമ), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ നാച്വറൽ സയൻസ് തമിഴ് മീഡിയം (വിശ്വകർമ), കാസർകോട് ജില്ലയിൽ ഡ്രോയിങ് ടീച്ചർ മലയാളം മീഡിയം (എസ്ഐയുസി നാടാർ), തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ സീവിങ് ടീച്ചർ (എസ്ഐയുസി നാടാർ, ഒബിസി, എൽസി/എഐ), കൊല്ലം, പാലക്കാട് ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഒബിസി, വിശ്വകർമ), കണ്ണൂർ ജില്ലയിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്ടി), വിവിധ ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽസി/എഐ, എസ്‌സി, എസ്ടി).

ഓപ്പറേറ്റർ: നിലവിലെ ലിസ്റ്റിൽ 403 നിയമന ശുപാർശ

ADVERTISEMENT

2023 ഫെബ്രുവരി 7നു നിലവിൽ വന്ന വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയുടെ ലിസ്റ്റിൽനിന്ന് ഇതുവരെ 403 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.

2026 ഫെബ്രുവരി 6 വരെ ഈ ലിസ്റ്റിനു കാലാവധിയുണ്ട്. ഇതിനു ശേഷമാണ് ഇപ്പോഴത്തെ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ഇതിനു മുൻപു നിയമന ശുപാർശ ലഭിച്ചാൽ റാങ്ക് ലിസ്റ്റ് നേരത്തേ അവസാനിക്കും. അതിനനുസരിച്ചു പുതിയ റാങ്ക് ലിസ്റ്റും നിലവിൽ വരും.

∙നിലവിലുള്ള നിയമനനില: ഓപ്പൺ മെറിറ്റ്–308, ഇഡബ്ല്യുഎസ്–321, ഈഴവ–312, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–325, എൽസി/എഐ–845, വിശ്വകർമ–337, എസ്ഐയുസി നാടാർ–499, ഹിന്ദു നാടാർ–412, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–415. 

English Summary:

PSC Notification

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT