വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 37 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം

വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 37 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 37 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 37 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണവിഭാഗങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ജൂലൈ 30ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 4 വരെ അപേക്ഷ നൽകാം.

ADVERTISEMENT

പൂർണവിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങളും ഓഗസ്റ്റ് 5നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

ജനറൽ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ്, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർചർ, കേരഫെഡിൽ അസിസ്റ്റന്റ് മാനേജർ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരിൽനിന്നു തസ്തികമാറ്റം വഴി), വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ), ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി), ചലച്ചിത്ര വികസന കോർപറേഷനിൽ സൈറ്റ് എൻജിനീയർ ഗ്രേഡ്–2, ഇലക്ട്രിഷ്യൻ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) സ്റ്റുഡിയോ അസിസ്റ്റന്റ്, കേരഫെഡിൽ അനലിസ്റ്റ് (ജനറൽ, സൊസൈറ്റി കാറ്റഗറികൾ), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ സ്റ്റെനോഗ്രഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്.

ജനറൽ ജില്ലാതലം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തമിഴ്, ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി), ഇടുക്കി ജില്ലയിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ്, തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ.

ADVERTISEMENT

സ്പെഷൽ റിക്രൂട്മെന്റ് സംസ്ഥാനതലം: വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്‌സി/എസ്ടി, എസ്ടി), വ്യവസായ പരിശീലന വകുപ്പിൽ വർക്‌ഷോപ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ–സിവിൽ).

എൻസിഎ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി (വിശ്വകർമ), അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (എൽസി/എഐ), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ദ്രവ്യഗുണ (എൽസി/എഐ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (എസ്‌സിസിസി), വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്‌സിസിസി), പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (മുസ്‌ലിം), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ–പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം (ഹിന്ദു നാടാർ, ഒബിസി, ഈഴവ/തിയ്യ/ബില്ലവ, എസ്‌സിസിസി, എൽസി/എഐ, എസ്ടി), ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രിഷ്യൻ (മുസ്‌ലിം).

എൻസിഎ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (തിരുവനന്തപുരം) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), വിവിധ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ–മലയാളം മീഡിയം (എസ്‌സി, ഹിന്ദു നാടാർ), ഇടുക്കി, കോഴിക്കോട് ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി, എസ്ടി).

ICDS സൂപ്പർവൈസർ: നിലവിലെ ലിസ്റ്റിൽ 275 നിയമന ശുപാർശ

ADVERTISEMENT

എസ്എസ്എൽസി യോഗ്യതയും അങ്കണവാടി വർക്കറായി 10 വർഷ പരിചയവുമുള്ളവർക്കാണ് ഐസിഡിസിഎസ് സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഈ തസ്തികയ്ക്ക് 2022 ഡിസംബർ ഒന്നിനു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് 275 പേർക്ക് ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുണ്ട്. 2025 നവംബർ 30 വരെ ഈ ലിസ്റ്റിനു കാലാവധി ലഭിക്കും. പുതിയ വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റ് ഇതിനു ശേഷം നിലവിൽ വരും.

നിയമനനില: ഓപ്പൺ മെറിറ്റ്–228, ഈഴവ–229, എസ്‌സി–305, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–348, എൽസി/എഐ–സപ്ലിമെന്ററി 4എ, ഒബിസി–225, വിശ്വകർമ–256, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–359, ധീവര–സപ്ലിമെന്ററി 1.

ഫാം അസിസ്റ്റന്റ്: 33 ഒഴിവുകൾ

വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയുടെ 33 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യോഗ്യത: 1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം 2. ഡിപ്ലോമ ഇൻ പൗൾട്രി പ്രൊഡക്‌ഷൻ/െഡയറി സയൻസ്/ലബോറട്ടറി ടെക്നിക്സ് (പൂർണ യോഗ്യതകൾ വിജ്ഞാപനത്തോടൊപ്പം). 

English Summary:

PSC Notification

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT