മൗണ്ടഡ് പൊലീസ്: കായികക്ഷമതാ പരീക്ഷയിൽ പകുതിയിലേറെപ്പേരും പുറത്ത്

പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പൊലീസ്) കായികക്ഷമതാ പരീക്ഷയിൽ പകുതിയിലധികം പേരും പുറത്തായി. കായികക്ഷമതാ പരീക്ഷയ്ക്കുള്ള ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് 43 പേരെയാണ്. ഇവരിൽ 23 പേരും പുറത്തായി. ബാക്കി 20 പേർക്ക് കുതിര സവാരിയിലെ പരിചയം തെളിയിക്കുന്നതിനുള്ള പ്രൊഫിഷ്യൻസി ടെസ്റ്റ്കൂടി നടത്തിയശേഷം അതിൽ

പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പൊലീസ്) കായികക്ഷമതാ പരീക്ഷയിൽ പകുതിയിലധികം പേരും പുറത്തായി.
കായികക്ഷമതാ പരീക്ഷയ്ക്കുള്ള ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് 43 പേരെയാണ്. ഇവരിൽ 23 പേരും പുറത്തായി. ബാക്കി 20 പേർക്ക് കുതിര സവാരിയിലെ പരിചയം തെളിയിക്കുന്നതിനുള്ള പ്രൊഫിഷ്യൻസി ടെസ്റ്റ്കൂടി നടത്തിയശേഷം അതിൽ വിജയിക്കുന്നവരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഈ തസ്തികയുടെ 14 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആദ്യ നിയമനത്തിലേ ആളില്ലാ ലിസ്റ്റ്
മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ആദ്യമായാണ് പിഎസ്‌സി തിരഞ്ഞെടുപ്പ് നടത്തുന്നത്. 2023 സെപ്റ്റംബർ 15നായിരുന്നു വിജ്ഞാപനം. ഹയർ സെക്കൻഡറി ജയം, സംസ്ഥാന/കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ/സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ റജിസ്ട്രേഷനുള്ള ഏതെങ്കിലും സ്ഥാപനം/സ്പോർട്സ് ക്ലബ്ബിൽനിന്നു കുതിര സവാരിയിൽ ഒരു വർഷ പരിചയം എന്നിവയായിരുന്നു യോഗ്യത നിശ്ചയിച്ചിരുന്നത്.
1255 പേർ അപേക്ഷ നൽകി. ഇവർക്കായി 2024 ജൂൺ 29ന് ഒഎംആർ പരീക്ഷ നടത്തി ഒക്ടോബർ 30നു ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രത്യേക കട്ട് ഓഫ് മാർക്ക് ഇല്ലായിരുന്നു. വിജ്ഞാപന പ്രകാരം യോഗ്യതയുള്ളവരെയെല്ലാം ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുപോലും 43 പേരാണു ലിസ്റ്റിൽ വന്നത്. ഡിസംബർ 23ന് ഇവരുടെ കായികക്ഷമത പരീക്ഷ നടത്തി.
ഇതിൽ ജയിച്ചവരെ ഉൾപ്പെടുത്തി മാർച്ച് 17നാണു ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇനി നടക്കുന്ന പ്രൊഫിഷ്യൻസി ടെസ്റ്റിൽ കൂടുതൽ പേർ പുറത്തായാൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നികത്താൻ കഴിയാതെ ഈ തസ്തികയുടെ പുതിയ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിണ്ടിവരും.