Activate your premium subscription today
ജലപാലൻ തിരുവാർപ്പ് എഴുതുന്ന സസ്പെൻസ് ത്രില്ലർ നോവൽ – നീലക്കൊടുവേലി
തോളില്‍ ഒരു കൈ പതിയെ സ്പര്‍ശിക്കുന്നു, പിന്നിൽ കണ്ണുകളിൽ സന്തോഷ തിളക്കവുമായി കുമാരേട്ടന്. നീലാംബരി എവിടെ? സമയം കളയാതെ പടികയറി അകത്തേക്കു ചെന്നു. മുറിയുടെ മൂലയിലിരുന്ന കസേരയിലിരുന്ന അവള് അമ്പരന്നുനോക്കി. ജനല്പാളികളെല്ലാം കുമാരൻ കൈ എത്തിച്ചു തുറന്നു. ഇരുട്ടുകോട്ടയിലേക്കു വെളിച്ചവും വെയിലും പരന്നു
ആ വിഗ്രഹം എനിക്ക് വേണം.. അത് ഇവിടെ എത്തിച്ചിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ നിധി നിങ്ങള്‍ക്ക് എടുത്തു തന്നേനെ. അത് എങ്ങോട്ടുപോയെന്നു കണ്ടുപിടിച്ച് അതു തിരികെയെത്തിക്കണം. ചക്രപാണി പിന്നാക്കം കൈ ഊന്നിയിരുന്നു പറഞ്ഞു. കുറുപ്പ് നിരാശയോടെ കൈകൾ കൂട്ടിത്തിരുമി. ചക്രപാണീ... ആരെയും അയയ്ക്കാതെ ഞാന്‍ തന്നെയാണ്
അവളുടെ നെഞ്ച് തുടികൊട്ടി. കാലുകൾ യാന്ത്രികമായി സ്വാതന്ത്രത്തിലേക്കു ചലിച്ചു. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ചക്രപാണി വരച്ച ഭസ്മക്കളവും പിന്നിട്ട് അവള് വാതിലിനടുത്തേക്കെത്തി. പെട്ടെന്ന് അവളുടെ കാല്പാദത്തില് ഒരു മിന്നലുണ്ടായി, അവിടെ അഗ്നി പടര്‍ന്നു.
ആ കെട്ടിടത്തിനുള്ളിൽ ഒരു പെൺകുട്ടിയുണ്ട്. കുറുപ്പിന്റെ ജേഷ്ഠന്റെ മകൾ. യഥാർഥ സ്വത്തിനവകാശി. ഭ്രാന്തായതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്. അവളെ പുറത്തേക്ക് വിടാതെ നോക്കുന്നതും പരിപാലിക്കുന്നതും രാക്കമ്മയാണ്- കുറുപ്പിന്റെ രണ്ടാമത്തെ സഹോദരി.
വിഗ്രഹം കാണാനില്ല.. ആരോ മച്ച് പൊളിച്ച് കടന്നിരിക്കണൂ. ക്ഷേത്രമുറ്റം ജനനിബിഡമായി. പോലീസിനെയും കൊണ്ട് കാറില്‍ മനയ്ക്കലെ കുറുപ്പെത്തി. മാറ്വാ. വഴികൊടുക്കുക. പൊലീസ് അകത്തുകയറി പരിശോധന തുടങ്ങി. തിരുമേനിയെ ചോദ്യം ചെയ്യാന്‍ അകത്തേക്ക് വിളിപ്പിച്ചു. പുറത്ത് ജനത്തിന്റെ മുറുമുറുപ്പ്
മുഴുപ്പട്ടിണിയുടെ നാളുകള്‍. ചങ്കരാ...നീ ഇങ്ങ് വന്നേ... വിശക്കുന്ന വയറിന്റെ ഞരക്കവും മൂളലും കേട്ടുകിടന്ന ഒരു രാത്രി അച്ഛന് വിളിച്ചു. എന്താ..അപ്പാ.. നീ ഇവിടുന്നു പോണം. രണ്ട് നാള് യാത്രയുണ്ട് മുക്കം കാട്ടിലേക്ക്... അവിടെ നമ്മുടെ ആൾക്കാരുണ്ട് അവര്‍ നിന്നെ നോക്കിക്കോളും.
അരമണിയുടെ കിലുക്കം പിന്നിൽ കേട്ടു.അപ്പുപ്പൻ കത്തുന്ന കണ്ണുകളോടെ നോക്കുന്നു. ഭ്രാന്ത് പിടിച്ചത് പോലെ ശരീരമാകെ വിറയ്ക്കുന്നു. നിസഹായനായി അപ്പൂപ്പനെ നോക്കി. വെള്ളികെട്ടിയ ചൂരല്‍ പുറംപൊളിച്ച് കൊണ്ട് ആഞ്ഞ് പതിച്ചു. കണ്ടോടാ.. നീ.. നിധി.
കുട്ടു അമ്മൂമ്മയാണ് പറഞ്ഞുതന്നത് അതിനുള്ളില്‍ ഒരു നിധിയാണത്രെ. പലരും അത് മോഷ്ടിക്കാന്‍ നോക്കിയിട്ടുണ്ടെന്നും പക്ഷേ കൊടികെട്ടിയ മന്ത്രവാദിയായ അപ്പൂപ്പനോട് ഈ കളിയൊന്നു നടന്നിട്ടില്ലത്രെ. വിശ്വാസമായില്ലെന്ന് പറഞ്ഞപ്പോള്‍. കൂടെയുള്ള ആരുടെയെങ്കിലും വീട്ടില്‍ അത്തരം ഒരു പെട്ടിയുണ്ടോ യെന്നും അവർ തിരിച്ചു ചോദിച്ചു.
Results 1-8