Activate your premium subscription today
അര്ജുനപുത്രന് അഭിമന്യൂവിന്റെ മകന് പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍. സജിൽ ശ്രീധർ എഴുതുന്നു – പരമപദം
സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍ ഒറ്റക്കാല്മണ്ഡപത്തില് തീര്‍ത്ത ഗൃഹം. ആര്‍ക്കും ഒരു ശക്തിക്കും ഇവിടേക്ക് കടന്നു വരാനാവില്ല. നമ്മെ സ്പര്‍ശിക്കുന്നത് പോയിട്ട് ഒന്ന് കാണാന്‍ പോലും സാധിക്കില്ല'. അതും പറഞ്ഞ് പരീക്ഷിത്ത് ഉറക്കെ ചിരിച്ചു. മാദ്രിക്ക് വല്ലാത്ത ഭയാശങ്ക തോന്നി. എന്തും പ്രാപ്യമെന്ന അഹംബോധം വീണ്ടും അദ്ദേഹത്തെ ഗ്രസിച്ചിരിക്കുന്നു. അത് വിനാശത്തിന്റെ തുടക്കമാണ്.
പലതും ആലോചിച്ച് ഒഴിഞ്ഞു മാറി നില്‍ക്കെ സര്‍പ്പം പതുക്കെ ചിരിക്കാന്‍ തുടങ്ങി. മഹര്‍ഷിക്ക് അതിശയം തോന്നി. സര്‍പ്പങ്ങള്‍ പുഞ്ചിരിക്കുമോ?'ആരാണ് നീ? എന്താണ് വേണ്ടത്?'സര്‍പ്പം അതിന് മറുപടി നല്‍കാതെ പുഞ്ചിരി തുടര്‍ന്നു.' മായവിദ്യകള്‍ കാട്ടി മനുഷ്യനെ ഭയപ്പെടുത്തുന്ന ഒടിയനല്ലേ നീ..അതോ രൂപം മാറി വന്ന ദിവ്യപുരുഷനോ?' പരീക്ഷണം ഏത് ദിശയില്‍ നിന്നെന്ന് കശ്യപന് ഉറപ്പുണ്ടായിരുന്നില്ല. സര്‍പ്പം പതിയെ ചുണ്ടുകള്‍ പിളര്‍ന്നു. നാവ് ചലിപ്പിച്ചു. ശേഷം പ്രതിവചിച്ചു. 'അങ്ങ് കേട്ടിട്ടുണ്ടാവും. ഞാന്‍ തക്ഷകന്. നാഗങ്ങളുടെ രാജാവ്. ഈ കാടിന്റെ അധിപതി '
ദൈവനിശ്ചയത്തെ തോല്‍പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യമുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനം ദൈവത്തിന്റെ മനസിലുണ്ടോയെന്ന് ആര്‍ക്കും ഉറപ്പില്ല. അല്ലെങ്കിലും ഭഗവാന് തന്റെ അന്തര്‍ഗതം ആര്‍ക്കു മുന്നിലും വെളിപ്പെടുത്താറില്ലല്ലോ? നേരം പുലരുവോളം മൃത്യൂഞ്ജയമന്ത്രം ജപിച്ചുകൊണ്ടേയിരുന്നു. പുലര്‍ച്ചെ ചെറുതായൊന്നു മയങ്ങി ഉണരുമ്പോള്‍ മിന്നായം പോലെ മനസില്‍ ഒരു പോംവഴി തെളിഞ്ഞു.
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.
കൊട്ടാരത്തിലെ അതിഥി മുറിയില്‍ പരീക്ഷിത്തിനെ കാത്തിരിക്കുകയായിരുന്നു പൃഥ്വി. പറയാന്‍ വിമുഖതയുളള വാക്കുകള്‍ അവന്റെ നാവില്‍ ഇരുന്ന് വിറപൂണ്ടു. ഉത്തരയോടും മാദ്രിയോടും സഭാംഗങ്ങളോടും വിവരം ഉണര്ത്തിച്ചെങ്കിലും മഹാരാജാവിനെ നേരില്‍ കണ്ട് അറിയിക്കണമെന്നായിരുന്നു ശൃംഗിയുടെ കര്‍ശനനിര്‍ദ്ദേശം. ഉത്തര ഒന്നും
തോര്‍ത്ത് പോലൊന്ന് തോളില്‍ ഞാന്നു കിടക്കുന്നത് ദൂരത്തു നിന്നേ ശൃംഗി കണ്ടു. എന്താണെന്നു വ്യക്തമായില്ല. അച്ഛന്റെ അടുത്തെത്തിയ അവന് ഒന്ന് നടുങ്ങി. സര്പ്പത്തിന് ജീവനില്ലെന്ന് തോന്നിയെങ്കിലും സംശയനിവൃത്തി വരുത്താനായി പുറത്തു നിന്നും ഒരു കമ്പെടുത്ത് പതുക്കെ തട്ടി നോക്കി. ശൃംഗിക്ക് ഒരു കാര്യം വ്യക്തമായി. സര്‍പ്പം എന്തായാലും തോളില്‍ കയറി മരിക്കില്ല. ഇത് ആരോ അച്ഛനെ അപമാനിക്കാനായി മനപൂര്‍വം ചെയ്തതാണ്.
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന് കണ്ണു തുറന്നില്ല. തോള് പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി...
അധ്യായം 3 : മൃഗയാ വിനോദം ആ രാത്രി പതിവുളള സമാഗമത്തിന്റെ ആലസ്യത്തില്‍ മാദ്രി മയങ്ങുമ്പോള്‍ പരീക്ഷിത്ത് മണിയറ വാതില്‍ കടന്ന് പുറത്തിറങ്ങി വീണാമുറിയിലെ ആട്ടുകട്ടിലില്‍ പോയിരുന്നു. ആലോചനകള്‍ ഏറുന്ന ഘട്ടങ്ങളില്‍ ആട്ടുകട്ടിലിനെ ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. അനായാസമായി ഊയലാടിക്കൊണ്ട് പരശ്ശതം
ഭയം ഒരു തോന്നല്‍ മാത്രമാണെന്ന് പരീക്ഷിത്തിന് തോന്നി. വിദൂരതയിലിരുന്ന് ഒരു ദൗത്യത്തെ കാണുമ്പോഴുണ്ടാവുന്ന അജ്ഞതയാണ് ഭയത്തിന് നിദാനം. കരഗതമാവുമ്പോള് അത് അവസാനിക്കുന്നു. ഇത്രയും കാലം അധികാരം ഒരു സ്വപ്നമായിരുന്നു. ഇന്ന് തികഞ്ഞ യാഥാര്‍ത്ഥ്യവും. ഇപ്പോള്‍ തന്റെ മനസില്‍ ആകുലതകളില്ല. കുരുക്ഷേത്രജനതയുടെ
പരീക്ഷിത്തിന്റെ കഥ നമ്മോട് പറയുന്നത്... (ആമുഖം) മരണത്തിന്റെ അനിവാര്യതയും അതിനെ അതിജീവിക്കാനുളള മനുഷ്യന്റെ ശ്രമങ്ങളും നിസഹായതയും സാര്‍വജനീനമായ വിഷയമാണ്. എത്രയോ സഹസ്രവര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദവ്യാസന് ഇത്തരമൊരു ജീവിതാവസ്ഥ പരീക്ഷിത്തിന്റെ ജീവിതകഥയിലൂടെ പ്രതിപാദിച്ചു എന്നത് എന്നും അത്ഭുതപ്പെടുത്തുന്ന
Results 1-10