സാറാ ജോസഫ്
Sarah Joseph

അധ്യാപിക, നോവലിസ്റ്റ്, രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തക. 

1946 ഫെബ്രുവരി 10ന് തൃശൂരിലെ കുരിയച്ചിറയില്‍ ജനനം.  

മലയാള സാഹിത്യത്തില്‍ തന്റെ നോവലുകളും കഥകളുമായി സ്ഥിരപ്രതിഷ്ഠ നേടിയ ഒരെഴുത്തുകാരി. 

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയും.

ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, പാപത്തറ എന്നിവ പ്രശസ്ത രചനകള്‍

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പ്രഥമ ഒ. ചന്തുമേനോന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.