Activate your premium subscription today
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി.
1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ സച്ചിദാനന്ദൻ ആണ്.
മികച്ച സാഹിത്യഗ്രന്ഥങ്ങൾക്ക് പുരസ്കാരം നൽകുക, സാഹിത്യ ശില്പശാലകൾ നടത്തുക, സാഹിത്യ പഠന ക്യാമ്പുകൾ നടത്തുക, ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നല്കുക.
സാഹിത്യ ചരിത്രം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക, എഴുത്തുകാർക്ക് സഹായം നല്കുക എന്നിവ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
തൃശൂർ / തിരുവനന്തപുരം ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ടു കവി ബാലചന്ദ്രൻ ചുള്ളിക്കാടും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും ഉയർത്തിയ വിമർശന– വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്തു കുരിശിലേറുന്നതു മഹത് പ്രവൃത്തിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ, അവസാനിപ്പിച്ച കേരളഗാന വിവാദം സച്ചിദാനന്ദൻ വീണ്ടും കുത്തിപ്പൊക്കുകയാണെന്നു ശ്രീകുമാരൻ തമ്പി പറഞ്ഞു.
‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്. ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്?
തിരുവനന്തപുരം ∙ കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി തന്നെക്കൊണ്ടു നിർബന്ധിച്ച് പാട്ട് എഴുതിപ്പിച്ച ശേഷം ഒരുവാക്കു പോലും പറയാതെ നിരസിച്ചെന്നു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ആരോപിച്ചു. പാട്ടു സ്വീകരിക്കുന്നില്ലെങ്കിൽ അറിയിക്കാനുള്ള ബാധ്യത അക്കാദമിക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ചു. സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തെച്ചൊല്ലി കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ വിമർശനത്തിനു പിന്നാലെയാണു ശ്രീകുമാരൻ തമ്പിയും അക്കാദമിക്കെതിരെ രംഗത്തുവന്നത്.
കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം
കൊച്ചി∙ സാംസ്കാരിക കേരളം സാഹിത്യകാരന്മാരോടു വിവേചനം കാട്ടുന്നുവെന്ന ആരോപണം വലിയ ചർച്ചയായതിനു പിന്നാലെ, സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ഒന്നുമല്ലെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരം∙ കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ശ്രീകുമാരൻ തമ്പി പറഞ്ഞതു ഗൗരവമുള്ള കാര്യമാണെന്ന് സജി ചെറിയാൻ പറഞ്ഞു. അദ്ദേഹത്തെ നേരിട്ടു കണ്ട് സംസാരിക്കും. വസ്തുതകൾ മനസ്സിലാക്കി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചി / തൃശൂർ ∙ സാംസ്കാരിക കേരളം സാഹിത്യകാരന്മാരോടു വിവേചനം കാട്ടുന്നതായി ആരോപിച്ചുള്ള കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോസ്റ്റ് വലിയ ചർച്ചയായി. കേരള സാഹിത്യ അക്കാദമിയുടെ തൃശൂരിലെ പരിപാടിയിൽ പ്രഭാഷണത്തിനെത്തിയ തനിക്കു ലഭിച്ച പ്രതിഫലം വണ്ടിക്കൂലിക്കുപോലും തികഞ്ഞില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. പരാതി ശരിയാണെന്നും പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
തൃശൂർ∙ സാഹിത്യ അക്കാദമി അപമാനിച്ചു എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയിൽ മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്കു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണം. അങ്ങനെ വന്ന പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ട്. തനിക്ക് കണക്കു പറയാൻ അറിയില്ലെന്നും സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചുള്ളിക്കാടിന്റെ ആവശ്യം ന്യായമാണെന്നും നടപടി എടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി∙ കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെസ്ബുക്കിൽ എഴുതിയത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെക്കുറിച്ചാണ് കുറിപ്പിലുള്ളത്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
തൃശൂർ∙ 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി.വൽസലയ്ക്കും വി.പി.ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് സമ്മാനം... Kerala Sahithya Academy Awards 2019
Results 1-10 of 16