5 ലക്ഷം അക്കൗണ്ടിലിട്ടാൽ ആ നടി വരും; കമൽഹാസന് വരവേൽപ്, പത്മനാഭന് കാത്തിരിപ്പ്; ‘പാഠം പഠിപ്പിച്ച’ ചുള്ളിക്കാട്
Mail This Article
‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്. ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്?