ADVERTISEMENT

തൃശൂർ∙ സാഹിത്യ അക്കാദമി അപമാനിച്ചു എന്ന ബാലചന്ദ്രൻ  ചുള്ളിക്കാടിന്റെ  പരാതിയിൽ മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്കു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണം. അങ്ങനെ വന്ന പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ട്. തനിക്ക് കണക്കു പറയാൻ അറിയില്ലെന്നും സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചുള്ളിക്കാടിന്റെ ആവശ്യം ന്യായമാണെന്നും നടപടി എടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

Read Also: ‘എന്റെ വില 2,400 രൂപ!, നന്ദിയുണ്ട്’: കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

‘‘ഒരു പാവം ഉദ്യോഗസ്ഥ യാന്ത്രികമായി നിയമം പിന്തുടർന്നതാണു പരാതിക്കു കാരണം. കിലോമീറ്ററിന് ഇത്ര രൂപ എന്നു കണക്കു കൂട്ടിയാണ് ഓഫിസ് തുക നൽകിയത്. വളരെ കുറഞ്ഞ തുക കൊണ്ട് നടത്തുന്ന ഒരു ഉത്സവമാണ്. എല്ലാ എഴുത്തുകാർക്കും 1000 രൂപയാണ് കൊടുക്കാറുള്ളത്. ഇവിടെ കിലോമീറ്റർ കണക്കാക്കിയാണ് തുക നല്‍കിയത്. ഇങ്ങനെയൊരു സംഭവം ഉണ്ടായതിൽ ദുഃഖമുണ്ട്’’– സച്ചിദാനന്ദൻ വ്യക്തമാക്കി. ചുള്ളിക്കാടിനു മറുപടിയായി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയായതോടെ സച്ചിദാനന്ദൻ പിൻവലിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാട് ഉന്നയിച്ചത്പൊ തുവായ പ്രശ്നമാണ്. അതിനെ വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ലെന്നു സച്ചിദാനന്ദൻ പറഞ്ഞു. മറ്റുമേഖലയിൽ പ്രവർത്തിക്കുന്നവർക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരംശം പോലും സാഹിത്യകാരൻമാർക്കു ലഭിക്കുന്നില്ല എന്നത് ഒരു സാമൂഹിക പ്രശ്നമായി അഭിമുഖീകരിക്കണമെന്നും കെ. സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. 

അതേസമയം, ബാലചന്ദ്രൻ ചുള്ളിക്കാടിനു പിന്തുണയുമായി സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ രംഗത്തെത്തി. അദ്ദേഹത്തിനുണ്ടായ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും നേരിട്ടു പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായും അശോകൻ ചരുവിൽ പറഞ്ഞു. 

English Summary:

Writer's Remuneration Row: K Satchidanandan Reaction On Balachandran Chullikkad's Complaint"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com